Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചപ്പാത്തിയും ചിക്കനും അത്താഴപ്പൊതിയായി നൽകി വേറിട്ട ജന്മദിനാഘോഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; വിഷ്ണുദേവ് ലോക്ക് ഡൗണിൽ നിർദ്ധനരായവർക്ക് അത്താഴം നൽകുന്നത് യൂത്ത് കോൺഗ്രസ് യൂത്ത് കിച്ചൺ വഴി; വേറിട്ട ജന്മദിനത്തിന് ആശംസനേർന്ന് സോഷ്യൽ മീഡിയയും

ചപ്പാത്തിയും ചിക്കനും അത്താഴപ്പൊതിയായി നൽകി വേറിട്ട ജന്മദിനാഘോഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; വിഷ്ണുദേവ്  ലോക്ക് ഡൗണിൽ നിർദ്ധനരായവർക്ക് അത്താഴം നൽകുന്നത് യൂത്ത് കോൺഗ്രസ് യൂത്ത് കിച്ചൺ വഴി; വേറിട്ട ജന്മദിനത്തിന് ആശംസനേർന്ന് സോഷ്യൽ മീഡിയയും

ആർ പീയൂഷ്

കരുനാഗപ്പള്ളി: ചപ്പാത്തിയും ചിക്കനും അത്താഴപ്പൊതിയായി നൽകി ജന്മദിനം വേറിട്ട രീതിയിൽ ആഘോഷിച്ചിരിക്കുകയാണ് ഓച്ചിറയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കെ.വി വിഷ്ണുദേവ്. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ് വിഷ്ണുദേവ്.

ലോക്ക് ഡൗണിൽ നിർദ്ധനരായവർക്ക് അത്താഴം നൽകുന്ന യൂത്ത് കോൺഗ്രസ് യൂത്ത് കിച്ചൺ വഴിയാണ് വിഷ്ണു ദേവ് ചപ്പാത്തിയും ചിക്കൻ കറിയും വിതരണം ചെയ്തത്. സാധനങ്ങൾ വാങ്ങി വിഷ്ണുദേവും മറ്റ് സഹ പ്രവർത്തകരും ചേർന്ന് വീട്ടിൽ തന്നെ പാകം ചെയ്ത് തയ്യാറാക്കിയാണ് ഭക്ഷണം വിതരണം ചെയ്തത്.

ഓച്ചിറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന നിർദ്ധനരായവർക്കും കിടപ്പ് രോഗികൾക്കുമാണ് ഭക്ഷണം വിതരണം ചെയ്തത്. എല്ലാ ജന്മദിനങ്ങലിലും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചു വരികയായിരുന്ന വിഷ്ണു ഇത്തവണത്തെ ലോക്ക് ഡൗണിൽ സാധാരണക്കാർക്ക് ഭക്ഷണം നൽകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചത്.

നിർദ്ധനരായ 56 പേർക്കാണ് ഭക്ഷമം നൽകിയത്. ഇനിയുള്ള ജന്മദിനങ്ങൾ നിർദ്ധനരായവർക്ക് കഴിയുന്ന സഹായം ചെയ്ത് ആഘോഷിക്കാനാണ് തീരുമാനമെന്ന് വിഷ്ണു പറഞ്ഞു. കെ.എസ്.യു പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന വിഷ്ണു ജനങ്ങൾക്കുപകാരപ്രദമായ കാര്യങ്ങൾ ചെയ്തു വരികയാണ്. ലോക്ക് ഡൊൺ പ്രഖ്യാപിച്ച ശേഷം ഓച്ചിറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിർദ്ധനരായവർക്ക് ഭക്ഷണം നൽകാൻ രൂപീകരിച്ച യൂത്ത് കിച്ചൺ നാട്ടിൽ വമ്പൻ ഹിറ്റായിരിക്കുകയാണ്.

നാട്ടുകാരുടെ സഹകരണത്തോടെയാണ് കിച്ചൺ പ്രവർത്തിക്കുന്നത്. എല്ലാ വൈകുന്നേരങ്ങളിലും ഭക്ഷണം എത്തിച്ചു നൽകുകയാണിവർ. കൂടാതെ അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഓച്ചിറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ് വിനോദ്, പഞ്ചായത്തംഗം മാളു സതീഷ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ജയ് ഹരി കയ്യാലത്തറ, തേജസ് പ്രകാശ്, ബാദുഷ, ജിജോ പ്ലാമൂട്ടിൽ, അനൂപ് കൊച്ചുപുരയ്ക്കൽ, നിധീഷ്, രതീഷ് എന്നിവരാണ് കിച്ചൺ നടത്തിപ്പുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP