Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലൂസിഫർ തെലുങ്കിലെത്തുമ്പോൾ സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ചിരഞ്ജീവി; പൃഥ്വിരാജിനെ തേടിയും അവസരം എത്തി എങ്കിലും തനിക്ക് പകരം രാംചരണിനെ വിളിക്കാൻ ഉപദേശിച്ച് തെലുങ്കിൽ നിന്നും പിന്മാറി താരം

ലൂസിഫർ തെലുങ്കിലെത്തുമ്പോൾ സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ചിരഞ്ജീവി; പൃഥ്വിരാജിനെ തേടിയും അവസരം എത്തി എങ്കിലും തനിക്ക് പകരം രാംചരണിനെ വിളിക്കാൻ ഉപദേശിച്ച് തെലുങ്കിൽ നിന്നും പിന്മാറി താരം

സ്വന്തം ലേഖകൻ

മലയാളികളുടെ മനം കവർന്ന പൃഥ്വിരാജ് ചിത്രം ലൂസിഫർ തെലുങ്കിലേക്ക് ചുവടുമാറ്റുന്നു. സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവിയാകും തെലുങ്കരുടെ മനസ് കവരുക. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി തെലുങ്കിൽ താൻ അഭിനയിക്കാൻ പോകുന്ന ചിത്രം ലൂസിഫർ ആണെന്നും പൃഥ്വിരാജ് ചെയ്ത റോളിലേക്ക് നടൻ തന്നെ വരണമെന്നും സെയ്റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രചരണാർഥം സംഘടിപ്പിച്ച ചടങ്ങിനിടയിൽ ചിരഞ്ജീവി പറഞ്ഞിരുന്നു.

എന്നാൽ പൃഥ്വിരാജ് സനേഹ പൂർവ്വം ആ ഓഫർ നിരസിച്ചു. തനിക്ക് പകരം ് രാംചരണിനെ വിളിക്കൂവെന്നാണ് അന്ന് പൃഥ്വിരാജ് ചിരിച്ചുകൊണ്ട് മറുപടിയായി പറഞ്ഞതെന്നും ചിരഞ്ജീവി വ്യക്തമാക്കി. ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് എത്തുമെന്നും റീമേക്കിനുള്ള പകർപ്പാവകാശം തെന്നിന്ത്യൻ താരം ചിരഞ്ജീവി നിർമ്മാതാക്കളിൽ നിന്നും വാങ്ങിയെന്നുമുള്ള വാർത്ത പുറത്ത് വന്നിട്ട് കാലമേറെയായി. തെലുങ്ക് റീമേക്കിൽ മോഹൻലാൽ അഭിനയിച്ച റോളിൽ ചിരഞ്ജീവി എത്തുമെന്നും ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകനാണ് സുജീത്. സുജീത് കരാർ ഒപ്പിട്ടു കഴിഞ്ഞെന്നും കൊറോണ വൈറസ് ഭീതിയൊടുങ്ങിയാൽ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. ആരൊക്കെയാണ് മറ്റ് അഭിനേതാക്കളെന്ന വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP