Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദത്തെടുത്ത തേളകം സ്വദേശികൾ മരിച്ചതോടെ ആറു വർഷം മുമ്പ് പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായി; ആയാപറമ്പിലെ സ്‌നേഹ വീട്ടിൽ എത്തിയിട്ടും ഈസ്റ്റർ ദിനത്തിൽ പള്ളി പ്രാർത്ഥന ഒഴിവാക്കാൻ മടി; പ്രത്യാശയുടെ ദിനത്തിൽ പള്ളിൽ ഒറ്റയ്ക്ക് കരഞ്ഞ് പ്രാർത്ഥിച്ച് കൊച്ചുമാൻ; കാരിച്ചാൽ സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന പ്രാർത്ഥനയുടെ കഥ

ദത്തെടുത്ത തേളകം സ്വദേശികൾ മരിച്ചതോടെ ആറു വർഷം മുമ്പ് പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായി; ആയാപറമ്പിലെ സ്‌നേഹ വീട്ടിൽ എത്തിയിട്ടും ഈസ്റ്റർ ദിനത്തിൽ പള്ളി പ്രാർത്ഥന ഒഴിവാക്കാൻ മടി; പ്രത്യാശയുടെ ദിനത്തിൽ പള്ളിൽ ഒറ്റയ്ക്ക് കരഞ്ഞ് പ്രാർത്ഥിച്ച് കൊച്ചുമാൻ; കാരിച്ചാൽ സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന പ്രാർത്ഥനയുടെ കഥ

സ്വന്തം ലേഖകൻ

ഹരിപ്പാട്: ഓട്ടിസത്തിന്റെ ബുദ്ധിമുട്ടുകളോടെ ജീവിക്കുന്ന കൊച്ചുമോന് ഈസ്റ്റർ പ്രത്യാശയുടേതാണ്. കാരിച്ചാൽ സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഈസ്റ്റർത്തലേന്ന് സന്ധ്യാപ്രാർത്ഥന നടത്തിയതുകൊച്ചുമോൻ പകർന്ന് നൽകുന്നതും ഈ സന്ദേശമാണ്.

ഈസ്റ്റർ ദിനത്തിന് കൊറോണയെത്തുടർന്ന് നിയന്ത്രണം വന്നതോടെ വിശ്വാസികൾ വീടുകളിലിരുന്നാണ് ആരാധനയിൽ പങ്കാളികളായി. എന്നിട്ടും ഈസ്റ്ററിന് പള്ളിയിൽ പ്രാർത്ഥിക്കണമെന്ന ഭിന്നശേഷിക്കാരനായ കൊച്ചുമോന്റെ ആഗ്രഹം പള്ളി അധികാരികൾക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല. അങ്ങനെ ഈ 45-കാരൻ നിയന്ത്രണങ്ങൾക്കിടയിലും ഒറ്റയ്ക്ക് പ്രാർത്ഥിച്ചു. അതും ലോകത്തിന് വേണ്ടി... രോഗ ശാന്തിക്കായി.

കൊച്ചുമോൻ ആയാപറമ്പിലെ ഗാന്ധിഭവൻ സ്‌നേഹവീട്ടിലെ അന്തേവാസിയാണ്. ഈസ്റ്ററിന് പള്ളിയിൽ പോകണമെന്ന് നിർബന്ധം പിടിച്ചപ്പോൾ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ കൊച്ചുമോനുമായി പള്ളിയിലെത്തി. ആഗ്രഹമറിഞ്ഞപ്പോൾ വികാരി ഫാ. പ്രവീണിനും സമ്മതം. ഉയിർപ്പ് പ്രാർത്ഥനയ്ക്ക് ഒരുക്കിവച്ചിരുന്ന പള്ളി തുറന്നുകൊടുത്തു.

നാടിന്റെ സങ്കടങ്ങളെല്ലാം മാറ്റണേയെന്ന് കൊച്ചുമോൻ കരഞ്ഞുപ്രാർത്ഥിച്ചു. ഈസ്റ്ററായിട്ടും പള്ളിയിൽ ആരെയും കാണാത്തതിലെ സങ്കടം കൊച്ചുമോൻ പറഞ്ഞു. ഇനിയും പ്രാർത്ഥിക്കാനെത്തുമെന്ന് പറഞ്ഞായിരുന്നു മടക്കം. കോട്ടയം തെള്ളകം സ്വദേശികൾ കൊച്ചുമോനെ ചെറിയ പ്രായത്തിൽ ദത്തെടുത്തതാണ്.

രക്ഷിതാക്കളുടെ മരണത്തെത്തുടർന്ന് ആറുവർഷം മുൻപ് പത്തനാപുരത്തെ ഗാന്ധിഭവനിലായി. അവിടെനിന്നാണ് ഹരിപ്പാട് ആയാപറമ്പിലെ ഗാന്ധിഭവൻ സ്‌നേഹവീട്ടിലെത്തുന്നത്. സ്‌നേഹവീട്ടിലെ എല്ലാ ആഘോഷങ്ങൾക്കും കൊച്ചുമോൻ മുന്നിലുണ്ടാകും. ചിത്രംവരയും മിമിക്രിയുമാണ് ഇഷ്ടവിനോദങ്ങൾ. സ്‌നേഹവീട്ടിലെ അതിഥികൾക്കായി മിമിക്രി അവതരിപ്പിക്കാൻ കൊച്ചുമോന് വലിയ ഇഷ്ടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP