Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശവപ്പെട്ടിയില്ല സംസ്‌ക്കരിക്കാൻ ആളില്ല; സർക്കാർ തിരിഞ്ഞുനോക്കുന്നില്ല; കെട്ടിപ്പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽനിന്ന് ഉയരുന്നത് രൂക്ഷ ദുർഗന്ധം; ഒടുവിൽ ജഡങ്ങൾ റോഡിൽ ഉപേക്ഷിച്ച് ആളുകൾ ഓടിപ്പോവുന്നു; തെരുവിലെ കെട്ടിടങ്ങൾക്ക് പിറകില്ലെല്ലാം പൂഴുവരിച്ച് വികൃതമായ മൃതദേഹങ്ങൾ; പത്തുദിവസത്തിനുള്ളിൽ അധികൃതർ നീക്കിയത് 300 അളിഞ്ഞ ശവശരീരങ്ങൾ; കോവിഡ് പടരവെ ഇക്വഡോറിലെ കണ്ണീർക്കാഴ്ചകൾ ഇങ്ങനെ

ശവപ്പെട്ടിയില്ല സംസ്‌ക്കരിക്കാൻ ആളില്ല; സർക്കാർ തിരിഞ്ഞുനോക്കുന്നില്ല; കെട്ടിപ്പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽനിന്ന് ഉയരുന്നത് രൂക്ഷ ദുർഗന്ധം; ഒടുവിൽ ജഡങ്ങൾ റോഡിൽ ഉപേക്ഷിച്ച് ആളുകൾ ഓടിപ്പോവുന്നു; തെരുവിലെ കെട്ടിടങ്ങൾക്ക് പിറകില്ലെല്ലാം പൂഴുവരിച്ച് വികൃതമായ മൃതദേഹങ്ങൾ; പത്തുദിവസത്തിനുള്ളിൽ അധികൃതർ നീക്കിയത് 300 അളിഞ്ഞ ശവശരീരങ്ങൾ; കോവിഡ് പടരവെ ഇക്വഡോറിലെ കണ്ണീർക്കാഴ്ചകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ജനീവ: ശവപ്പെട്ടിയില്ല, സംസ്‌ക്കരിക്കാൻ ആരുമില്ല, സർക്കാറോ ആരോഗ്യ പ്രവർത്തകരോ തിരിഞ്ഞു നോക്കുന്നില്ല. അപ്പോൾ പിന്നെ പ്രിയപ്പെട്ടവർ മരിച്ചാൽപോലും നിങ്ങൾ എന്തുചെയ്യും. കോവിഡ് ഭീതിമൂലം ഒരാൾപോലും വീട്ടിലേക്ക് അടുക്കുന്നില്ല. പൊതിഞ്ഞുകെട്ടിവെച്ച മൃതദേഹങ്ങളിൽനിന്ന് രൂക്ഷമായ ദുർഗന്ധം ഉയരുന്നതോടെ അവയെ റോഡിലേക്ക് എറിഞ്ഞ് ഓടുകയാണ് ജനം. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ അവസ്ഥ വിവരിക്കുന്ന ബിബിസി വീഡിയോ കോവിഡിന്റെ ദുരന്തം ശരിക്കും വ്യക്തമാക്കുന്നു.

പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കെട്ടിപ്പൊതിഞ്ഞ് വീട്ടിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ബിബിസി പുറത്തുവിട്ട വീഡിയോയിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കാണാനാവുന്നത്.മൃതദേഹത്തെ റോഡിലുപേക്ഷിച്ച് ആളുകൾ ഓടിപ്പോകുന്നതും വീട്ടിൽ വെളുത്തതുണിയിൽ പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചുവെച്ചിരിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വരാതിരിക്കാനായി പ്ലാസ്റ്റിക് കവർ കൊണ്ട് ചിലർ പൊതിഞ്ഞിട്ടുമുണ്ട്.

'മരിച്ച കുടുംബാംഗങ്ങളുടെ മൃതദേഹം കഴിഞ്ഞ അഞ്ചുദിവസമായി ഞങ്ങൾ വീട്ടിൽ സൂക്ഷിക്കുകയാണ്. അയൽക്കാരിൽ നിന്ന് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കാരണം മൃതദേഹത്തിൽ നിന്ന് വരുന്ന ദുർഗന്ധം അസഹനീയമാണ്.' ഗ്വയാക്വിലിലെ ഒരു സ്ത്രീ പറയുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ തെരുവിൽ തള്ളിയ 300 മൃതദേഹങ്ങളാണ് അധികൃതർ ശേഖരിച്ചത്. ഇക്വഡോറിലെ മരണസംഖ്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഔദ്യോഗിക കണക്കുകൾ വ്യക്തമല്ലെന്ന് മൃതദേഹം ശേഖരിക്കുന്ന ജീവനക്കാരൻ പറയുന്നു. ഒരിടത്തുനിന്നുമാത്രം അവർ 10-15 മൃതദേഹങ്ങൾ ശേഖരിച്ചുവത്രേ. മരത്തിൽ നിർമ്മിച്ച ശവപ്പെട്ടികൾ പോലും ഗ്വയാക്വിലിൽ കിട്ടാനില്ല. പലരും കാർഡ്ബോർഡ് പെട്ടിയിലാണ് മൃതദേഹം ഏറ്റുവാങ്ങുന്നത്.

നോക്കൂ, ആ കെട്ടിടത്തിന് പിറകിൽ നിരവധി മൃതദേഹങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. നിങ്ങൾക്ക് മുഖം നോക്കിയാൽ മനസ്സിലാകില്ല. മുഖമെല്ലാം അഴുകി വികൃതമായിട്ടുണ്ട്. പുഴുവരിക്കുന്നുണ്ട്. സമീപത്തുള്ള ഒരു കെട്ടിടം ചൂണ്ടിക്കാട്ടി ഗ്വയാക്വിൽ സ്വദേശിനി പറഞ്ഞു.മുമ്പ് പ്രതിദിനം 35 പേർ ഗ്വയാക്വിലിൽ മരണപ്പെട്ടിരുന്നു. ഇപ്പോൾ അത് 150 ആണ്. തുടക്കത്തിൽ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾ ആണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അത് സർക്കാരിന്റെ ഉത്തരവാദിത്വമായിരിക്കുകയാണ്. ഞങ്ങൾ നടപടികൾ എടുത്തിട്ടുണ്ട്. എന്നാൽ വലിയ ഒരു പ്രക്രിയ തന്നെ അതിനുവേണ്ടി വരും. ഇന്നെനിക്ക് ഉറപ്പുപറയാൻ സാധിക്കും ഒരു മൃതദേഹവും ഇനി ശേഖരിക്കാൻ ബാക്കിയില്ലെന്ന്. ഒരു സർക്കാർ വക്താവ് ബിബിസിയോട് പറഞ്ഞു.

മഹാമാരിയോടുള്ള തങ്ങളുടെ വൈകിയ പ്രതികരണത്തിന് സർക്കാർ ജനങ്ങളോട് മാപ്പുപറഞ്ഞിരുന്നു. ഇക്വഡോറിലെ കോവിഡ് 19 പ്രഭവകേന്ദ്രമാണ് ഗ്വയാക്വിൽ. 20 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. തുറമുഖ പട്ടണമായ ഇവിടെയാണ് ഏററവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യയും കൂടുതലാണ്. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് അധികൃതർ ഇവിടെ കാർഡ്ബോർഡ് ശവപ്പെട്ടികൾ വിതരണം ചെയ്തിരുന്നു. തിങ്കളാഴ്ചയിലെ കണക്ക് അനുസരിച്ച് 7,466 പേർക്കാണ് ഇക്വഡോറിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 333 പേർ അസുഖബാധിതരായി മരിച്ചിട്ടുണ്ട്. സർക്കാറിനെതിരെ മാധ്യമങ്ങളടക്കം ശക്താമയ വിമർശനമാണ് ഉയർത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP