Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ രക്ഷിക്കാൻ അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി; പ്രവാസികളെ തിരികെ കൊണ്ടുവന്നാൽ ടെസ്റ്റും ക്വാറന്റൈനും ഉൾപ്പടെ എല്ലാ പരിശോധനകളും സംസ്ഥാനം നടത്താം; ഹസ്വകാല പരിപാടികൾക്കോ സന്ദർശകവിസയിലോ പോയവരെയെങ്കിലും അടിയന്തരമായി തിരിച്ചെത്തിക്കണം; പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിണറായി മോദിക്ക് കത്തയക്കുന്നത് ഇത് മൂന്നാം തവണ

ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ രക്ഷിക്കാൻ അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി; പ്രവാസികളെ തിരികെ കൊണ്ടുവന്നാൽ ടെസ്റ്റും ക്വാറന്റൈനും ഉൾപ്പടെ എല്ലാ പരിശോധനകളും സംസ്ഥാനം നടത്താം; ഹസ്വകാല പരിപാടികൾക്കോ സന്ദർശകവിസയിലോ പോയവരെയെങ്കിലും അടിയന്തരമായി തിരിച്ചെത്തിക്കണം; പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിണറായി മോദിക്ക് കത്തയക്കുന്നത് ഇത് മൂന്നാം തവണ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ രക്ഷിക്കാൻ അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയക്കണമെന്ന് പ്രധാനമന്ത്രിയോടെ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യ വ്യക്തമാക്കിയത്. പ്രവാസികളെ തിരികെ കൊണ്ടുവന്നാൽ അവർക്ക് വേണ്ട ടെസ്റ്റിംഗും, ക്വാറന്റൈനും ഉൾപ്പടെ എല്ലാ പരിശോധനകളും കേന്ദ്രനിർദ്ദേശപ്രകാരം നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാണ്്. ഹ്രസ്വകാലപരിപാടികൾക്കോ, സന്ദർശകവിസയിലോ പോയവരുണ്ട്.

അവരെയെങ്കിലും അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയച്ച് തിരികെ എത്തിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടുമയച്ച കത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികൾക്ക് സംസ്ഥാനത്തിന് കേന്ദ്രം പ്രത്യേകസഹായം നൽകണമെന്നും, പ്രത്യേക പദ്ധതികൾ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് നടപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകുന്നത്. ഇക്കാര്യം പ്രതിദിനി കോവിഡ് അവലോകന വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു. ''കേരളത്തെ ഇന്ന് ഏറ്റവും കൂടുതൽ അലട്ടുന്നത് പ്രവാസികളുടെ പ്രശ്നമാണ്. അവരെ എത്രയും വേഗം കേരളത്തിലെത്തിക്കണം എന്ന് തന്നെയാണ് നമുക്കും അവർക്കും അവരുടെ കുടുംബങ്ങൾക്കും ആഗ്രഹം. ചെറിയ കാലയളവിലേക്ക് വേണ്ടിയോ, സന്ദർശകവിസയിലോ പോയവർ അവിടെ കുടുങ്ങിപ്പോയിട്ടുണ്ട്. വരുമാനമില്ലാത്തതിനാൽ അവർക്ക് ജീവിതം അസാധ്യമാകുകയാണ്. ഇവരെയും അടിയന്തര ആവശ്യങ്ങളുള്ളവരെയും മാത്രമെങ്കിലും അടിയന്തരമായി നാട്ടിലെത്തിക്കാൻ പ്രത്യേകവിമാനം അയക്കണം. അന്താരാഷ്ട്ര ആരോഗ്യനിബന്ധനകളെല്ലാം പാലിച്ചാകണം ഇവരെ തിരികെ എത്തിക്കേണ്ടത്'', മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇങ്ങനെ തിരികെ വരുന്നവരെ ടെസ്റ്റിങ് നടത്താനും ക്വാറന്റൈനിലാക്കാനും ആവശ്യമുള്ളവർക്ക് ചികിത്സ നൽകാനുമുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനസർക്കാർ ഒരുക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. വലിയ പ്രയാസകരമായ സാഹചര്യമാണ് പ്രവാസികളുടേത്. ഈ ഘട്ടത്തിൽ അനിവാര്യമായ ഇടപെടലാണിത് - മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളെ മടങ്ങിയെത്തുമ്പോൾ എവിടെ പാർപ്പിക്കുമെന്ന് പറഞ്ഞ സുപ്രീംകോടതി ഇന്ന് ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധിച്ചതായി പറഞ്ഞ മുഖ്യമന്ത്രി, പ്രവാസികൾ മടങ്ങിയെത്തുമ്പോൾ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ആവർത്തിച്ചു. സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികൾ കേന്ദ്രം തയ്യാറാക്കണം'-മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP