Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ അടച്ചുപൂട്ടൽ, അതിർത്തി അടക്കൽ, യാത്രാ നിരോധനം തുടങ്ങിയ മുൻ കരുതലുകൾ ഇന്ത്യ എടുത്തു; ഇതെല്ലാം 100 ശതമാനം ഫലപ്രദമായോയെന്ന് പറയാൻ സമയമായിട്ടില്ലെന്ന് പഠന നിഗമനം; സൂചികയിൽ പ്രതിഫലിച്ചതുകൊറോണ വ്യാപനം തടയാൻ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ മുൻ നിരയിൽ ഇന്ത്യ ഉണ്ടെന്ന് മാത്രം; പ്രചരിപ്പിച്ചത് മോദി സർക്കാരിന് ഫുൾ മാർക്ക് എന്നും; തിരുത്തി ഓക്‌സ്ഫഡ് സർവകലാശാലയും; ബിജെപിയെ വെട്ടിലാക്കിയ സൂചിക വിവാദത്തിൽ സംഭവിച്ചത്

സ്‌കൂൾ അടച്ചുപൂട്ടൽ, അതിർത്തി അടക്കൽ, യാത്രാ നിരോധനം തുടങ്ങിയ മുൻ കരുതലുകൾ ഇന്ത്യ എടുത്തു; ഇതെല്ലാം 100 ശതമാനം ഫലപ്രദമായോയെന്ന് പറയാൻ സമയമായിട്ടില്ലെന്ന് പഠന നിഗമനം; സൂചികയിൽ പ്രതിഫലിച്ചതുകൊറോണ വ്യാപനം തടയാൻ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ മുൻ നിരയിൽ ഇന്ത്യ ഉണ്ടെന്ന് മാത്രം; പ്രചരിപ്പിച്ചത് മോദി സർക്കാരിന് ഫുൾ മാർക്ക് എന്നും; തിരുത്തി ഓക്‌സ്ഫഡ് സർവകലാശാലയും; ബിജെപിയെ വെട്ടിലാക്കിയ സൂചിക വിവാദത്തിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഓക്‌സ്ഫഡ് സർവകലാശാലയെ ചൊടിപ്പിച്ചത് കോവിഡ് പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ഏർപ്പെടുത്തിയ നടപടികൾ സൂചിപ്പിക്കുന്ന സൂചികയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചതെന്ന് സൂചന. സൂചികയിൽ ഇന്ത്യയ്ക്ക് നൂറിൽ നൂറു മാർക്കെന്ന് അവകാശപ്പെട്ട ബിജെപിയെ തിരുത്തി ഓക്‌സ്ഫഡ് സർവകലാശാല എത്തിയതിന് കാരണവും ഈ നിരീക്ഷണമാണ്. സർവ്വകലാ ശാലയ്ക്ക് കീഴിലുള്ള ബ്ലാവത്‌നിക് സ്‌കൂൾ ഓഫ് ഗവൺമെന്റ് പുറത്തു വിട്ട പട്ടികയാണ് ഇന്ത്യയെ അംഗീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ സൂചികയുടെ ഇൻഫോഗ്രഫിക്‌സ് പങ്കവച്ചുകൊണ്ട് നടത്തിയത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമായിരുന്നു. ഇതോടെയാണ് പ്രതികരണം എത്തിയത്.

ഫലപ്രദമായി ലോക്ഡൗൺ നടപ്പിലാക്കുന്നതിൽ മോദി സർക്കാർ നൽകുന്ന പ്രധാന്യം ഈ 'ഫുൾ മാർക്ക്' അടിവരയിടുന്നെന്നായിരുന്നു ബിജെപി ട്വിറ്ററിൽ കുറിച്ചത്. എന്നാൽ സർക്കാർ നടപടികളുടെ കർക്കശത്വം മാത്രം സൂചിപ്പിക്കുന്ന തങ്ങളുടെ സൂചിക അതിന്റെ ഔചിത്യവും ഫലപ്രാപ്തിയും അളക്കുന്നതിനായി ഉപയോഗിക്കരുതെന്നും അത്തരം 'മാർക്കുകൾ' ഇല്ലെന്നും ബിജെപി ട്വീറ്റിനു മറുപടി നൽകിയ ബ്ലാവത്‌നിക് സ്‌കൂൾ ഓഫ് ഗവൺമെന്റ് തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു. ഇതോടെയാണ് വിവാദങ്ങൾക്ക് പുതിയ മാനം നൽകിയത്. സൂചിക വ്യാജമെന്നല്ല മറിച്ച് 100 മാർക്കില്ലെന്നാണ് സർവ്വകലാശാല വിശദീകരിക്കുന്നത്.

കഴിഞ്ഞ മാസം 25നാണ് ഓക്‌സ്ഫഡ് സർവകലാശാലയ്ക്കു കീഴിലുള്ള ബ്ലാവത്‌നിക് സ്‌കൂൾ ഓഫ് ഗവൺമെന്റ് 'കോവിഡ് 19 ഗവൺമെന്റ് റെസ്‌പോൺസ് ട്രാക്കർ' എന്ന സൂചിക അവതരിപ്പിച്ചത്. വിവിധ സർക്കാരുകൾ ഏർപ്പെടുത്തിയ പ്രതിരോധ നടപടികൾക്ക് ലോകമെമ്പാടുമുള്ള ആളുകൾ നൽകുന്ന പ്രതികരണം അനുസരിച്ച് മാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഒരു മഹാമാരി വിവിധ സർക്കാരുകളും ജനങ്ങളും എങ്ങനെ കൈകാര്യം ചെയ്‌തെന്ന് അറിയുന്നതിനു വേണ്ടിയാണ് സൂചിക. കൊറോണ വ്യാപനം തടയുന്നതിനായി ഏറ്റവും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ മുൻ നിരയിലാണ് ഇന്ത്യയെന്നായിരുന്നു ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

കൊറോണയെ നേരിടുന്നതിന് ലോകത്തെ 73 രാജ്യങ്ങൾ നടപ്പിലാക്കിയ നടപടികളെ താരതമ്യപ്പെടുത്തി ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ബ്ലാവട്‌നിക് സ്‌കൂൾ ഓഫ് ഗവൺമെന്റിലെ ഗവേഷകർ തയ്യാറാക്കിയ 'ഓക്‌സ്‌ഫോർഡ് കോവിഡ് -19 ഗവൺമെന്റ് റെസ്‌പോൺസ് ട്രാക്കർ ' എന്ന പഠനത്തിലാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരിക്കുന്നത്. ലോക്ഡൗണിന് മാത്രം കോവിഡിനെ 100 ശതമാനം തടഞ്ഞു നിർത്താനാവില്ലെന്നും വൈറസ് പരിശോധനയും പ്രധാനപ്പെട്ടതാണെന്നും ഓക്‌സ്‌ഫോർഡ് റിപ്പോർട്ട് പറയുന്നു. നിരീക്ഷണത്തിൽ ഉള്ളവരെ മാത്രം പരിശോധിക്കുന്ന സംവിധാനം ഇന്ത്യയുടെ കുറവായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു റിപ്പോർട്ടാണ് ബിജെപി രാഷ്ട്രീയമായ ഉപയോഗത്തിന് സോഷ്യൽ മീഡിയയിൽ എത്തിച്ചത്. ലോകരാഷ്ട്രങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി തയ്യാറാക്കിയ ഇൻഡെക്‌സ് പ്രകാരമാണ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ മികച്ചതെന്ന് വിലയിരുത്തപ്പെട്ടത്.

ഇന്ത്യക്കൊപ്പം ഇസ്രയേൽ, മൗറീഷ്യസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും 100 മാർക്ക് നേടിയിട്ടുണ്ട്. വെറസ് വ്യാപനം തടയുന്നതിനായി ഓക്‌സ്‌ഫോർഡ് ഗവേഷണ സംഘം മുന്നോട്ടുവെച്ച മിക്ക നടപടികളും ഈ രാജ്യങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ' സ്‌കൂൾ അടച്ചുപൂട്ടൽ, അതിർത്തി അടക്കൽ, യാത്രാ നിരോധനം തുടങ്ങിയ മുൻകരുതലുകൾ ഇന്ത്യ എടുത്തിട്ടുണ്ട്. എന്നാൽ, ഇതെല്ലാം 100 ശതമാനം ഫലപ്രദമായോയെന്ന് പറയാൻ സമയമായിട്ടില്ല' -ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി (ഡിജിറ്റൽ പാത് വേയ്‌സ്) റിസർച്ച് ആൻഡ് പോളിസി വിഭാഗം മേധാവി ടോബി ഫിലിപ്‌സ് വിശദീകരിച്ചിരുന്നു.

ഇന്ത്യയുടെ നടപടികൾ ഫലപ്രദമാണോ എന്ന് വിലയിരുത്താൻ സമയമായിട്ടില്ല. പാളിച്ചകൾ ഉണ്ടായേക്കാം. വൈറസ് വ്യാപനം, തീരുമാനങ്ങൾ, അവ നടപ്പിലാക്കിയ സമയം എന്നിവ തമ്മിലുള്ള അന്തരം ഫലത്തെ സ്വാധീനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിൽ ലോക്ഡൗൺ ആണ്. ഇതിന്റെ ഫലം അടുത്ത രണ്ടാഴ്ചകളിലാവും പ്രതിഫലിക്കുക -അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ''ഇന്ത്യയെ പോലൊരു വലിയ രാജ്യത്ത് നയം തീരുമാനിക്കലും അത് നടപ്പാക്കലും തമ്മിൽ വലിയ അന്തരമുണ്ട്. ലോക്ഡൗണിന്റെ യഥാർഥ ഫലം തികച്ചും വ്യത്യസ്തമാകാനും ഇടയുണ്ട് ' -ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ മെഡിക്കൽ ഹിസ്റ്റോറിയൻ മണികർണിക ദത്ത പറയുന്നു.

അതേസമയം, ലോക്ഡൗണിന് മാത്രം കോവിഡിനെ 100 ശതമാനം തടഞ്ഞു നിർത്താനാവില്ലെന്നും വൈറസ് പരിശോധനയും പ്രധാനപ്പെട്ടതാണെന്നും റിപ്പോർട്ട് പറയുന്നു. ലോക്ഡൗൺ നടപ്പിലാക്കാത്ത രാജ്യങ്ങളിലും മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഉദാഹരണമായി സ്വീഡൻ, ചെക് റിപ്പബ്ലിക്, ദക്ഷിണ കൊറിയ എന്നിവയെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആളുകളെ വ്യാപകമായി പരിശോധിക്കുന്നു എന്നതാണ് ആ രാജ്യങ്ങളിലെ മെച്ചമെന്ന് ടോബി ഫിലിപ്‌സ് ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യയിൽ ഈ രീതി ഇനിയും ആരംഭിച്ചിട്ടില്ല. നിരീക്ഷണത്തിൽ ഉള്ളവരെ മാത്രം പരിശോധിക്കുന്ന സംവിധാനം ഇന്ത്യയുടെ കുറവായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

'ഇന്ത്യ നിലവിൽ പതിനായിരത്തിൽ ഒരാളെയാണ് പരിശോധിക്കുന്നത്. ദക്ഷിണ കൊറിയയിൽ ഇത് നൂറിരട്ടി ആണ്. എന്നാൽ, ദക്ഷിണ കൊറിയയിൽ ജനസംഖ്യ കുറവായതിനാലാണ് അത് എളുപ്പമാകുന്നത് ' - ടോബി ഫിലിപ്‌സ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP