Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19 പന്നിപ്പനിയേക്കാൾ 10 മടങ്ങ് അപകടകാരി; 2009 ലെ വില്ലനായ എച്ച് വൺ എൻ വൺ ഇൻഫ്‌ളുവൻസ കോവിഡിനോട് തട്ടിക്കുമ്പോൾ പഞ്ചപാവം; അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പിൻവാങ്ങൽ അതുപോലെ മന്ദഗതിയിലും; സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടത് വളരെ സാവധാനം ആലോചിച്ചുമാത്രം; ലോക് ഡൗണിൽ ഇളവ് വരുത്താൻ ട്രംപ് തിടുക്കം കൂട്ടുമ്പോൾ ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

കോവിഡ് 19 പന്നിപ്പനിയേക്കാൾ 10 മടങ്ങ് അപകടകാരി; 2009 ലെ വില്ലനായ എച്ച് വൺ എൻ വൺ ഇൻഫ്‌ളുവൻസ കോവിഡിനോട് തട്ടിക്കുമ്പോൾ പഞ്ചപാവം; അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പിൻവാങ്ങൽ അതുപോലെ മന്ദഗതിയിലും; സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടത് വളരെ സാവധാനം ആലോചിച്ചുമാത്രം; ലോക് ഡൗണിൽ ഇളവ് വരുത്താൻ ട്രംപ് തിടുക്കം കൂട്ടുമ്പോൾ ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പന്നിപ്പനിയേക്കാൾ 10 മടങ്ങ് അപകടകാരിയാണ് കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന. 2009 ൽ പൊട്ടിപ്പറപ്പട്ട ഫ്‌ളൂവാണ് പന്നിപ്പനി. കോവിഡ് 19 വളരെ വേഗമാണ് പവ്യാപിക്കുന്നത്. അത് പന്നിപ്പനിയേക്കാൾ 10 മടങ്ങ് അപകടകാരിയാണ്, ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദ്ഹാനം ഗിബ്രയെസുസ്.

കോവിഡിനെ തളയ്ക്കാൻ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന് മാത്രമേ കഴിയൂ. എച്ച്വൺ എൻവൺ എന്ന പേരിലും പന്നിപ്പനി അറിയപ്പെടുന്നു. കോവിഡിനെ തുരത്താൻ നിയന്ത്രണ നടപടികൾ സാവധാനം മാത്രമേ പിൻവലിക്കേണ്ടതുള്ളുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വൈറസിന്റെ പ്രഭാവം മങ്ങിയാലും വീണ്ടും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, ടെഡ്രോസ് അദ്ഹാനം ഗിബ്രയെസുസ് പറഞ്ഞു. ആളുകൾ കൂട്ടം കൂടുന്ന നഴ്‌സിങ് ഹോമുകൾ പോലെയുള്ള സ്ഥലങ്ങളിൽ വൈറസ് വേഗത്തിൽ പടരും. ടെസ്റ്റുകൾ നേരത്തെ നടത്തുക, മാറ്റി പാർപ്പിക്കുക, നല്ല കരുതൽ കൊടുക്കുക, സമ്പർക്ക പട്ടികയിൽ ഉള്ള ഓരോരുത്തരെയും കണ്ടുപിടിക്കുക ഇതൊക്കെയാണ് വ്യാപനം തടയാൻ അത്യാവശ്യമായി വേണ്ടത്.

ചില രാഷ്ട്രങ്ങളിൽ കേസുകൾ ഓരോ മൂന്നോ നാലോ ദിവസം കൂടുമ്പോഴും ഇരട്ടിക്കുന്നത് കാണാം.വളരെ വേഗത്തിൽ വ്യാപിക്കുമ്പോൾ തന്നെ പിൻവാങ്ങുന്നതും വളരെ പതുക്കെയാണ്. അതായത് വ്യാപനത്തോത് കൂടുതലായിരിക്കെ, പിൻവാങ്ങൽ പതിയെ മാത്രമെന്ന് അർഥം. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ വളരെ സാവധാനം മാത്രമേ പിൻവലിക്കാൻ പാടുള്ളു. സാമൂഹിക അകലത്തിൽ ഇളവുകൾ വരുത്തുമ്പോൾ അത് പൊതുജനാരോഗ്യത്തിൽ വരുത്തുന്ന പ്രത്യാഘാതം പരിഗണിക്കാൻ അദ്ദേഹം ഓരോ രാജ്യത്തോടും അഭ്യർത്ഥിച്ചു. ലോക് ഡൗണിൽ വേഗം ഇളവ് വരുത്താൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിടുക്കം കൂട്ടുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ലോകമ്പൊടും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,539 ആയി ഉയർന്നു. എഎഫ്‌പിയുടെ കണക്കാണിത്. ബ്രിട്ടനിൽ മരണസംഖ്യ 11,328 ആണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച 717 മരണങ്ങൾ കൂടി. മഹാമാരിയുടെ നിലവിലെ വ്യാപന കേന്ദ്രമായ അമേരിക്കയിൽ 5,55,7590 പേർ ടെസ്റ്റിൽ പോസിറ്റീവായപ്പോൾ മരണസംഖ്യ 22,109 ലേക്ക് ഉയർന്നു. 41,831 പേർ രേഗമുക്തരായി. നേപ്പാൡ രണ്ടുകോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, മൊത്തം വൈറസ് ബാധിതരുടെ എണ്ണം 14 ആയി. തുർക്കിയിൽ 57,000 പേര ബാധിക്കുകയും 1200 പേർ മരിക്കുകയും ചെയ്തു. മൂന്നുതുർക്കി തടവുകാരും മരിച്ചു. പാക്കിസ്ഥാനിൽ കൊറോണ വൈറസ് കേസുകള്ഡ 5374 ആയി ഉയർന്നു. അതേസമയം, ഇറ്റലിയിൽ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞമരണനിരക്ക് രേഖപ്പെടുത്തിയത് ആശ്വാസത്തിന് വക നൽകി. മാർച്ച് 19 ന് ഷേഷം ഇറ്റലിയിൽ ഉണ്ടായ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് തിങ്കളാഴ്ചയെന്ന് എഎഫ്‌പി പറുന്നു. 431. മൊത്തം മരസംഖ്യ 19,899 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP