Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആട് ജലീലെ, ഗൾഫ് രാജ്യത്ത് കെഎംസിസിയുമായി ബന്ധപ്പെടാൻ പറഞ്ഞ ആട്ടിൻ കുട്ട്യേ, അനക്ക് രണ്ട് ***ണോ എന്ന് ആരെങ്കിലും ഒരാൾ ചോദിച്ചാൽ തെറ്റാവ്വോ എന്ന് ചോദിച്ചപ്പോൾ പൊലീസ് കണ്ടത് കലാപസാധ്യത; ആസ് എ മിനിസ്റ്റർ, ഒരു മന്ത്രി എന്നുള്ള നിലയ്ക്ക് അന്റെ പണി കെഎംസിസിനെ ഏൽപ്പിക്കലല്ലെന്ന് പറഞ്ഞതും പ്രകോപനം; പോരാളി ഷാജിക്ക് വെല്ലുവിളിയായ കൊണ്ടോട്ടി അബുവിനെ തളയ്ക്കാൻ ക്രിമിനൽ കേസ്; യാസീറിന് പിന്തുണയുമായി സോഷ്യൽ മീഡിയാ കാമ്പെയിനുമായി ലീഗുകാരും

ആട് ജലീലെ, ഗൾഫ് രാജ്യത്ത് കെഎംസിസിയുമായി ബന്ധപ്പെടാൻ പറഞ്ഞ ആട്ടിൻ കുട്ട്യേ, അനക്ക് രണ്ട് ***ണോ എന്ന് ആരെങ്കിലും ഒരാൾ ചോദിച്ചാൽ തെറ്റാവ്വോ എന്ന് ചോദിച്ചപ്പോൾ പൊലീസ് കണ്ടത് കലാപസാധ്യത; ആസ് എ മിനിസ്റ്റർ, ഒരു മന്ത്രി എന്നുള്ള നിലയ്ക്ക് അന്റെ പണി കെഎംസിസിനെ ഏൽപ്പിക്കലല്ലെന്ന് പറഞ്ഞതും പ്രകോപനം; പോരാളി ഷാജിക്ക് വെല്ലുവിളിയായ കൊണ്ടോട്ടി അബുവിനെ തളയ്ക്കാൻ ക്രിമിനൽ കേസ്; യാസീറിന് പിന്തുണയുമായി സോഷ്യൽ മീഡിയാ കാമ്പെയിനുമായി ലീഗുകാരും

ജംഷാദ് മലപ്പുറം

മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീലിനെതിരെ ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പൊലീസ് കേസെടുത്ത യാസിറിന് പിന്തുണയുമായി സൈബർ ലോകത്തെ മുസ്ലിം ലീഗുകാർ. സംഘി സഖാക്കളാണ് കേസെടുത്തതിന് പിന്നിലെന്നാണ് സോഷ്യൽ മീഡിയയുടെ കളിയാക്കൽ. പൊലീസ് കേസിനെ നേരിടുമെന്നും യാസിർ പറയുന്നു. കൊറോണ പ്രതിരോധത്തിൽ ഗൾഫിലുള്ളവർ കെ എം സി സിയുടെ സഹായം തേടണമെന്ന മന്ത്രിയുടെ വാക്കുകളോട് ക്ഷോഭിക്കുന്ന തരത്തിൽ വീഡിയോ ഇട്ടതാണ് കേസിന് ആധാരം.

വലിയ വിമർശനമാണ് ജലീലിനെതിരെ ഉയർത്തിയത്. ഇതോടെ ഡിവൈഎഫ്ഐ കേസ് നൽകുകയായിരുന്നു. കേരളത്തിൽ മുസ്ലിം ലീഗിന്റെ സന്നദ്ധ സേനയായ വൈറ്റ് ഗാർഡിന്റെ പ്രവർത്തനം നിർത്തിവെക്കാനുള്ള അഡൈ്വസ് ഗവൺമെന്റിന് കൊടുത്തിട്ടുള്ള ആട് ജലീലെ, ഗൾഫ് രാജ്യത്ത് കെഎംസിസിയുമായി ബന്ധപ്പെടാൻ പറഞ്ഞ ആട്ടിൻ കുട്ട്യേ, അനക്ക് രണ്ട് തന്തയാണോ എന്ന് ആരെങ്കിലും ഒരാൾ ചോദിച്ചാൽ തെറ്റാവ്വോ. എനിക്കറിയാഞ്ഞിട്ട് ചോദിക്കുവാണ്. തെറ്റാവുമെങ്കിൽ ഞാനിങ്ങോട്ടെടുക്കാം ഈ ആമുഖത്തോടെയായിരുന്നു ലീഗ് പ്രവർത്തകനായ യാസിറിന്റെ വീഡിയോ.

അല്ലെങ്കിൽ അവിടെ തന്നെ ഇരുന്നോട്ടെ. പിന്നെ, ആസ് എ മിനിസ്റ്റർ, ഒരു മന്ത്രി എന്നുള്ള നിലയ്ക്ക് അന്റെ പണി കെഎംസിസിനെ ഏൽപ്പിക്കലല്ല. നിനക്കവിടെ ശമ്പളം തന്ന് അവിടെ കുത്തിയിരുത്തിയിരിക്കുന്നത് എന്ന് പറഞ്ഞാൽ, കേന്ദ്രവുമായി ബന്ധപ്പെട്ട് നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിട്ടാണ്. അല്ലാണ്ട് അവിടെ പോയി പറഞ്ഞിട്ട്, അത് നടക്കൂല്ലേ, നടക്കൂല്ല. അപ്പോ ശരി, അത് പറയാൻ വേണ്ടി വന്നതാണ്. അത് പറയാനല്ല അന്നെ അവിടെ ഉപ്പിലിട്ട മാങ്ങമാതിരി വെച്ചിട്ടുള്ളത്. ശമ്പളം തരുന്നുണ്ട് മാസം. അല്ലാതെ ഇജ്ജ് ഫ്രീ സർവീസും സോഷ്യൽ സർവീസും ഒന്നുമല്ലല്ലോ നടത്തുന്നത്.

മാസാമാസം, ഗവൺമെന്റിന്റെ, ഞങ്ങടെയൊക്കെ പൈസ എടുത്ത് ഞണ്ണീട്ടല്ലേ അവിടെ കുത്തിയിരിക്കുന്നത്. അപ്പോ അവിടെ എന്താണോ ഏൽപ്പിച്ചിട്ടുള്ള പണി അങ്ങട് ചെയ്യുക,. അല്ലാണ്ട് കെഎംസിസി എന്താണ് ചെയ്യേണ്ടേ, എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കെഎംസിസിക്കറിയാം. ജ്ജ് ഒക്കെ ഞരമ്പിലോടുന്ന കാലത്ത് കെഎംസിസി എന്ന് പറയുന്ന സെറ്റപ്പ് അടിപൊളിയായിട്ടുള്ള പരിപാടിയുമായി ഇവിടുണ്ട്. മനസ്സിലായല്ലോ. അപ്പോ ഇജ്ജാതി തള്ളലുമായിട്ട് ഇങ്ട് വരാൻ നിക്കണ്ട. ഇതായിരുന്നു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ യാസിർ പറഞ്ഞത്.

മന്ത്രിക്കെതിരെ അപവാദ പ്രവചരണം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ കോലൊളമ്പ് മേഖല കമ്മറ്റി നൽകിയ പരാതിയെ തുടർന്നാണ് കേസ്. യാസിർ എടപ്പാൾ എന്ന പേരിലുള്ള ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലും ഇയാൾ കൈകാര്യം ചെയ്യുന്ന കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിലും മന്ത്രി ജലീലിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രി കെടി ജലീലിനെതിരെ അപവാദ പ്രചരണം നടത്തുകയും, അദ്ദേഹത്തെ തെറിവിളിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തു, നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചേർത്തിരിക്കുന്നത്.

ഇയാൾ കൈകാര്യം ചെയ്യുന്ന കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിലും ഗ്രൂപ്പിലും ഇയാളുടെ യാസിർ എടപ്പാൾ എന്ന പ്രൊഫൈലിലും മന്ത്രി കെടി ജലീലിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും മന്ത്രി ജലീലിനെ ആട് ജലീൽ എന്ന് വിളിച്ചും പോസ്റ്റുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയത്. സിപിഐഎം പ്രവർത്തകർ ആളുകളെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ നടത്താനുമായി നിർമ്മിച്ച പോരാളി ഷാജിപോലുള്ള ഫെയസ്ബുക്ക് ഗ്രൂപ്പുകൾക്ക് പകരമായിട്ടാണ് കൊണ്ടോട്ടി അബു എന്ന പേരിൽ ഈ പേജ് തുടങ്ങിയത്. പോരാളി ഷാജിയുടെ പല പോസ്റ്റുകൾക്കും മറുപടി നൽകുന്ന രീതിയിലാണ് ഈ പേജിന്റെ പ്രധാന പോസ്റ്റുകൾ. ലക്ഷക്കണക്കിന് ഫോളോവേഴാസാണ് ഈ പേജിനുള്ളത്. നിരവധി അംഗങ്ങളുള്ള ഗ്രൂപ്പുകളുമുണ്ട്.

അതേ സമയംകേസിന്റെപേരും ഈ കോവിഡ് കാലത്ത് ഏഴോളം പൊലീസുകാരാണ് സ്ത്രീകൾ മാത്രമുള്ള തന്റെ നാട്ടിലെ വീട്ടിൽ റെയ്ഡ് നടത്തിയതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ഇതിന് പുറമെ റെയ്ഡ് നടത്താനുള്ള അനുമതിപത്രംപോലും ഇവർ കാണിച്ചുനൽകിയില്ലെന്നും ഇതിനാൽ തന്നെ ചട്ടവിരുദ്ധമായി മന്ത്രിയുടെ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ റെയ്ഡ് നടത്തിയതെന്ന് സംശയിക്കുന്നതായും യാസർ ദുബായിലിൽ നിന്നും മറുനാടൻ മലയാളിയോട് പറഞ്ഞു. പൊലീസിന്റെ ചട്ടവിരുദ്ധമായ പ്രവർത്തനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ചു നിയമ വിദഗധരിൽനിന്നും സഹായംതേടിട്ടുണ്ടെന്നും യാസർ പറഞ്ഞു. തന്റെ വീട്ടിൽ അടക്കള ഒഴിച്ചുമറ്റു സ്ഥലങ്ങളെല്ലാം പൊലീസ് പരിശോധിച്ചു. റൂമുകളിലെ ഷെൽഫുകളിലെ സാധനങ്ങളെല്ലാം വലിച്ചിട്ട് പരിശോധിച്ചു. ഓരോ റൂമിന്റേയും താക്കോൽവാങ്ങി തുറന്നാണ് പരിശോധിച്ചത്. എഫ്.ഐ.ആർ ഇട്ട് കേസെടുത്തിട്ടുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞതല്ലാതെ റെയ്ഡ് നടത്താനുള്ള അനുമതിയില്ലാതെയാണ് പൊലീസ് റെയ്ഡ് നടത്തിയതെന്നും യാസർ പറയുന്നു. വീട്ടിൽ കയറിയ പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനുമുമ്പും ചില കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ എന്റെ വീട്ടിൽ പൊലീസ് കയറിയിട്ടില്ല. ഇതൊരു ചെറിയകാര്യമായി കാണുന്നില്ല. കാരണം വിഷയം രാഷ്ട്രീയം മാത്രമാണ്്. പൊലീസിന്റെ അടുത്ത് വീഴ്‌ച്ചപറ്റിയിട്ടുണ്ടെന്നും ഇത് ഉന്നതങ്ങളിൽനിന്നുള്ള സമ്മർദംമൂലമാണെന്നാണു ചില ഉയർന്ന പൊലീസുദ്യോഗസ്ഥരിൽനിന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും യാസർ പറഞ്ഞു. ഞാൻ പ്‌റഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും പേടിച്ചുനിൽക്കാനില്ലെന്നും യാസർ പറഞ്ഞു.

അതേ സമയം ഇയാൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള നിരവധി പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി പലതരത്തിലുള്ള അപവാദ പ്രചരണങ്ങൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരത്തിലുള്ള പരാമർശത്തിൽ താനൂരിൽ ഇയാൾക്കെതിരെ നിലവിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും ചങ്ങരംകുളം എസ്ഐ ബഷീർ ചിറക്കൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP