Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 ടെസ്റ്റുകൾ എല്ലാവർക്കും സൗജന്യമല്ല; ഇളവ് കിട്ടുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും; സുപ്രീം കോടതി മുൻ ഉത്തരവ് ഭേദഗതി ചെയ്തത് സ്വകാര്യ ലാബുകാരുടെ ഹർജിയിൽ; ഭീമമമായ തുക താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുടമകൾ

കോവിഡ് 19 ടെസ്റ്റുകൾ എല്ലാവർക്കും സൗജന്യമല്ല; ഇളവ് കിട്ടുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും; സുപ്രീം കോടതി മുൻ ഉത്തരവ് ഭേദഗതി ചെയ്തത് സ്വകാര്യ ലാബുകാരുടെ ഹർജിയിൽ; ഭീമമമായ തുക താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുടമകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് പാവപ്പെട്ടവർക്കും അത്യാവശ്യക്കാർക്കും മാത്രമേ കോവിഡ് 19 ടെസ്റ്റുകൾ സൗജന്യമായി ലഭിക്കുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാവർക്കും ടെസ്റ്റ് സൗജന്യമെന്ന മുൻ ഉത്തരവാണ് ഭേദഗതി ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും മാത്രമായി ഉത്തരവ് പരിമിതപ്പെടുത്തുകയാണ് കോടതി ചെയ്തത്. ഇത്തരക്കാർ പരിശോധനയ്ക്കായി തങ്ങളുടെ ആയുഷ് ഐഡി കാണിക്കണം. മറ്റുള്ളവർ പണം നൽകേണ്ടി വരും.

ഇത്രയും ഭീമമമായ തുക തങ്ങൾക്ക് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകൾ ഹർജി നൽകിയതോടെയാണ് കോടതി പഴയ ഉത്തരവ് പുനഃ പരിശോധിച്ചത്.കോവിഡ് 19 പരിശോധനയ്ക്ക് ഐസിഎംആർ നിശ്ചയിച്ചിട്ടുള്ള തുക സ്വകാര്യലാബുകൾക്ക് ഈടാക്കാം. 4,500 രൂപയാണ് ഐസിഎംആർ നിശ്ചയിച്ചിട്ടുള്ള തുക. സ്വകാര്യ ലാബുകളും സൗജന്യമായി പരിശോധന നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പരമോന്നത കോടതിയിൽ ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) യുടെ ഗുണഭോക്താക്കൾക്ക് ഇപ്പോൾതന്നെ സ്വകാര്യ ലാബുകളിലും കോവിഡ് 19 പരിശോധന സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഐസിഎംആർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. മറ്റേതെങ്കിലും വിഭാഗത്തിൽപ്പെട്ടവർക്ക് പരിശോധന സൗജന്യമാക്കേണ്ടതുണ്ടോ എന്നകാര്യത്തിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. തീരുമാനം സുപ്രീം കോടതിയെ അറിയിക്കുകയും വേണം.

കോവിഡ് 19 പരിശോധന അംഗീകൃത സർക്കാർ - സ്വകാര്യ ലാബുകളിൽ സൗജന്യം ആയിരിക്കണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് രവീന്ദ്രഭട്ട് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിലെ പ്രായോഗികതയും നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി സ്വകാര്യ ലാബുകൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. സ്വകാര്യ ലാബുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് വിഷയത്തിൽ ഐസിഎംആർ ഇടപെട്ടത്. സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാമെന്ന ഉറപ്പ് കേന്ദ്രം സ്വകാര്യ ലാബുകളുടെ പ്രതിനിധികൾക്ക് ഇതേത്തുടർന്ന് അധികൃതർ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP