Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ സുരേന്ദ്രന് ഇതെന്തു പറ്റി? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ചുപോലെയാണോ എന്നു ചോദിച്ചു ജ്യോതികുമാർ ചാമക്കാല; സംഘ്പരിവാറുമായി കൈകോർത്ത് ആദ്യമായി നിയമസഭയിൽ എത്തിയ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ അല്ലാതെ മറ്റെപ്പോഴാണു ബിജെപിക്ക് രക്ഷപ്പെടാനാവുക; തംബ്രാനു റാൻ മൂളാൻ കോൺഗ്രസുകാരെ ഈ ജനാധിപത്യ രാജ്യത്ത് കിട്ടില്ലെന്ന് ടി സിദ്ദിഖ്; സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ സ്തുതിച്ച ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കോൺഗ്രസ് നേതാക്കൾ

ഈ സുരേന്ദ്രന് ഇതെന്തു പറ്റി? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ചുപോലെയാണോ എന്നു ചോദിച്ചു ജ്യോതികുമാർ ചാമക്കാല; സംഘ്പരിവാറുമായി കൈകോർത്ത് ആദ്യമായി നിയമസഭയിൽ എത്തിയ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ അല്ലാതെ മറ്റെപ്പോഴാണു ബിജെപിക്ക് രക്ഷപ്പെടാനാവുക; തംബ്രാനു റാൻ മൂളാൻ കോൺഗ്രസുകാരെ ഈ ജനാധിപത്യ രാജ്യത്ത് കിട്ടില്ലെന്ന് ടി സിദ്ദിഖ്; സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ സ്തുതിച്ച ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗത്തെ നേരിടുന്ന കാര്യത്തിൽ കേരള സർക്കാറിനെ വിമർശിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ബിജെപി നേതാക്കൾ രംഗത്ത്. കോവിഡിന്റെ പശ്ചാത്തലത്തില് സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്തത്. ഇതിനെതിരെയാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും പരിഹസിച്ച ബിജെപി അധ്യക്ഷനെതിരെ ട്രോളുമായി കോൺസ് നേതാക്കൾ രംഗത്തുവന്നത്. പിസി വിഷ്ണുനാഥ്, ടി സിദ്ദീഖ്, ജ്യേതികുമാർ ചാമക്കാല എന്നിവരാണ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ പരിഹസിച്ച് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു കൊണ്ട് രംഗത്തുവന്നത്.

കൊവിഡ് പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നുംസ സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. സർക്കാരിനെ വിമർശിക്കുവാൻ വേണ്ടിമാത്രം രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമർശിക്കാൻ വേണ്ടി മാത്രം സർക്കാരിനെ വിമർശിക്കുന്ന രീതി പ്രതിപക്ഷ നേതാവുൾപ്പടെയുള്ളവർ നിർത്തണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.

പ്രതിപക്ഷം സർക്കാറിനെ അനാവശ്യമായി വിമർശിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറയുന്നു. അല്ല എപ്പോഴാണ്. നിങ്ങൾ ഭരണപക്ഷമായതെന്ന് പിസി വിഷ്ണുനാഥ് സുരേന്ദ്രനെ പരിഹസിച്ചു. ഈ കെ.സുരേന്ദ്രനിതെന്തു പറ്റി.? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ചുപോലെയാണോ എന്നായിരുന്നു ജ്യോതികുമാർ ചാമക്കാലയുടെ ചോദ്യം.

സംസ്ഥാന സർക്കാർ നൽകുന്ന പലവ്യജ്ഞന കിറ്റ് ശുദ്ധ തട്ടിപ്പാണെന്ന് പറഞ്ഞ് നാക്കെടുത്തിട്ട് ഇരുപത്തിനാല് മണിക്കൂറായില്ല; അതിന് മുമ്പ് അതേ നാവ് പറയുന്നു പിണറായി വിജയൻ പൊന്നാണെന്ന്- ചാമക്കാല ഫേസ്‌ബുക്കിൽ കുറിച്ചു. സർക്കാറിനെ വാഴ്‌ത്തിയും പ്രതിപക്ഷത്തെ പരിഹസിച്ചും കെ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നു. ഇത്രയും കാലം സജീവമായിരുന്ന അന്ധർധാര ഇപ്പോൾ പരസ്യമായിരിക്കുകയാണെന്നായിരുന്നു ടി സിദ്ദിഖിന്റെ വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പൂർണരൂപം

പിസി വിഷ്ണുനാഥ്

പ്രതിപക്ഷം സർക്കാറിനെ അനാവശ്യമായി വിമർശിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ! അല്ല ഇവർ എപ്പോഴാണ് ഭരണപക്ഷമായത് ??

ടി സിദ്ദിഖ്

എല്ലാ ദിവസവും 6 മണിക്ക് മുഖ്യമന്ത്രി പി ആർ വർക്ക് നടത്തുകയാണെന്നും, കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന റേഷനരി സ്വന്തം പേരിലാക്കുകയാണെന്നും, 1000 രൂപയുടെ പലവ്യഞ്ജനങ്ങൾ എന്നത് വെറും 750 രൂപയിൽ താഴെ ഉള്ളതാണെന്നും വിമർശിച്ച് നടന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞിട്ടുണ്ട്. സർക്കാറിനെ വാഴ്‌ത്തിയും പ്രതിപക്ഷത്തെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നു. ഇത്രയും കാലം സജീവമായിരുന്ന അന്ധർധാര ഇപ്പോൾ പരസ്യമായിരിക്കുന്നു. കേരള രാഷ്ട്രീയത്തെ കോൺഗ്രസ് മുക്തമാക്കാൻ ശ്രമിക്കുന്ന പിണറായി ഫാൻസുകാർക്കൊപ്പം പരസ്യമായി നിൽക്കാൻ സമയമായി എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

സംഘ്പരിവാറുമായി കൈകോർത്ത് ആദ്യമായി നിയമസഭയിൽ എത്തിയ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ അല്ലാതെ മറ്റെപ്പോഴാണു ബിജെപിക്ക് രക്ഷപ്പെടാനാവുക. ഇപ്പോൾ ആഭ്യന്തരം മാത്രമാണു സംഘ്പരിവാറിന്റെ കയ്യിൽ. കോൺഗ്രസിനെ ഇല്ലാതാക്കി രാഷ്ട്രീയ വിജയം കൂടി സ്വപ്നം കാണുന്ന ബിജെപിക്ക് തങ്ങൾക്ക് വേണ്ടി മറ്റൊരു ഗർഭപാത്രത്തിൽ പിറന്ന തിരുദൂതനെ വാഴ്‌ത്തിപ്പാടുക എന്നത് അവരിൽ അർപ്പിതമായ കടമ മാത്രമാണു. തംബ്രാനു റാൻ മൂളാൻ കോൺഗ്രസുകാരെ ഈ ജനാധിപത്യ രാജ്യത്ത് കിട്ടില്ല എന്ന് മാത്രം പറയുന്നു.

ജ്യോതികുമാർ ചാമക്കാല

പിആർ വർക്കല്ലാതെ മറ്റൊന്നും പിണറായി സർക്കാർ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആർ വർക്ക് ചെയ്യിക്കാൻ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്റെ മിടുക്ക്. സുരേന്ദ്രൻ ഹാൻസ് ഉപയോഗിക്കും എന്നെല്ലാമുള്ള സോഷ്യൽ മീഡിയ പ്രചാരണത്തെ ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് തീർച്ച... രമേശ് ചെന്നിത്തല പിണറായി വിജയനെ വിമർശിക്കാൻ പാടില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്...! രമേശ് ചെന്നിത്തല നരേന്ദ്ര മോദിയെ വിമർശിക്കുന്നത് സുരേന്ദ്രന് കൊള്ളുന്നത് മനസിലാക്കാം.. പക്ഷേ പിണറായിയെ ഓർത്ത് സുരേന്ദ്രന്റെ ഹൃദയം വിങ്ങുന്നതെന്തിന്...?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP