Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎം പ്രകടനപത്രികയിൽ പറയുന്നത് വ്യക്തിഗത വിവരങ്ങൾ ചോരുന്നതിൽ വലിയ ആശങ്കകൾ ഉണ്ട് എന്ന്; സ്പ്രിങ്‌ളിർ കമ്പനി പിആർ ഏജൻസി അല്ല എന്ന വാദം വസ്തുതാ വിരുദ്ധം; അമേരിക്കയിൽ ഡോണൾഡ് ട്രംപിനു വേണ്ടി പ്രവർത്തിച്ച സ്പ്രിങ്‌ളർ കമ്പനിയാണോ കേരളത്തിൽ പിണറായി വിജയനുവേണ്ടി പിആർ വർക്ക് നടത്തുന്നത്? കോവിഡ് ഡാറ്റാ ചോർച്ചയിൽ ചോദ്യങ്ങളുമായി എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട്

പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎം പ്രകടനപത്രികയിൽ പറയുന്നത് വ്യക്തിഗത വിവരങ്ങൾ ചോരുന്നതിൽ വലിയ ആശങ്കകൾ ഉണ്ട് എന്ന്; സ്പ്രിങ്‌ളിർ കമ്പനി പിആർ ഏജൻസി അല്ല എന്ന വാദം വസ്തുതാ വിരുദ്ധം; അമേരിക്കയിൽ ഡോണൾഡ് ട്രംപിനു വേണ്ടി പ്രവർത്തിച്ച സ്പ്രിങ്‌ളർ കമ്പനിയാണോ കേരളത്തിൽ പിണറായി വിജയനുവേണ്ടി പിആർ വർക്ക് നടത്തുന്നത്? കോവിഡ് ഡാറ്റാ ചോർച്ചയിൽ ചോദ്യങ്ങളുമായി എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട്

സ്വന്തം ലേഖകൻ

കൊച്ചി: അമേരിക്കയിൽ ഡോണൾഡ് ട്രംപിനു വേണ്ടി പിആർ വർക്ക് നടത്തിയ സ്പ്രിങ്‌ളർ കമ്പനിയാണോ കേരളത്തിൽ പിണറായി വിജയനുവേണ്ടി പിആർ വർക്ക് നടത്തുന്നത് എന്ന് വ്യക്തമാക്കണമെന്ന് എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട്. കോടിയാട്ടിന്റെ ഫെയ്‌സ് ബുക്ക് വീഡിയോ വൈറലാകുകയാണ്.

കോടിയാട്ടിന്റെ ആരോപണങ്ങൾ ഇങ്ങനെ

ഒരു ദിവസം മലയാളിയായ അമേരിക്കൻ വ്യവസായി റാഗി തോമസ് മാവേലിക്കരയിലെ തന്റെ വീട്ടിൽ വിളിച്ച് വയോധികരായ മാതാപിതാക്കളോട് കോറോണയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ തിരക്കുന്നു. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി നാട് ഭരിക്കുന്നതുകൊണ്ട് കേരളത്തിൽ കൊറോണയില്ല എന്നുള്ള സന്തോഷ വാർത്ത അറിഞ്ഞ് പുളകിതനായ ശ്രീ.റാഗി തോമസ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ വിളിച്ച് തന്റെ കമ്പനി സൗജന്യമായി ഒരു സോഫ്റ്റ്‌വെയർ സർക്കാരിന് നിർമ്മിച്ചു തരാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നു. സൗജന്യം എന്ന് കേട്ട ഉടനെ ഉദാരമനസ്‌കനായ മുഖ്യമന്ത്രി , കേരളത്തിലെ ജനങ്ങളുടെ സുപ്രധാനമായ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള കരാർ സ്പ്രിങ്ളർ എന്ന അമേരിക്കൻ കമ്പനിക്ക് കൊടുക്കുന്നു.

സന്തോഷവാനായി ഫോൺ കട്ട് ചെയ്ത സ്പ്രിങ്ളർ മുതലാളി റാഗി തോമസ് ആത്മഗതം പോലെ പറയുന്നു . എന്ത് കരുതലാണ് ഈ മനുഷ്യന് '. എന്നാൽ ഇത്ര ലാഘവത്തോടെ കാണേണ്ട വിഷയമാണോ ഇതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദിച്ചത്. 2017ൽ കേന്ദ്ര സർക്കാർ സ്വകാര്യ കമ്പനികളുമായി ഇടപാടുകൾ നടത്തുമ്പോൾ പുലർത്തേണ്ട നിബന്ധനകൾ സംബന്ധിച്ച് മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. ഗവൺമെന്റോ, ഇതര സ്ഥാപനങ്ങളോ സ്വകാര്യ ക്ലൗഡിങ്ങ് ഏജൻസിയുമയി ബന്ധം സ്ഥാപിക്കുമ്പോൾ ഇവർ ശേഖരിക്കുന്ന ഡേറ്റകൾ ഇന്ത്യയിലെ സർവ്വറിലോ, ക്ലൗഡിലോ തന്നെ സൂക്ഷിക്കണം എന്നാണ് നിബന്ധന.മെഡിക്കൽ ഡേറ്റ ലക്കിന്റെ ഇക്കാലത്ത് കൈമാറി പോകാതിരിക്കാനും, അനധികൃതമായി ഉപയോഗിക്കാതിരിക്കാനും 11 കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു, മൈക്രോസോഫ്റ്റ്, ഐബിഎം, ടാറ്റ തുടങ്ങിയവ ഇതിൽ ഉൾപ്പെടുമ്പോൾ സ്പ്രിങ്‌ളർ കമ്പനി ഇതിൽ ഇല്ല എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. കേരളത്തിലെ ആളുകളുടെ റേഷൻ കാർഡ് വിവരങ്ങൾ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ,കേരളത്തില ആളുകളുടെ ഗുരുതരമായതും അല്ലാത്തതുമായ വിവരങ്ങൾ തുടങ്ങിയവ ഈ കമ്പനി മുഖേന ശേഖരിച്ച് കഴിഞ്ഞു.

ഈ വിവരങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കില്ല എന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളത്. ലോകം ഇന്ന് ചർച്ച പെയ്യുന്ന മെഡിക്കൽ ഡേറ്റലീക്ക് സംബന്ധിച്ചവലിയ ആരോപണം അമേരിക്കയിലെ ഗൂഗിൾ ക്ലൗഡുമായി ബദ്ധപ്പെട്ടുള്ളതാണ്.ഗൂഗിൾ ക്ലൗഡും, അമേരിക്കയിലെ പ്രശസ്തമായ ഹോസ്പിറ്റൽ ശൃംഖലയായ അസെൻഷനുമായി മെഡിക്കൽ ഡേറ്റ ശേഖരണത്തിന് കരാർ ഉണ്ടാക്കി. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഗൂഗിൾ ക്ലൗഡിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോരുന്നതായി റിപ്പോർട്ട് ചെയ്തു. വിവാദമായതോടെ ഈ കോവിഡ് കാലത്തും പ്രമുഖ ഏജൻസികൾ അന്വേഷണം നടത്തുകയാണ്.

അപ്പോഴാണ് വ്യക്തിഗത വിവരങ്ങൾ മൗലിക അവകാശമായ ഇന്ത്യയിൽ യാതൊരു സുരക്ഷാ കരാറുമില്ലാതെ ഒരു സ്വകാര്യ ഏജൻസിക്ക് കേരള സർക്കാർ കരാർ നൽകീയിരിക്കുന്നത്. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐഎം പുറത്തിറക്കീയിരിക്കുന്ന പ്രകടനപത്രികയിൽ തന്നെ പറയുന്നത് വ്യക്തിഗത വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് വലിയ ആശങ്കകൾ ഉണ്ട് എന്നും കർശനമായ നിയമങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാക്കണമെന്നും ആധാർ കേസ് ചൂണ്ടികാട്ടി അവർ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനത്ത് ഈ ഗുരുതരുമായ കൃത്യവിലോ ഭം നടത്തുന്നത്.

ലോക ആരോഗ്യ സംഘടനക്ക് ടെക്‌നിക്കൽ സപ്പോർട്ട് കൊടുക്കുന്നത് സ്പ്രിങ്‌ളിൻ കമ്പനിയാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. ഇത് കേവലം കോവിഡ് ബാധിച്ചവരുടെ എണ്ണം പ്രദർശിപ്പിക്കാൻ മാത്രമാണെന്നും, വ്യക്തിപരമായ വിവരങ്ങളോ, രോഗവിവരങ്ങളോ ശേഖരിക്കുവാനോ സംരക്ഷിക്കുവാനോ ഡബ്യുഎച്ച് ഒ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. സ്പ്രിങ്‌ളിൻ കമ്പനി പിആർ ഏജൻസി അല്ല എന്ന വാദം വസ്തുതാവിരുദ്ധമാണ്. കമ്പനി മേധാവി റാഗി തോമസ് പ്രമുഖ മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖത്തിൽ തങ്ങൾ ഒരു പിആർ ഏജൻസി ചെയ്യുന്ന മാർക്കറ്റിങ് ,ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ വക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.

2016ലെ അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി പിആർ വർക്കുകൾക്ക് നേതൃത്വം കൊടുത്ത മാർക് പാർസ്‌കൽ തന്നെ സ്പ്രിങ്‌ളർ ട്രംപിനു വേണ്ടി പിആർ വർക്ക് ചെയ്തിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും , പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഒന്നും അദ്ദേഹം മറുപടി പറഞ്ഞിട്ടില്ലെന്നും അബിൻ വർക്കി കോടിയാട്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP