Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രോഗികൾക്ക് മരുന്നു എത്തിച്ചു നൽകുന്ന പദ്ധതിക്ക് പാര പണിതത് മന്ത്രി കെ ടി ജലീൽ; യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിനെ സേവന പ്രവർത്തനത്തിൽ ഏർപ്പെടാൻ അനുവദിക്കുന്നത് ക്ഷീണമാകുമെന്നായപ്പോൾ വഴങ്ങി മുഖ്യമന്ത്രിയും; കോവിഡ് കാലത്ത് അവസരം ലഭിച്ചപ്പോൾ തങ്ങളും ഫിറോസും ആഞ്ഞുപിടിച്ചു; പൊലീസ് നടപടി യൂത്ത് ലീഗിന് അനുഗ്രഹമായി; പ്രതിപക്ഷത്തിന്റെ ന്യായമായ ആവിശ്യത്തിന് മുമ്പിൽ മുട്ടുമടക്കി പൊലീസ്; യൂത്ത് ലീഗിന്റെ മെഡി ചെയിൻ പദ്ധതി പുനരാരംഭിച്ചതിന് പിന്നിലെ കഥ

രോഗികൾക്ക് മരുന്നു എത്തിച്ചു നൽകുന്ന പദ്ധതിക്ക് പാര പണിതത് മന്ത്രി കെ ടി ജലീൽ; യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിനെ സേവന പ്രവർത്തനത്തിൽ ഏർപ്പെടാൻ അനുവദിക്കുന്നത് ക്ഷീണമാകുമെന്നായപ്പോൾ വഴങ്ങി മുഖ്യമന്ത്രിയും; കോവിഡ് കാലത്ത് അവസരം ലഭിച്ചപ്പോൾ തങ്ങളും ഫിറോസും ആഞ്ഞുപിടിച്ചു; പൊലീസ് നടപടി യൂത്ത് ലീഗിന് അനുഗ്രഹമായി; പ്രതിപക്ഷത്തിന്റെ ന്യായമായ ആവിശ്യത്തിന് മുമ്പിൽ മുട്ടുമടക്കി പൊലീസ്; യൂത്ത് ലീഗിന്റെ മെഡി ചെയിൻ പദ്ധതി പുനരാരംഭിച്ചതിന് പിന്നിലെ കഥ

ടി പി ഹബീബ്

കോഴിക്കോട്: കൊറോണ വ്യാപനത്തിനിടയിൽ സന്നദ്ധ പ്രവർത്തനം ആരും നടത്തേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം കേട്ടപ്പോൾ ആദ്യ ഘട്ടത്തിൽ ഭൂരിഭാഗം പേരും സന്തോഷിച്ചു. പ്രളയത്തിലും കൊറോണ കാലത്തും യൂനിഫോമിട്ട് റോഡിലിറങ്ങി ആരും പാർട്ടി വളർത്തുന്നത് ശരിയല്ലെന്ന വിലയിരുത്തലിനായിരുന്നു പ്രാധാന്യം ലഭിച്ചത്. എന്നാല് ലോക് ഡൗൺ നീണ്ടു പോവുകയും ജീവൻ പോലും പണയം വെച്ച് സേവന രംഗത്ത് ഇറങ്ങുകയും ചെയ്യുന്നവർ പാർട്ടി വളർത്തുകയല്ല മറിച്ച് മനസ്സിന്റെ ഉള്ളിൽ നിറഞ്ഞൊഴുകുന്ന സേവന പ്രവർത്തനം മാത്രമാണ് നടത്തുന്നതെന്നമുമുള്ള തിരിച്ചറിവ് വൈകിയാണ് പലർക്കും ബോധ്യപ്പെട്ടത്.

സേവന പ്രവർത്തനത്തിൽ എന്നും സക്രിയ സാന്നിധ്യമായ സംസ്ഥാന യൂത്ത് ലീഗിന്റെ കീഴിലുള്ള വൈറ്റ് ഗാർഡിന്റെ നല്ലൊരു പദ്ധതിയായിരുന്നു മെഡി ചെയിൻ പദ്ധതി. ലോക് ഡൗണ് മൂലം മരുന്ന് ലഭിക്കാത്തവർക്ക് മരുന്ന് ലഭ്യമാക്കാനാണ് പദ്ധതിയിലുടെ ഉദേശിക്കുന്നത്. സംസ്ഥാനത്ത് മാത്രം ആദ്യ ആഴ്ചയിൽ 5000 ലതികം പേർക്ക് മരുന്ന് എത്തിച്ച് നൽകാൻ യൂത്ത് ലീഗിന്റെ പദ്ധതി കൊണ്ട് സാധിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ നിന്ന് പോലും കണ്ണൂർ,കോഴിക്കോട് ഭാഗത്തുള്ള രോഗികൾക്ക് മരുന്ന് എത്തിച്ചു നൽകാൻ പദ്ധതിയിലൂടെ സാധിച്ചിരുന്നു. ഒരോ ജില്ലാ കേന്ദ്രങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കിരുന്നത്.

മരുന്നും കൊണ്ട് മലപ്പുറം വഴി പോകുന്നത് തന്റെ രാഷ്ട്രീയ പോരാട്ടത്തിന് ക്ഷീണം ചെയ്യുമെന്ന തിരിച്ചറിവിൽ മന്ത്രി കെ.ടി.ജലീലാണ് പ്രശ്നം മുഖ്യമന്ത്രിയുടെ ചെവിയിൽ വിശദമായി എത്തിച്ചത്. യൂത്ത് ലീഗിന്റെ കീഴിലുള്ള വൈറ്റ് ഗാർഡിനെ ഇത്തരത്തിൽ സേവന പ്രവർത്തനത്തിൽ ഏർപ്പെടാൻ അനുവദിക്കുന്നത് ഏറെ ക്ഷീണം ചെയ്യുമെന്ന് മന്ത്രി കെ.ടി.ജലീൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചിച്ചു. സിപിഎമ്മിലെ 'മലപ്പുറത്തെ സുൽത്താൻ' പറഞ്ഞാൽ അതേ പടി സ്വീകരിക്കുന്ന മുഖ്യമന്ത്രി സേവന പ്രവർത്തനത്തിന് റോഡിലിറങ്ങേണ്ടതില്ലെന്ന ആവിശ്യം പരസ്യമായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതോടെ യൂത്ത് ലീഗും വെട്ടിലായി.

മെഡി ചെയിൻ വിഷയത്തിൽ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിയ വൈറ്റ് ഗാർഡ് സംസ്ഥാന കോഡിനേറ്ററും സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറിയുമായ വി.വി.മുഹമ്മദലിയെ പൊലീസ് അസഭ്യം പറഞ്ഞതും ഏറെ വിവാദങ്ങൾക്കിടയാക്കി. കൊയിലാണ്ടിയിൽ എം.എസ്.എഫ്.നേതാവിനെതിരെയും നാദാപുരത്ത് കെ.എം.സി.സി.നേതാവിനെതിരെയും കേസെടുത്തത് പുതിയ പോർമുഖം തീർത്തു.പ്രശ്നത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ.മുനീറും സജീവമായി രംഗത്തെത്തി.

പിന്നാലെയാണ് യൂത്ത് ലീഗ് പ്രവർത്തകരുടെ വികാരം മാനിച്ച് മെഡിൻ ചെയിൻ പദ്ധതി നിർത്തിവെക്കുന്നതായി സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി തങ്ങളും ജനറൽ സെക്രട്ടറി പി.കെ.ഫിറോസും പരസ്യമായി പ്രഖ്യാപിച്ചത്. പ്രശ്നത്തിന്റെ ഗുരതരാവസ്ഥ യൂത്ത് ലീഗ് നേതാക്കൾ പി.കെ.കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. അദേഹമത് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. പ്രതിപക്ഷം ഒന്നിച്ച് വിഷയം ഉയർത്തി കൊണ്ട് വരുന്നത് കണ്ട മുഖ്യമന്ത്രിയുടെ ഓഫീസ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലിയെ അപമാനിച്ച വിഷയത്തെ കുറിച്ച് അന്യേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി.യെ ചുമതലപ്പെടുത്തി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് നേതാക്കളെ വിളിച്ച് പറയുകയും ചെയ്തു.

കെ.ടി.ജലീൽ പൊലീസിനെ ഉപയോഗിച്ച് നടപ്പിലാക്കിയ സൂത്രം അതേ പൊലീസ് വകുപ്പിനെ കൊണ്ട് തന്നെ തിരിത്തിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് മുനവ്വറലിയും ഫിറോസും. നേതാവിനെ അപമാനിച്ച സംഭവത്തിൽ അന്യേഷണം പ്രഖ്യാപിച്ചതോടെ മെഡി ചെയിൻ പദ്ധതി പുനഃസ്ഥാപിക്കാനും യൂത്ത് ലീഗ് തീരുമാനിച്ചു. പാവപ്പെട്ടവർക്ക് ഏറെ ഗുണം ലഭിക്കുന്ന മെഡി ചെയിൻ പദ്ധതി ചിലരുടെ വഷളൻ ഉപദേശത്തിന് മുമ്പിൽ നിർത്തിവെക്കാൻ മുഖ്യമന്ത്രിയുടെ തീരുമാനമാണ് തെറ്റിയതെന്ന് യൂത്ത് ലീഗ് കേന്ദ്രങ്ങൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP