Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോരാളി ഷാജിയുടെ വീരവാദങ്ങൾ പൊളിച്ച കൊണ്ടോട്ടി അബു! സൈബർ സഖാക്കളുടെ പ്രചരണത്തിന് ചുട്ട മറുപടി കൊടുത്ത ലീഗ് വെർഷൻ; ആടു ജലീൽ എന്ന് മന്ത്രി ജലീലിനെ കളിയാക്കിയാൽ അത് നാട്ടിൽ കലാപം സൃഷ്ടിക്കലാകുമെന്ന വിചിത്ര ന്യായവുമായി പൊലീസും; യാസിർ ഇടപ്പാളിനെതിരെയുള്ള കേസ് ഡിവൈഎഫ് ഐയുടെ വിരോധം തീർക്കലോ? പോരാളി ഷാജിക്ക് മറുപടി കൊടുത്ത ഗ്രൂപ്പ് അഡ്‌മിനെ കേസിൽ കുടുക്കുമ്പോൾ

പോരാളി ഷാജിയുടെ വീരവാദങ്ങൾ പൊളിച്ച കൊണ്ടോട്ടി അബു! സൈബർ സഖാക്കളുടെ പ്രചരണത്തിന് ചുട്ട മറുപടി കൊടുത്ത ലീഗ് വെർഷൻ; ആടു ജലീൽ എന്ന് മന്ത്രി ജലീലിനെ കളിയാക്കിയാൽ അത് നാട്ടിൽ കലാപം സൃഷ്ടിക്കലാകുമെന്ന വിചിത്ര ന്യായവുമായി പൊലീസും; യാസിർ ഇടപ്പാളിനെതിരെയുള്ള കേസ് ഡിവൈഎഫ് ഐയുടെ വിരോധം തീർക്കലോ? പോരാളി ഷാജിക്ക് മറുപടി കൊടുത്ത ഗ്രൂപ്പ് അഡ്‌മിനെ കേസിൽ കുടുക്കുമ്പോൾ

ജാസിം മൊയ്ദീൻ

മലപ്പുറം; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീലിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകനെതിരെ പൊലീസ് കെസെടുത്തത് രാഷ്ട്രീയ പക തീർക്കാനെന്ന ആരോപണം ശക്തം. മന്ത്രിക്കെതിരെ അപവാദ പ്രവചരണം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഡിവൈഎഫ്ഐ കോലൊളമ്പ് മേഖല കമ്മറ്റി നൽകിയ പരാതിയെ തുടർന്നാണ് കേസ്. എടപ്പാൾ വട്ടംകുളം സ്വദേശി മുണ്ടേങ്കാട്ടിൽ യാസിർ(27) എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യാസിർ എടപ്പാൾ എന്ന പേരിലുള്ള ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലും ഇയാൾ കൈകാര്യം ചെയ്യുന്ന കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിലും മന്ത്രി ജലീലിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിഫിക്കാരുടെ പ്രധാന ശത്രുക്കളിൽ ഒരാളാണ് യാസിർ. ഇതാണ് പരാതിക്കും കേസിനും കാരണം.

മന്ത്രി കെടി ജലീലിനെതിരെ അപവാദ പ്രചരണം നടത്തുകയും, അദ്ദേഹത്തെ തെറിവിളിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തു, നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചേർത്തിരിക്കുന്നത്. ഇയാൾ കൈകാര്യം ചെയ്യുന്ന കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിലും ഗ്രൂപ്പിലും ഇയാളുടെ യാസിർ എടപ്പാൾ എന്ന പ്രൊഫൈലിലും മന്ത്രി കെടി ജലീലിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും മന്ത്രി ജലീലിനെ ആട് ജലീൽ എന്ന് വിളിച്ചും പോസ്റ്റുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയത്.

സിപിഐഎം പ്രവർത്തകർ ആളുകളെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ നടത്താനുമായി നിർമ്മിച്ച പോരാളി ഷാജിപോലുള്ള ഫെയസ്ബുക്ക് ഗ്രൂപ്പുകൾക്ക് പകരമായിട്ടാണ് കൊണ്ടോട്ടി അബു എന്ന പേരിൽ ഈ പേജ് തുടങ്ങിയത്. പോരാളി ഷാജിയുടെ പല പോസ്റ്റുകൾക്കും മറുപടി നൽകുന്ന രീതിയിലാണ് ഈ പേജിന്റെ പ്രധാന പോസ്റ്റുകൾ. ലക്ഷക്കണക്കിന് ഫോളോവേഴാസാണ് ഈ പേജിനുള്ളത്. നിരവധി അംഗങ്ങളുള്ള ഗ്രൂപ്പുകളുമുണ്ട്.

അതേ സമയം ഇയാൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള നിരവധി പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി പലതരത്തിലുള്ള അപവാദ പ്രചരണങ്ങൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരത്തിലുള്ള പരാമർശത്തിൽ താനൂരിൽ ഇയാൾക്കെതിരെ നിലവിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും ചങ്ങരംകുളം എസ്ഐ ബഷീർ ചിറക്കൽ അറിയിച്ചു.

എന്നാൽ പോരാളി ഷാജി ഇപ്പോഴും അപവാദ പ്രചരണങ്ങൾ തുടരുകയാണ്. എന്നാൽ അതിനെതിരെ ആര് പരാതി കൊടുത്താലും കേസെടുക്കില്ല. ആരൊക്കെയാണ് പോരാളി ഷാജിക്ക് പിന്നിലുള്ളതെന്നതും ഇനിയും അവ്യക്തമായ സത്യമാണ്. എന്നാൽ പോരാളി ഷാജിക്ക് മറുപടി കൊടുക്കാൻ ഇറങ്ങിയാൽ പണി കിട്ടുമെന്നതിന് തെളിവാണ് ഇപ്പോഴത്തെ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP