Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിനും, ലോക്ക് ഡൗണിനും പിന്നാലെ സാനിറ്റൈസറും പിറന്നു; കൊറോണകാലത്ത് പിറന്ന കുഞ്ഞിന് സാനിറ്റൈസർ എന്ന് പേരിട്ട് മാതാപിതാക്കൾ; സോഷ്യൽ മീഡിയയിൽ വൈറലായി പേരിടൽ  

കോവിഡിനും, ലോക്ക് ഡൗണിനും പിന്നാലെ സാനിറ്റൈസറും പിറന്നു; കൊറോണകാലത്ത് പിറന്ന കുഞ്ഞിന് സാനിറ്റൈസർ എന്ന് പേരിട്ട് മാതാപിതാക്കൾ; സോഷ്യൽ മീഡിയയിൽ വൈറലായി പേരിടൽ   

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: 'കോവിഡ്, ലോക്ക്ഡൗൺ, കൊറോണ' എന്നിങ്ങനെ കോവിഡ് 19കാലത്തു പിറക്കുന്ന കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ വ്യത്യസ്തമായ പേരു നൽകുന്ന വാർത്തകൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് എത്തുന്നുണ്ട്. ഞായറാഴ്ച ഉത്തർ പ്രദേശിലെ സഹരാൺപുറിൽ സ്വകാര്യ ആശുപത്രിയിൽ പിറന്ന കുഞ്ഞിന്റെ മാതാപിതാക്കളും ഈ 'ട്രെൻഡ്' പിന്തുടർന്നു. മകന് പേരിട്ടു- സാനിറ്റൈസർ.

വിജയ് വിഹാർ സ്വദേശിയായ ഓംവീർ സിങും ഭാര്യ മോണിക്കയുമാണ് മകന് വ്യത്യസ്തമായ പേര് നൽകിയത്. സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാൻ കഴിവുണ്ടെന്നും അതിനാലാണ് മകന് ഈ പേര് നൽകിയതെന്ന് ഓംവീർ സിങ് പറഞ്ഞു.

കുഞ്ഞ് ജനിച്ചയുടൻ അദ്ദേഹം കുട്ടിക്ക് സാനിറ്റൈസർ എന്ന് പേരിടുമെന്ന് പറഞ്ഞു. അതുകേട്ട് ആശുപത്രിയിലെ ജീവനക്കാർ ചിരിച്ചുവെന്നും എന്നാൽ ഈ പേരിട്ടതിൽ ഞങ്ങൾ സംതൃപ്തരാണെന്നും മാതാവ് മോണിക്ക കൂട്ടിച്ചേർക്കുന്നു.

നേരത്തെ, പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതകർഫ്യൂ ദിനത്തിൽ ജനിച്ച് പെൺകുഞ്ഞിന് കൊറോണ എന്ന് പേര് നൽകിയ ദമ്പതികളെക്കുറിച്ചും ദേവ്രിയ ജില്ലയിൽ ജനിച്ച ആൺകുട്ടിക്ക് ലോക്ക് ഡൗൺ എന്നും റാംപുരിൽ ജനിച്ച കുട്ടിക്ക് കോവിഡ് എന്നും പേര് നൽകിയ ദമ്പതികളുടെ വാർത്തകൾ പുറത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP