Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജമദ്യം സുലഭമായതിനാൽ മദ്യ വിലക്ക് മാറ്റണമെന്ന് എക്‌സൈസ്; മദ്യവിതരണത്തിൽ അയവു വരുത്താൻ സാധ്യത; മദ്യം വീടുകളിലെത്തിക്കാനും സർവീസ് ചാർജ് ഈടാക്കാനും നീക്കം. വില ഈടാക്കുക കാർഡുപയോഗിച്ചും; ലോക് ഡൗൺ കാലത്ത ഇളവുകളിൽ മദ്യവും ഉൾപ്പെട്ടേക്കും

വ്യാജമദ്യം സുലഭമായതിനാൽ മദ്യ വിലക്ക് മാറ്റണമെന്ന് എക്‌സൈസ്; മദ്യവിതരണത്തിൽ അയവു വരുത്താൻ സാധ്യത; മദ്യം വീടുകളിലെത്തിക്കാനും സർവീസ് ചാർജ് ഈടാക്കാനും നീക്കം. വില ഈടാക്കുക കാർഡുപയോഗിച്ചും; ലോക് ഡൗൺ കാലത്ത ഇളവുകളിൽ മദ്യവും ഉൾപ്പെട്ടേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗണിൽ അയവു വരുത്തുമ്പോൾ മദ്യം ലഭ്യമാക്കുന്നതിൽ ഇളവുകൾ അനുവദിച്ചേയ്ക്കുമെന്ന് സൂചന.മദ്യം വീടുകളിലെത്തിക്കാനും അതിന് സർവീസ് ചാർജ് ഈടാക്കാനും കാർഡുപയോഗിച്ച് വില ഈടാക്കാനുമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നാണ് സൂചന. വ്യാജ വിഷ മദ്യ ദുരന്തത്തിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന ഭയം സർക്കാരിനുണ്ട്.

ശനിയാഴ്ച രാത്രി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൂടുതൽ സ്ഥാപനങ്ങളെ ലോക് ഡൗണിൽ നിന്ന് ഒഴിവാക്കി സർക്കുലർ ഇറക്കിയെങ്കിലും ബിവറേജസ് കോർപറേഷനെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനം വേണമെന്നതുകൊണ്ടായിരുന്നു ഇത്. മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. അതിനിടെ മദ്യപാന്മാരുടെ മാനസിക പ്രശ്‌നങ്ങൾ എന്ന ന്യായം ഇനി നടക്കില്ല. ലോക് ഡൗൺ കാലം മൂന്നാഴ്ച അടുത്തതോടെ മാനസിക പ്രശ്‌നങ്ങളിൽ നിന്നും മദ്യപാന്മാർ മോചിതരായെന്നാണ് വിലയിരുത്തൽ.

മദ്യലഭ്യത പൂർണമായി ഇല്ലാതാക്കിയെന്നും സംസ്ഥാനത്ത് മദ്യനിരോധനം പോലെയുള്ള സാഹചര്യമാണുള്ളതെന്നും സർക്കാർ പറയുന്നുണ്ടെങ്കിലും വ്യാജമദ്യം ഇഷ്ടം പോലെ ലഭിക്കുന്നുണ്ടെ്. ഇത് എക്‌സൈസ് വകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. റെയ് ഡുകളും വ്യാജമദ്യവേട്ടയും ഇഷ്ടം പോലെ നടക്കുന്നുമുണ്ട്. വീടുകളിൽ വ്യാജമദ്യമുണ്ടാക്കി വിൽക്കുന്നവരെ പിടികൂടാൻ എക്‌സൈസിന് കഴിയുന്നില്ല. രഹസ്യമായി ഉണ്ടാക്കി പ്രാദേശികമായി വിൽക്കുന്നവരാണിവർ. ഈ സാഹചര്യത്തിലാണ് മദ്യ വിൽപ്പന സജീവമാക്കുന്നത്.

മദ്യലഭ്യത ഉണ്ടാവുകയും സർക്കാരിന് വരുമാന നഷ്ടമുണ്ടാവുകയും വ്യാജമദ്യം അപകട ഭീഷണി ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മദ്യ വിതരണത്തിൽ അയവു വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മദ്യം ആവശ്യമുള്ളവർ ലോക് ഡൗൺ കാലയളവിൽ അല്പം വില കൂടുതൽ കൊടുത്തും വാങ്ങാൻ തയാറാണ്. അത് കണക്കിലെടുത്താണ് കൊടുക്കൽ വാങ്ങലുകൾക്ക് കാർഡ് സമ്പ്രദായം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതാകുമ്പോൾ സർക്കാരിന് നേരിട്ട് ബാങ്കിൽ പണം ലഭിക്കുകയും ചെയ്യും.

ഈ സംവിധാനവും വ്യാജ വാറ്റ് കുറയ്ക്കില്ല. പണക്കാർക്ക് മാത്രമേ ഇങ്ങനെ മദ്യം വാങ്ങാനാകൂ. അതുകൊണ്ട് തന്നെ വിഷ മദ്യ ദുരന്തത്തിന് സാധ്യത ഉയർന്നു നിൽക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP