Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവഡ് രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ വെബ് സൈറ്റിൽ ഇനി അപ് ലോഡ് ചെയ്യേണ്ടതില്ല; ചെന്നിത്തല ആരോപണത്തിൽ ഉറച്ച് നിന്നതോടെ ഉത്തരവ് തിരുത്തി പിണറായി സർക്കാർ; രോഗികളുടെ വിവരങ്ങൾ ഇനി കയറ്റുക സർക്കാർ വെബ് സൈറ്റിൽ; പദ്ധതിയിൽ സ്പ്‌ളിംഗറുമായുള്ള സഹകരണത്തിൽ ഒളിച്ചു കളി തുടർന്ന് പിന്മാറ്റം; ഡാറ്റാ ചോർച്ച വിവാദത്തിൽ വിജയം പ്രതിപക്ഷ നേതാവിന് തന്നെ; പിണറായിയുടെ തിരുത്തൽ കൊറോണക്കാലത്തെ വിവാദം ഒഴിവാക്കാൻ

കോവഡ് രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ വെബ് സൈറ്റിൽ ഇനി അപ് ലോഡ് ചെയ്യേണ്ടതില്ല; ചെന്നിത്തല ആരോപണത്തിൽ ഉറച്ച് നിന്നതോടെ ഉത്തരവ് തിരുത്തി പിണറായി സർക്കാർ; രോഗികളുടെ വിവരങ്ങൾ ഇനി കയറ്റുക സർക്കാർ വെബ് സൈറ്റിൽ; പദ്ധതിയിൽ സ്പ്‌ളിംഗറുമായുള്ള സഹകരണത്തിൽ ഒളിച്ചു കളി തുടർന്ന് പിന്മാറ്റം; ഡാറ്റാ ചോർച്ച വിവാദത്തിൽ വിജയം പ്രതിപക്ഷ നേതാവിന് തന്നെ; പിണറായിയുടെ തിരുത്തൽ കൊറോണക്കാലത്തെ വിവാദം ഒഴിവാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും പേരു വിവരങ്ങൾ അമേരിക്കൻ കമ്പനിയുടെ വെബ് സൈറ്റിൽ അപ് ലോഡ് ചയ്യേണ്ടെന്ന ഉത്തരവുമായി സംസ്ഥാന സർക്കാർ. അമേരിക്കൻ കമ്പനിയുടെ സൈറ്റിൽ വിവരങ്ങൾ അപ് ലോഗ് ചെയ്യരുതെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. എങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണത്തിൽ സർക്കാർ തിരുത്തു വരുത്തുകയാണ്. ഇതോടെ വിവാദത്തിന് പുതിയ തലവും വരുന്നു.

അമേരിക്കൻ കമ്പനിയയായ സ്പ്രിൻക്ലറുടെ വെബ്‌പോർട്ടലിലേക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് സമാഹരിച്ച വിശദാംശങ്ങളാണ് നല്കിയത്. അതീവ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ട ആരോഗ്യവിവരങ്ങളാണ് ഇപ്രകാരം നല്കിയിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ മൗലികാവകാശമാണെന്ന് പുട്ടുസ്വാമി കേസിൽ സുപ്രീംകോടതിയുടെ വിധി നിലനില്ക്കുന്നു. ഈ സാഹചര്യമെല്ലാം തിരിച്ചറിഞ്ഞാണ് കേരളത്തിന്റെ പിന്മാറ്റം. എന്നാൽ നിരീക്ഷണത്തിലുള്ള ഏതാണ്ട് എല്ല വിവരങ്ങളും അമേരിക്കൻ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തുവെന്ന സംശയവും സജീവമാണ്. നേരത്തെ ബ്രൂവറിയിൽ ചെന്നിത്തല ആരോപണം ഉന്നയിച്ചപ്പോഴും ആദ്യമൊന്നും പിണറായി സർക്കാർ തെറ്റ്് അംഗീകരിച്ചില്ല. പിന്നീട് പൂർണ്ണമായും അതിൽ നിന്ന് പിന്മാറി. സമാനമായ തരത്തിലാണ് ഇപ്പോഴുള്ള പിന്മാറ്റവും.

കോവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പിംഗളർക്ക് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചു വയ്ക്കുകയും ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ദൂരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 15 ചോദ്യങ്ങളും മുഖ്യമന്ത്രിയോട് ചോദിച്ചു. രണ്ട് ദിവസം മുഖ്യമന്ത്രി പത്ര സമ്മേളനവും നടത്തിയില്ല. ആദ്യ ദിനത്തിൽ ആരോപണം ഉയർന്നപ്പോൾ എല്ലാം നിഷേധിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതിന് ശേഷവും പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. ഇതോടെയാണ് അമേരിക്കൻ കമ്പനിയുടെ വെബ് സൈറ്റിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നത് നിർത്തുന്നത്.

അമേരിക്കയിൽ വൻവിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കൻ പബ്ലിക് റിലേഷൻസ് കമ്പനിക്ക് കോവിഡിന്റെ മറവിൽ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കൈമാറിയ സംഭവത്തിൽ മുഖ്യന്ത്രി വിശദീകരണം നല്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങൾ അതീവ ഗൗരവമുള്ളതാണ്. അവയ്ക്ക് മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും. കോവിഡ് 19നോട് അനുബന്ധിച്ചു നടക്കുന്ന എല്ലാ ആരോഗ്യ, പ്രതിരോധ പ്രവർത്തനങ്ങളും സുതാര്യവും വസ്തുനിഷ്ഠവും ആയിരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നില്കുമ്പോൾ ആശങ്ക സൃഷ്ടിക്കുന്ന ഒരു രീതിയിലുമുള്ള പ്രവർത്തനം പാടില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

അമേരിക്കൻ സമ്രാജ്യത്വത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുകയും പ്രചാരണം അഴിച്ചുവിടുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്. വേൾഡ് ബാങ്ക്, ഐഎംഎഫ് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരേ നടത്തിയ പ്രചാരണവും കേരളം മറന്നിട്ടില്ല. അവിടെ നിന്ന് ഒരു വായ്പ എടുക്കാൻ പോലും സിപിഎം എതിരു നില്ക്കുകയാണു ചെയ്തിട്ടുള്ളത്. യുപിഎ സർക്കാർ ആധാർ കൊണ്ടുവന്നപ്പോൾ വ്യക്തിയുടെ സ്വകാര്യ വിവരം ചോരുമെന്ന് ആക്ഷേപിച്ച് വലിയ പ്രക്ഷോഭം ഉണ്ടാക്കിയവരാണ് ഇപ്പോൾ അമേരിക്കൻ കമ്പനിക്ക് അങ്ങോട്ടു കൊണ്ടുപോയി വിവരങ്ങൾ നല്കുന്നതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. ട്രംപിന്റെ പിആർ കമ്പനിയാണ് വിവരങ്ങൾ ചോർത്തുന്നതെന്ന ആരോപണവും ശക്തമായിരുന്നു. മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച് പതിനഞ്ച് ചോദ്യങ്ങൾ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഇതിനൊന്നും സർക്കാർ മറുപടി നൽകില്ല. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വെബ് സൈറ്റിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യേണ്ടതില്ലെന്ന ഉത്തരവ്.

വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനോട് പ്രതിപക്ഷ നേതാവ് ചോദിച്ച ചോദ്യങ്ങൾ ഏറെ ചർച്ചയായിരുന്നു. ഈ കമ്പനി പി.ആർ.കമ്പനി അല്ലെന്നാണ് മുഖ്യമന്ത്രി പണറായി വിജയൻ പറയുന്നത്. എന്നാൽ ഈ കമ്പനി പി.ആർ സേവനവും നടത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. ഏതാണ് ശരി എന്നതായിരുന്നു ആദ്യ ചോദ്യം. സംസ്ഥാനത്ത് നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഇന്ത്യയിലെ സെർവറിൽ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ തങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത് അമേരിക്കയിലുള്ള കമ്പനി സെർവറിലാണെന്നാണ് കമ്പനിയുടെ സൈറ്റിൽ പറയുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇനി സെർവർ ഇന്ത്യയിൽ സൂക്ഷിച്ചാലും അമേരിക്കയിലിരുന്നു അതിലെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലേ എന്ന ചോദ്യവും നിർണ്ണായകമായിരുന്നു.

സർക്കാർ തലത്തിൽ ശേഖരിക്കുന്ന വിവരം സംസ്ഥാന സർക്കാരിന്റെ ഡാറ്റാ സെന്ററിലേക്ക് എന്തു കൊണ്ട് അപ് ലോഡ് ചെയ്യുന്നില്ല? പകരം അമേരിക്കൻ കമ്പനിയുടെ വെബ്പോർട്ടലായsprinklr.comൽ നേരിട്ട് അപ് ലോഡ് ചെയ്യുന്നത് എന്തിനാണ്? സംസ്ഥാന സർക്കാരിന് കീഴിലുള്ള സിഡിറ്റിനോ ഐ.ടി മിഷനോ ചെയ്യാൻ കഴിയുന്ന ജോലി അമേരിക്കൻ കമ്പനിയെ ഏല്പിച്ചത് എന്തിനാണ്? സംസ്ഥാനത്തെ പൗരന്മാരുടെ വ്യക്തഗത വിവരങ്ങൾ അമേരിക്കൻ കമ്പനിയുടെ വെബ്പോർട്ടലിലേക്ക് സർക്കാർ സംവിധാനം ഉപയോഗിച്ച് തന്നെ അപ് ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമല്ലേ? സംസ്ഥാനത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് പണയപ്പെടുത്തതല്ലേ ഇത്? സ്പിംഗളർ ശേഖരിക്കുന്ന ഈ വിവരങ്ങൾ കമ്പനി മറിച്ചു വിൽക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് മുഖ്യമന്ത്രിക്ക് നൽകാൻ കഴിയുക?-എന്നീ ചോദ്യങ്ങളും നിർണ്ണായകമായി.

കമ്പനിയുടെ വെബ്സൈറ്റിൽ അവർ തന്നെ പറയുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ തങ്ങളുടെ പക്കലുള്ള വിവരങ്ങൾ മറ്റാർക്കെങ്കിലും കൈമാറുകയോ വിൽക്കുകയോ ചെയ്യുമെന്നാണ്. അപ്പോൾ നമ്മുടെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാവും? .ലോകാരോഗ്യ സംഘടനയും ഇവരുടെ സേവനം ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി പറയുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയ്ക്ക് ഇവർ കൈമാറന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ മാത്രമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമോ? രോഗികളുടെ വ്യക്തിഗത വിവരങ്ങൾ അവിടെ കൈമാറുന്നില്ല എന്നിരിക്കെ മുഖ്യമന്ത്രി എന്തിനാണ് തെറ്റിദ്ധരിപ്പിക്കാൻ നോക്കിയത്? അതീവ ഗൗരവമുള്ള ഈ വിവര ശേഖരണത്തിന് സ്പിംഗളറെ ചുമതലപ്പെടുത്തുന്നതിന് മുൻപ് നിയമാനുസൃതമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ? അതിനായി ഗ്ളോബൽ ടെണ്ടർ വിളിച്ചിട്ടുണ്ടോ?-എന്നീ ചോദ്യങ്ങളും നിർണ്ണായകമായി. ഇതോടെയാണ് പതിയെയുള്ള സർക്കാരിന്റെ പിന്മാറ്റം.

ഈ കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും സംസ്ഥാന ഐ.ടി സെക്രട്ടറിയുമായ ശിവശങ്കരന് അനുമതി നൽകിയിട്ടുണ്ടോ? അമേരിക്കയിൽ തിരഞ്ഞെടുപ്പ് അട്ടിമറി വിവാദത്തിൽ ഉൾപ്പെട്ട ഈ കമ്പനിക്ക് കോവിഡിന്റെ മറവിൽ കേരളത്തിൽ കടന്നു കയറി വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയതിലെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്താമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളെർ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സർക്കാർ ഒപ്പിട്ട കരാർ പരസ്യപ്പെടുത്തണമെന്ന് അരുവിക്കര എംഎ‍ൽഎ. കെ.എസ്. ശബരീനാഥനും ആവശ്യപ്പെട്ടിരുന്നു. ആരാണ് എഗ്രിമെന്റ് ഒപ്പു വച്ചിരിക്കുന്നതെന്നും എന്തൊക്കെയാണ് എഗ്രിമെന്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെന്നും കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP