Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് പ്രതിസന്ധി: പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ലീഗ് നിയമസഭാകക്ഷി ഉപനേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയുടെ നിവേദനം മുഖ്യമന്ത്രിക്ക്

കോവിഡ് പ്രതിസന്ധി: പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ലീഗ് നിയമസഭാകക്ഷി  ഉപനേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയുടെ നിവേദനം മുഖ്യമന്ത്രിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യം കോവിഡ് 19 ന്റെ ഭീതിയിൽ കഴിയുമ്പോൾ സ്വന്തമായി സുരക്ഷയെരുക്കി സമൂഹമധ്യത്തിലെത്തുന്ന പ്രദേശിക ലേഖകർക്ക് ഗവ: അടിന്തര സഹായം പ്രഖ്യാപിക്കണമെന്ന് ലീഗ് നിയമസഭാകക്ഷി ഉപനേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ. മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് 19 വ്യാപിക്കാതിരിക്കാൻ യഥാസമയം ത്രിതല പഞ്ചായത്ത്, പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സ്വന്തം ജീവനെയോ, കുടുബത്തെ യോ തിരിഞ്ഞുനേക്കാതെ പ്രവർത്തിക്കുന്ന 1000ത്തിൽപരം പ്രദേശിക ലേഖകർക്ക് ഒരു കൈതാങ്ങുമായി സർക്കാർ രംഗത്ത് വരണമെന്ന് സംസ്ഥാനത്ത് 16 - ഓളം ക്ഷേമ ബോർഡുകൾ പ്രവർത്തിച്ചു വരുന്നതിൽ എല്ലാ വിഭാഗം തൊഴിലാളികൾക്കും സർക്കാർ ധനസാഹായം പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് പുറമെ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് 1000 രൂപ സഹായവും ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നു.

ഈ സാഹചര്യത്തിൽ മാധ്യമ സ്ഥാപനങ്ങൾ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജിവനക്കാർക്ക് ശബളം പോലും കൃത്യമായി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശിക മാധ്യമ പ്രവർത്തകർക്ക് 2500 രൂപയുടെ എങ്കിലും അടിയന്തിര സഹായം സർക്കാർ ജില്ല പി ആർ ഡി വഴി നൽകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP