Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക്ഡൗൺ കാലത്തും എസ് ഐ സമ്പത്തിന്റെ ഷോ അതിരു കടന്നു; കമ്മ്യൂണിറ്റി കിച്ചണിൽ പോയിവന്ന പാർട്ടി നേതാവിനെ കയ്യേറ്റം ചെയ്തു; ഡിവൈഎഫ്‌ഐ പ്രവർത്തകരെ വളഞ്ഞിട്ടു തല്ലി; ടിക്ക് ടോക്ക് ഭ്രമം തലക്ക് പിടിച്ച് ചെയ്തതെല്ലാം ബൂമറങ്ങായതോടെ തിരുവല്ലം എസ് ഐ സമ്പത്തിനെ കൊല്ലം റൂറലിലേക്ക് സ്ഥലം മാറ്റി ഡിജിപി; യൂത്ത് കോൺഗ്രസുകാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തപ്പോഴും യുവാവിന്റെ നടുചവിട്ടി ഒടിച്ചപ്പോഴും സഹായിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സമ്പത്തിനെ ജില്ലക്ക് വെളിയിലേക്ക് തട്ടി

ലോക്ക്ഡൗൺ കാലത്തും എസ് ഐ സമ്പത്തിന്റെ ഷോ അതിരു കടന്നു; കമ്മ്യൂണിറ്റി കിച്ചണിൽ പോയിവന്ന പാർട്ടി നേതാവിനെ കയ്യേറ്റം ചെയ്തു; ഡിവൈഎഫ്‌ഐ പ്രവർത്തകരെ വളഞ്ഞിട്ടു തല്ലി; ടിക്ക് ടോക്ക് ഭ്രമം തലക്ക് പിടിച്ച് ചെയ്തതെല്ലാം ബൂമറങ്ങായതോടെ തിരുവല്ലം എസ് ഐ സമ്പത്തിനെ കൊല്ലം റൂറലിലേക്ക് സ്ഥലം മാറ്റി ഡിജിപി; യൂത്ത് കോൺഗ്രസുകാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തപ്പോഴും യുവാവിന്റെ നടുചവിട്ടി ഒടിച്ചപ്പോഴും സഹായിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സമ്പത്തിനെ ജില്ലക്ക് വെളിയിലേക്ക് തട്ടി

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസിലെ ഷോ മാൻ എന്ന് പേരെടുത്ത തിരുവല്ലം എസ് ഐ സമ്പത്തിനെതിരെ ഉയരുന്ന ആരോപണങ്ങളും വിവാദങ്ങളും ഒക്കെ വലിയ അന്വേഷണങ്ങളൊന്നുമില്ലാതെ അവസാനിക്കുന്ന സ്ഥിതിയായിരുന്നു ഇന്നലെ വരെ. പല കേസുകളിലും സമ്പത്തിനെ രക്ഷിക്കാൻ സി പി എം ലെ പ്രമുഖർ തന്നെ രംഗത്ത് ഇറങ്ങുന്നതോടെ അന്വേഷണം പ്രഖ്യാപിക്കുന്ന ഉദ്യോഗസ്ഥർ തന്നെ പിൻവലിയുന്ന സ്ഥിതിയായിരുന്നു. ഇതിനിടെയാണ് നാലു ദിവസം മുൻപ് തിരുവല്ലത്തെ കമ്യൂണിറ്റി കിച്ചണിൽ പോയി ക്വാറന്റയിനിൽ കഴിയുന്നവർക്ക് പ്രഭാത ഭക്ഷണം എത്തിക്കാൻ ഏർപ്പാടു ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ സി പി എം ലോക്കൽ കമ്മിറ്റി അംഗം ജയചന്ദ്രനെ തിരുവല്ലം എസ് ഐ സമ്പത്ത് കയ്യേറ്റം ചെയ്തത്. ഇത് കൂടാതെ തന്നെ ഡി വൈ എഫ് ഐ ക്കാരായ വോളണ്ടിയർമാരെ വിരട്ടി അടിച്ചോടിക്കുകയും ചെയ്തു.

പാർട്ടിക്കാരെ തലങ്ങും വിലങ്ങും ഉപദ്രവിക്കുന്ന സമ്പത്തിന്റെ ചെയ്തികൾക്കെതിരെ പാർട്ടി തലത്തിലും പൊലീസ് തലത്തിലും പരാതി പ്രളയമായി. ഇതിൽ നാലു ദിവസം മുൻപ് പാർട്ടി പ്രാദേശിക നേതാവിനെ കയ്യേറ്റം ചെയ്തതു സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും സമ്പത്തിന്റെ ഭാഗത്ത് വീഴ്ച ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജി പി നേരിട്ടു തന്നെയാണ് സമ്പത്തിനെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കൂടി നിർദ്ദേശം അനുസരിച്ചായിരുന്നു നടപടി. ഇന്നലെ രാത്രി വൈകി ഇറങ്ങിയ ഉത്തരവ് പ്രത്യേക ദൂതൻവശം തിരുവല്ലം സ്റ്റേഷനിൽ എത്തിച്ചു.

കൊല്ലം റൂറലിലേക്കാണ് മാറ്റിയത്. സമ്പത്തിനെതിരെ നിലനിൽക്കുന്ന ആരോപണങ്ങളിൽ അന്വേഷണം തുടരും. തിരുവല്ലത്തെ മണ്ണ് മാഫിയയുമായി സമ്പത്തിന് അടുത്ത് ബന്ധമുണ്ടെന്നാണ് ഡിജിപിക്ക് ലഭിച്ച ഒരു പരാതിയിൽ പറയുന്നത്. കൂടാതെ സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവരെ മുന്നിൽ ഇരുത്തിയിട്ട് ടിക്ക്‌ടോക്ക് എടുക്കുക , പ്രതികളെ കീഴ്പ്പെടുത്തുന്നതായി അഭിനയിച്ച് ടിക്ടോക് എടുക്കുക തുടങ്ങിയവയാണ് എസ് ഐ യുടെ ഹോബിയെന്നും പട്രോളിംഗിനിടെ വഴി വക്കിലൂടെ പോകുന്നവരെ മുളം തടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കൽ പതിവാണന്നും ഉന്നത ബന്ധമുള്ള രണ്ടു പ്രതികളെ പിടിച്ചു കൊടുത്തിട്ടും എസ് ഐ സമ്പത്ത് രക്ഷപ്പെടാൻ സഹായിച്ചുവെന്നും സി പി എം ന്റെ തന്നെ മറ്റൊരു ഒരു പ്രാദേശിക നേതാവ് ഡിജിപിക്ക് ഒരു മാസം മുൻപ് നല്കിയ പരാതിയിൽ പറയുന്നു. തമ്പാനൂർ സ്റ്റേഷനിൽ നിന്നും മാറ്റിയതോടെ സമ്പത്ത് സി പി എം മായി ഇടഞ്ഞതായാണ് വിവരം. ഇതാണ് നേതാക്കളെ തിരഞ്ഞു പിടിച്ചു കൈകാര്യം ചെയ്യാൻ കാരണമെന്ന് പറയപ്പെടുന്നു. രണ്ടു വർഷം മുൻപ് ഒരു പത്തൊൻപത് കാരനെ മർദ്ദിച്ചവശനാക്കിയപ്പോഴും സമ്പത്തിനെ രക്ഷിച്ചത് സി പി എം ആണ്.

അന്ന് നിരപരാധിയാണെന്ന് സൂരജ് കരഞ്ഞുപറഞ്ഞിട്ടും എസ്‌ഐ കേട്ടില്ല. ബൂട്ടിട്ട് നടുവിന് ചവിട്ടി താഴെയിട്ടു. ബൈക്കിന്റെ ഷോക്ക് അബ്സോർബർ പൈപ്പ് വലിച്ചൂരിയെടുത്ത് കാലുകളിലും കൈകളിലും തുരുതുരാ അടിച്ചു. കുനിച്ചുനിറുത്തി, തയ്യൽ മെഷിനീലുണ്ടായിരുന്ന കത്രികയുടെ അടിവശംകൊണ്ട് നടുവിന് കുത്തി. തളർന്നു വീണപ്പോൾ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി'. അത്രമേൽ പ്രാകൃതമായ സമീപനമാണ് എസ്‌ഐ സമ്പത്ത്് സൂരജ് എന്ന യുവാവിനോട് ചെയ്തത്്.. വരാപ്പുഴ ലോക്കപ്പ് കൊലപാതകത്തിനുശേഷം മൂന്നാംമുറ പ്രയോഗിക്കരുതെന്ന് നിർദ്ദേശം ഉണ്ടെങ്കിലും എസ്‌ഐ സമ്പത്തിന്റെ ക്രൂരതയ്ക്ക് അറുതി ഇല്ല. ഇയാളുടെ ഏറ്റവും ഭീകരമായ ക്രൂരതയതുണ്ടായത് നേമം പൊലീസ് സ്റ്റേഷനിലായിരുന്നു.

ഒരുകേസിൽ ഇടനിലക്കാരനായെത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തായിരുന്നു വൈരാഗ്യം തീർക്കൽ. നേമം പൊലീസ് സ്റ്റേഷൻ എസ് ഐ സമ്പത്തു അന്നു സിപിഎമ്മിന് പ്രിയങ്കരനായിരുന്നു. ജനനേന്ദ്രിയം ഇടിച്ചുകലക്കിയ കേസിൽ ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നതാണ്. എന്നാൽ വളരെ ചുരുങ്ങിയകാലംകൊണ്ട് ഇയാൾ സർവ്വീസിൽ തിരിച്ചുകയറി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ചാർജെടുത്തു. പ്രമുഖ ജൂവലറിയിലെ സ്വർണത്തട്ടിപ്പ്് വിവാദത്തിൽ സസ്പെന്റ് ചെയ്തെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സസ്പെൻഷൻ പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനും സി പി എം നേതാക്കൾക്കും പ്രിയപ്പെട്ടവനായിരുന്ന സമ്പത്തിന്റെ ഇപ്പോഴത്ത ചെയ്തികളും പോക്കും ശരിയല്ലന്ന് പാർട്ടി ജില്ലാ നേതാക്കൾക്ക് കൂടി അഭിപ്രായം ഉണ്ട്്. ഇതിനിടയിലാണ് പ്രാദ്ശിക നേതാവിനെതിരെയുള്ള സമ്പത്തിന്റെ അതിക്രമം സി പി എംലും പൊലീസിലും ചർച്ചയാവുന്നത്.

യൂണിവേഴ്സിറ്റി കോളേജിലും ലോ കോളേജിലുമാണ് സമ്പത്ത് പഠനം പൂർത്തിയാക്കിയത്. യുണിവേഴ്സിറ്റിയിൽ തുടക്കകാലത്ത് വി എസ് അച്യുതാനന്ദൻ പക്ഷമായിരുന്നു സമ്പത്ത്. പാർട്ടി സീറ്റ്് നിഷേധിച്ചപ്പോൾ വിഎസിന് സീറ്റ് വാങ്ങി കൊടുക്കാൻ മറുവിഭാഗം നടത്തിയ പ്രകടനത്തിലും അണിചേർന്നതായി അന്ന് ആരോപണം ഉയർന്നിരുന്നു.. ഇതോടെ യൂണിവേഴ്സിറ്റിയിലെ പഠനം പോലും പ്രതിസന്ധിയിലായി. പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് കൂടുമാറി. എസ് എഫ് ഐ സമരങ്ങളിലെ സജീവസാന്നിധ്യവുമായി. ലോ കോളേജിൽ പഠിക്കുമ്പോഴും ഈ രാഷ്ട്രീയ ബന്ധം തുടർന്നു. പല കേസുകളിലും പ്രതിയായി. യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സമ്പത്തിന് ലോ കോളേജ് ഹോസ്റ്റലിലും ബന്ധങ്ങൾ ഏറെയുണ്ടായിരുന്നു. ഇതെല്ലാം ക്രിമിനൽ കേസുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

കോളേജിൽ പഠിക്കുമ്പോൾ തന്നെ എസ് ഐ ആവുകയായിരുന്നു മോഹം. വി എസ് അച്യുതാനന്ദൻ അധികാരത്തിൽ എത്തിയപ്പോൾ ദേഹത്ത് വി എസ് എന്ന് എഴുതി ബൈക്ക് ഓടിക്കുകയും ചെയ്തു. ഹക്കിം ഷാ എന്ന വിദ്യാർത്ഥിയെ വടിവാളു കൊണ്ട് വെട്ടിയ കേസിലും പ്രതിയായിരുന്നു. ഓംപ്രകാശും പുത്തൻ പാലം രാജേഷുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. പോൾ മുത്തൂറ്റ് വധക്കേസിൽ ഉയർന്ന കേട്ട പലപേരുകളുമായും സമ്പത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഈ സമയത്ത് എസ് എഫ് ഐ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി. അപ്പോഴും പൊലീസുകാരനാവുകയെന്ന മോഹവുമായി സമ്പത്ത് നടന്നു. പരീക്ഷ എഴുതി അത് സാധിക്കുകയും ചെയ്തു. അപ്പോഴും മുന്നിൽ കടമ്പകൾ ഏറെയായിരുന്നു. ഇതിന് കോൺഗ്രസുകാരുടെ സഹായവും ആവോളം കിട്ടിയപ്പോൾ സമ്പത്ത് എസ് ഐ ആയി. ലോ കോളേജിലെ പഠനം കഴിഞ്ഞതോടെ കോൺഗ്രസ് അനുകൂല അഭിഭാഷകനൊപ്പമായി പ്രാക്ടീസ്.

ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് എസ് ഐ റാങ്ക് ലിസ്റ്റിൽ സമ്പത്ത് ഇടം നേടുന്നത്. പിഎസ് സി പട്ടികയിൽ ഇടം നേടിയെങ്കിലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് സമ്പത്തിന് വിനയായി. ഇന്റലിജൻസ് തന്നെ ഇതു സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് നൽകി. ഒരിക്കലും എസ് ഐ തസ്തികയ്ക്ക് യോഗ്യനല്ലാത്ത വ്യക്തിയെന്നതായിരുന്നു ഇന്റലിജൻസ് പരാമർശം. ഇതോടെ സമ്പത്തിന്റെ എസ് ഐ മോഹങ്ങൾക്ക് മങ്ങലേറ്റു. സീനിയറായ അഭിഭാഷകന്റെ രാഷ്ട്രീയ സ്വാധീനങ്ങളുടെ പിൻബലത്തിൽ ഇതിനെ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് ക്ലിയറൻസ് നഷ്ടമാകുന്ന അവസ്ഥയും എത്തി. എന്നാൽ ചെന്നിത്തലയുടെ ഓഫീസിലെ പ്രമുഖൻ തന്നെ സമ്പത്തിനെ രക്ഷിക്കാനെത്തി.

നെയ്യാറ്റിൻകര സ്വദേശി കൂടിയായ സമ്പത്തിന്റെ പ്രശ്നത്തിന് പ്രാദേശിക മാനങ്ങൾ വന്നു. ഇതോടെയാണ് സിപിഎമ്മുകാരനായ സമ്പത്തിനായി നീക്കം സജീവമായത്. ഇതോടെ ഇന്റലിജൻസ് റിപ്പോർട്ട് അവഗണിക്കപ്പെട്ടു. യുത്ത് കോൺഗ്രസുകാരുടേയും കെ എസ് യുക്കാരുടേയും എതിർപ്പ് അവഗണിച്ച് സമ്പത്തിനെതിരായ കേസുകളെല്ലാം എഴുതി തള്ളി. ഇതോടെയാണ് പൊലീസ് കുപ്പായത്തിൽ സമ്പത്ത് പരിശീലനം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP