Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരാളെ കാണുമ്പോൾ തന്നെ അവർ അഭിസംബോധന ചെയ്യുന്നത് 'നമുക്ക് മരിക്കേണ്ടെ സുഹൃത്തേ' എന്ന് പറഞ്ഞ്; മരണത്തെ കുറിച്ച് പേടിപ്പിച്ചും മരണാനന്തരം ലഭിക്കുന്ന മദ്യപ്പുഴയും ഹൂറിമാരെയുമെല്ലാം പറഞ്ഞ് പ്രലോഭിപ്പിച്ചും ആളുകളെ കൂട്ടും; നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ മാത്രമല്ല ഇവർ എതിർക്കപ്പെടേണ്ടത്; മുന്നോട്ട് വയ്ക്കുന്നത് മനുഷ്യനിൽ നിന്ന് മാനവികത ഇല്ലാതാക്കുന്ന ആശയം; തബ് ലീഗിന്റെ കാണാപ്പുറങ്ങളിലൂടെ; മറുനാടൻ പരമ്പര തുടങ്ങുമ്പോൾ

ഒരാളെ കാണുമ്പോൾ തന്നെ അവർ അഭിസംബോധന ചെയ്യുന്നത് 'നമുക്ക് മരിക്കേണ്ടെ സുഹൃത്തേ' എന്ന് പറഞ്ഞ്; മരണത്തെ കുറിച്ച് പേടിപ്പിച്ചും മരണാനന്തരം ലഭിക്കുന്ന മദ്യപ്പുഴയും ഹൂറിമാരെയുമെല്ലാം പറഞ്ഞ് പ്രലോഭിപ്പിച്ചും ആളുകളെ കൂട്ടും; നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ മാത്രമല്ല ഇവർ എതിർക്കപ്പെടേണ്ടത്; മുന്നോട്ട് വയ്ക്കുന്നത് മനുഷ്യനിൽ നിന്ന് മാനവികത ഇല്ലാതാക്കുന്ന ആശയം; തബ് ലീഗിന്റെ കാണാപ്പുറങ്ങളിലൂടെ; മറുനാടൻ പരമ്പര തുടങ്ങുമ്പോൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: ആറാം നൂറ്റാണ്ടിലെ ജീവിതശൈലി 21ാം നൂറ്റാണ്ടിൽ പിൻതുടരുന്നവരെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. മന്നോട്ടുകുതിക്കുന്ന സമൂഹത്തിൽ തീർത്തും പുറം തിരിഞ്ഞ് ഇരിക്കുന്നവർ. അതാണ് തബ്ലീഗ് ജമാഅത്ത്. ഡൽഹി നിസാമുദ്ധീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിലൂടെ ഇന്ത്യ മുഴുവൻ കോവിഡ് മഹാമാരി എത്തിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം എതിർക്കപ്പെടേണ്ടതല്ല ഈ കൾട്ട്. സ്ത്രീവിരുദ്ധവും, ശാസ്ത്രവിരുദ്ധവും, മാനവിക വിരുദ്ധവുമായ, എല്ലാം ദൈവത്തിൽ മാത്രം അർപ്പിച്ച് സാമൂഹിക ജീവിതത്തിൽനിന്ന് മാറി നടക്കുന്ന ഈ കുട്ടരെക്കുറിച്ച് ഇസ്ലാമിക പൊതുസമൂഹത്തിൽപോലും അധികം എതിർപ്പുകൾ ഉയർന്നിട്ടില്ല.

നിസാമുദ്ധീൻ സമ്മേളനത്തിന്റെ പേരിൽ തബ്ലീഗ് ജമാഅത്ത് വിമർ്ശിക്കപ്പെട്ടപ്പോൾ അതിനെ വെള്ളപൂശിക്കൊണ്ടാണ് പ്രമുഖ മാധ്യമങ്ങളിൽവരെ നിരവധി ന്യായീകരണങ്ങൾ വന്നത്. അവർ തീവ്രാവാദികൾ അല്ല,ആർക്കും ഉപദ്രമില്ല, പാവങ്ങളാണ്, സൂഫികൾക്ക് സമന്മാരാണ് തുടങ്ങിയവയൊക്കെയായിരുന്നു ന്യായീകരണം. പക്ഷേ ഇതൊന്നുമല്ല യാഥാർഥ്യം. തബ്ലീഗിന്റെ വലിയിൽ കുടങ്ങിയിൽ പിന്നെ നിങ്ങൾ ഒരു പ്രത്യേക മനുഷ്യനാണ്. കേരളത്തിലെ വിദ്യാസമ്പന്നരായ നിരവധി ചെറുപ്പക്കാരാണ് സുപ്രഭാതത്തിൽ നീളൻ താടിയും ഇറക്കം കുറഞ്ഞ പാന്റും ധരിച്ച് തബ്ലീഗായി നമ്മുടെ മുന്നിലെത്തുന്നത്.

പൊതസമൂഹം ഈ ജീവിത രീതി വിമർശിക്കപ്പെടാൻ ഒരു മാഹാമാരി പടരേണ്ടിവന്നു എന്നത് കേരളീയ പൊതുസമൂഹത്തിന്റെ ദൗർബല്യം തന്നെയാണ്. മനുഷ്യനിൽനിന്ന് മാനവികത ഇല്ലാതാക്കുന്ന ഈ ആശയം എങ്ങനെയാണ് വിദ്യാസമ്പന്നരായ ആളുകളെപ്പോലും കീഴടക്കുന്നത്. തബ്ലീഗിന്റെ കാണാപ്പുറങ്ങളിലൂടെ മറുനാടൻ മലയാളി നടത്തുന്ന അന്വേഷണം ഇന്നുമുതൽ

ഒരു തബ്ലീഗ്കാരന്റെ ജീവിതം......

കോഴിക്കോട് ജില്ലയിലെ പരോഗമന ആശയക്കാരനായ ഒരു കോളേജ് അദ്ധ്യാപകൻ തബ്ലീഗിൽ ചേർന്നതോടെ അയാളുടെ ജീവിതം ആകെ മാറിമറിയുകയായിരുന്നു. നിരന്തര ബ്രെയിൻ വാഷിങ്ങിലൂടെ ഇദ്ദേഹം ഒരു തികഞ്ഞ യാഥാസ്തികനായി പരിണമിച്ചു. അങ്ങനെ ജോലി ലീവെടെത്ത് കുടുംബ സമേതം ജോലിക്കായി ഗൾഫിലേക്ക് വിമാനം കയറി. കുടുംബാസൂത്രണ മാർഗങ്ങളെ അനിസ്ലാമിക ചെയ്തിയായിാണ് ഇദ്ദേഹം കണ്ടത്. ഒന്നിനു പിറകെ ഒന്നായി ഇവർക്ക് 8 കുട്ടികൾ പിറന്നു. അവിടം കൊണ്ടും തീർന്നില്ല. പെൺകുട്ടികളെ ഭൗതിക വിദ്യാഭ്യാസത്തിനയക്കുന്നത് അനിസ്ലാമികമായി കണ്ടു.

മൂത്ത പെൺകുട്ടിയെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീട്ടിൽ തന്നെ തളച്ചിട്ടു. വിദ്യാഭ്യാസത്തിനു ആഗ്രഹിച്ചിരുന്നതിനാലും പഠിക്കാൻ നല്ല മിടുക്കി ആയതിനാലും മൂത്ത പെൺകുട്ടിയെ ഭാര്യയുടെ പിതാവ് നിർബന്ധപൂർവം ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നു. സർക്കാരിന്റെ സ്പെഷ്യൽ പെർമിഷൻ വാങ്ങി മിടുക്കിയായ ആ പെൺകുട്ടിയെ പഠിപ്പിച്ചു. ഇതിനിടയിൽ കുട്ടിയുടെ പഠനം നിറുത്തുവാൻ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരുന്നുൗ കുട്ടിയുടെ തബ്ലീഗ്കാരനായ എഞ്ചിനീയറായ സ്വന്തം പിതാവ്. പുസ്തകങ്ങൾ വാരി തീയിടുക തുടങ്ങിയ പല കലാപരിപാടികളും മതാന്ധത ബാധിച്ച ഈ മനുഷ്യൻ ആ കുട്ടിയോട് കാണിച്ചു. .

തബ്ലീഗിന്റെ ആശയത്തിൽ മുങ്ങിപ്പോയ ഇദ്ദേഹം തികച്ചും നബിയുടെ ജീവിത വഴിയിൽ തന്നെ ജീവിക്കുവാൻ തന്നെ വെമ്പൽ കൊണ്ടു . രോഗം വന്നാൽ ചികിൽസകൾക്ക് മോഡേൺ മെഡിസിനെ സമീപിക്കുന്നത് ഇദ്ദേഹം അനിസ്ലാമികമായി കണ്ടു. പലപ്പോഴും കരിഞ്ചീരകം ആയിരുന്നു മരുന്ന്. സ്വന്തം ജീവിതത്തിൽ മോഡേൺ മെഡിസിനോട് ഇദ്ദേഹം സ്വീകരിച്ച അറുപിന്തിരിപ്പൻ നിലപാട് അദ്ദേഹത്തിനു തന്നെ വിനയായി ഭവിച്ചു. ഇതിനിടയിൽ ഇവിടെ ജോലിയിൽ ലീവ് അവസാനിച്ചതിനാൽ അദ്ദേഹം കുടുംബവുമായി കേരളത്തിലേക്ക് തിരികെ വന്ന് ഇവിടെ തിരികെ ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ ഇരിക്കെ ക്യാൻസർ ബാധിച്ച ഇദ്ദേഹം അന്ധവിശ്വാസം കാരണം കുറേ കാലം വൈകിയാണ് ചികിൽസ ആരംഭിച്ചത്. രോഗം തരുന്നത് അല്ലാഹു ആണെന്നും അതുകൊണ്ട് പ്രാർത്ഥന കൊണ്ട് രോഗം സൗഖ്യമാവുമെന്നും ആത്മാർഥമായി വിശ്വസിച്ച ഇദ്ദേഹം രോഗം അമിതമായി മൂർഛിച്ചപ്പോൾ മാത്രമാണ് ആദിവാസികളുടെ പച്ച മരുന്ന് ചികിൽസയെ ആശ്രയിച്ചത്.

വൈകാതെ അദ്ദേഹം ലോകത്തോട് വിടപിറഞ്ഞു പോയി. 8 കുട്ടികളും ഭാര്യയും അനാഥമായി. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യക്ക് പ്രസവത്തിന് തന്നെ സമയം തികയാത്തതിനാലും സ്ത്രീകൾ ജോലി ചെയ്യുന്നത് മത വിശ്വാസത്തിന് എതിരായതിനാലാണെന്ന് വിശ്വസിച്ചതിനാലും അവരുടെ ഭാര്യക്കും ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം അന്ന് നിഷേധിക്കപ്പെട്ടു. അതുകൊണ്ടു തന്നെ ഇന്നും അവർ ജീവിക്കാനായി എന്തു ചെയ്യണം എന്നറിയാതെ ഉഴലുന്നു.- ഇത് ഒരാളുടെ കുടുംബത്തിന്റെ അനുഭവമല്ല , ഒരുപാട പേർക്ക് സമാനമായ അനുഭവുണ്ട്. തബ്ലീഗിൽ ചേർന്നു കഴിഞ്ഞാൽ പിന്നെ നിങ്ങൾ ദൈവത്തിന്റെ മാത്രം ആളാകുന്നു. ചുറ്റുമുള്ള ലോകവും സമൂഹവും ഒന്ന് നിങ്ങൾക്ക് പ്രശനമല്ല. ഒരു അപകടരമായ കൾട്ട് എന്ന രീതിൽതന്നെ വിലയിരുത്തപ്പെടേണ്ട ഈ പ്രസ്്ഥാനം ഇത്രകാലവും പൂർണ്ണമായി എക്സ്പോസ്്ഡ് ആയിട്ടില്ല. ഇപ്പോൾ മർക്കസ് സമ്മേളനത്തിന്റെ ഭാഗമായി കോവിഡ് പടർന്നതോടെയാണ് മുസ്ലിം സംഘടകൾ പോലും തബ്ലീഗിനെതിരെ ശക്തമായ കാമ്പയിനുമായി രംഗത്ത് എത്തുന്നത്.

'ഘർവാപസി' തടയുന്നതിനായി രൂപം കൊടുത്ത പ്രസ്ഥാനം

1926ൽ വടക്കേ ഇന്ത്യയിലെ മേവാത്ത് എന്ന സ്ഥലത്താണ് തബ്ലീഗ് ജമാഅത്ത് രൂപീകൃതമായത്. മൗലാനാ മുഹമ്മദ് ഇല്യാസായിരുന്നു സംഘടനയുടെ സ്ഥാപകൻ. ഇസ്ലാമിന്റെ ആദ്ധ്യാത്മിക നവീകരണമായിരുന്നു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമായി പറഞ്ഞിരുന്നതെങ്കിലും ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് വന്നവർ ഒരു ഘട്ടത്തിൽ തിരിച്ച് ഹിന്ദുമതത്തിലേക്ക് തന്നെ 'ഘർവാപസി' നടത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് സംഘടന രൂപീകരിച്ചത്.

ശുദ്ധിപ്രസ്ഥാനം, ദിയോബന്ദി പ്രസ്ഥാനം ഇവയൊക്കെ വഴി നേരത്തെ ഇസ്ലാമിലേക്ക് വന്നവർ തിരിച്ച് അവർ നേരത്തെ ഉണ്ടായിരുന്ന മതങ്ങളിലേക്ക് തിരിച്ച് പോകാൻ തുടങ്ങിയ ഘട്ടത്തിലാണ് ഇല്യാസ് തബ്ലീഗ് ജമാഅത്തിന് രൂപം കൊടുക്കുന്നത്. ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനങ്ങൾ മതാചാരങ്ങളിൽ വേണ്ടത്ര അറിവില്ലാത്ത മുസ്ലിംകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇതിന് ചരിത്രത്തിൽ ഉദാഹരണങ്ങളുമുണ്ട്.

സംഘടന രൂപീകരിക്കുന്ന ഘട്ടത്തിൽ മേവാത്തിലെ ഭൂരിപക്ഷ സമുദായമായിരുന്നു രജപുത് വംശജരുടെ ഹിന്ദു സംസ്‌കാരം മുസ്ലിംകൾക്കിടയിൽ ഐക്യം തകർക്കുമെന്ന് അവിടുത്തെ ചില മുസ്ലിം നേതാക്കൾ ഭയപ്പെട്ടിരുന്നു. മിയോസ് എന്ന് അറിയപ്പെട്ടിരുന്ന രജപുത് വംശജരിൽ നേരത്തെ ഇസ്ലാം സ്വീകരിച്ച നിരവധിയാളുകൾ തിരികെ ഹിന്ദുമതത്തിലേക്ക് പോകാനും തുടങ്ങിയിരുന്നു. ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായിട്ടായിരുന്നു ഈ തിരിച്ചുപോക്ക്. ഇതിന് തടയിടാനായിട്ടും കൂടിയാണ് പ്രധാനമായും തബ്ലീഗ് ജമാഅത്തിന്റെ ആരംഭം. അന്ന് മുതൽ തബ്ലീഗ് ജമാഅത്ത് പ്രവാചകൻ മുഹമ്മദിന്റെ ചര്യകൾക്കനുസൃതമായി ജീവിതം നയിക്കാൻ മുസ്ലിം സമൂഹത്തിലെ എല്ലാ സാമൂഹിക സാമ്പത്തിക വിഭാഗത്തിലുംപെട്ട ആളുകളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സംഘടന രൂപീകരിച്ച മേവാത്തിൽ ഇസ്ലാമിന്റെ മേന്മകൾ പറയാനും പ്രവാചകചര്യകൾ പഠിപ്പിക്കാനും തബ്ലീഗുകാർ മസ്ജിദുകളോടനുബന്ധിച്ച് നിരവധി മദ്രസകൾ സ്ഥാപിച്ചെങ്കിലും അവിടെ നിന്ന് പഠിച്ചിറങ്ങുന്നവരാരും മത പ്രബോധന വഴിയിലേക്ക് വരുന്നില്ലെന്ന് കണ്ട് അതെല്ലാം അടച്ചു പൂട്ടി.

ഇന്ന് തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തന മേഖല 150ലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ്. ഡൽഹിയിലെ നിസാമുദ്ദിൻ മർകസാണ് ഇവരുടെ ഇന്ത്യയിലെ ആസ്ഥാനം. ഇസ്ലാം മതത്തിലെ മറ്റെല്ലാ വിഭാഗങ്ങളും ഒരു പ്രത്യേക മദ്ഹബിനെ പിന്തുടരുന്നവരാണ്. കേരളത്തിലെ ഭൂരിപക്ഷവും ഷാഫി മദ്ഹബിനെയാണ് പിന്തുടരുന്നത്. എന്നാൽ തബ്ലീഗ് ജമാഅത്തിനെ സംബന്ധിച്ച് ഒരു പ്രത്യേക മദ്ഹബിനെ പിന്തുടരുന്നവരല്ല അവർ. എങ്കിലും ഹനഫി മദ്ഹബിനോടാണ് അവരിൽ പലരും ചേർന്ന് നിൽക്കുന്നത് എന്ന് അവരുടെ പ്രാർത്ഥനകളിലെ ആചാരങ്ങൾ കണ്ടാൽ മനസ്സിലാകും. മുഹമ്മദ് ഇല്യാസിന്റെ ആറ് തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ് തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനം. മതപ്രബോധനം തന്നെയാണ് ഇവരുടെ പ്രധാന പ്രവർത്തനം. ഇതിനായി ആധുനിക കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ ഇവർ തയ്യാറാല്ല. വ്യക്തികളിലേക്ക് നേരിട്ടെത്തി പ്രബോധനം നടത്തുന്നതാണ് ഇവരുടെ രീതി. ദിവസങ്ങളോളം വിവിധയിടങ്ങളിൽ ചെന്ന് താമസിച്ച് ഒരു പ്രദേശത്തെ പരമാവധിയാളുകളെ കണ്ട് ഇസ്ലാമിന്റെ മേന്മകൾ പറഞ്ഞുകൊടുത്ത് പ്രവാചകന്റെ ചര്യകൾക്കനുസരിച്ച് ജിവിക്കാൻ ആഹ്വാനം ചെയ്യും. വീടുകളിൽ ചെന്നും ഇവർ പ്രബോധനം നടത്തും.

മതം മാത്രമാണ് ഇവരുടെ വിഷയം. അതിനപ്പുറത്ത് ബൗധിക പ്രശ്‌നങ്ങളൊന്നും ഇവരെ ബാധിക്കുന്നതല്ല. എല്ലാം ഭാരവും ദൈവത്തിൽ ഏൽപ്പിക്കുന്നവർ. പ്രവർത്തനമില്ലാതെ പ്രാർത്ഥന മാത്രമായി കഴിയുന്നവർ. പ്രവാചകന്റെ ചര്യകൾ മാത്രം അനുസരിക്കുന്നവരാണെന്ന് പറയുമ്പോഴും നമ്മുടെ നാട്ടിൽ കാണുന്ന പല തബ്ലീഗുകാരും എല്ലാവിധ ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കുന്നവരുമാണ്. അടിക്കടി പ്രാർത്ഥന സമ്മേളനങ്ങൾ സംഘടിപ്പിച്ച് ഓരോ പ്രദേശങ്ങളിലെയും പ്രബോധന പ്രവർത്തനങ്ങൾ ഇവർ വിലയിരുത്താറുണ്ട്. ഇത്തരം സമ്മേളനങ്ങൾക്കായി ഇതര സംഘടനകളെ പോലെ മറ്റുള്ളവരിൽ നിന്ന് പണം പിരിക്കുന്ന രീതി തബ്ലീഗുകാർക്കില്ല. പലപ്പോഴും സ്വാത്വികരാണെന്നും സന്യാസിമാരാണെന്നും പൊതു സമൂഹം വിലയിരുത്തുമ്പോഴും ഇവരുടെ ചെയ്തികളുടെ അനന്തരഫലങ്ങൾ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് പ്രധാനമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് കുടുംബങ്ങളിൽ തന്നെയാണ്. ഇവരിലെ സ്ത്രീവിരുദ്ധതയും ശാസ്്ത്രത്തോടുള്ള വിമുഖതയും കുടംബങ്ങളിലും സമൂഹത്തിലും നിരവധി പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.

വിദ്യാസമ്പന്നരായ പ്രചാരകന്മാർ

തബ്ലീഗുകാർ അവരുടെ പ്രചാരണത്തിന് തെരഞ്ഞെടുക്കുന്നവരിൽ ഭൂരിഭാഗം ആളുകളും ഉന്നത ഭൗതിക വിദ്യാഭ്യാസം നേടിയ വ്യക്തികളായിരിക്കും. ഉദാഹരണത്തിന് ഡോക്ടർമാർ, എഞ്ചിനീയർമാർ,അദ്ധ്യാപകർ തുടങ്ങിയവരെ. എല്ലാവിധ ഭൗതിക സൗകര്യങ്ങളും അനുഭവിച്ച് അതിന്റെ ഗുണങ്ങളെല്ലാം ഉപയോഗപ്പെടുത്തി ജീവിച്ചവർ ഒരു സുപ്രഭാതത്തിൽ നീളൻ താടിയും ഇറക്കം കുറഞ്ഞ പാന്റും ധരിച്ച് നമ്മുടെ മുന്നിലെത്തുമ്പോൾ അത്ഭുതപ്പെടുന്നവരുണ്ട്. എങ്ങനെയാണ് ഇവർ ഇത്ര പെട്ടെന്ന് ഇങ്ങനെ മാറിയതെന്ന്. മുനഷ്യരെ അങ്ങനെ മാറ്റിയെടുക്കാൻ പറ്റുന്ന ഒരു കൂട്ടരാണ് തബ്ലീഗുകാർ. ഒരാളെ കാണുമ്പോൾ തന്നെ അവർ അഭിസംബോധന ചെയ്യുന്നത് 'നമുക്ക് മരിക്കേണ്ടെ സുഹൃത്തേ' എന്ന് പറഞ്ഞാണ്.

മരണത്തെ കുറിച്ച് പറഞ്ഞ് പേടിപ്പിച്ചും മരണാനന്തരം ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്ന സ്വർഗ്ഗത്തെയും അവിടെ ലഭിക്കുന്ന മദ്യപ്പുഴയും ഹൂറിമാരെയുമെല്ലാം പറഞ്ഞ് പ്രലോഭിപ്പിച്ചുമാണ് ഇവർ തങ്ങളിലേക്ക് പ്രചാരകരെ കൂട്ടുന്നത്. മൾട്ടിനാഷണൽ കമ്പനികളുടെ മാർക്കറ്റിങ് സ്റ്റാഫിന് പോലുമില്ലാത്ത കഴിവാണ് ഇവർക്ക് ഇത്തരത്തിൽ ആളുകളെ വലയിലാക്കാനുള്ളത്. നിരന്തര ബ്രെയിൻ വാഷിങ്ങിലൂടെ ഒരാളെ തികഞ്ഞ ഒരു യാഥാസ്തികനാക്കി മാറ്റാനുള്ള തബ്ലീഗുകാരുടെ കഴിവ് തന്നെയാണ് ഇത്രയും ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ അതിലേക്ക് അടുപ്പിക്കുന്നതും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, വിദേശരാജ്യങ്ങളിലെ ലേബർ ക്യാമ്പുകൾ, പ്രവാസി കൂട്ടായ്മകൾ ഇവിടെയെല്ലാം മാർക്കറ്റിങ് വൈദഗ്ധ്യമുള്ള തബ്ലീഗ് ആശയപ്രചാരകരെ നമുക്ക് കാണാം. പ്രത്യക്ഷത്തിൽ തീർത്തും സാത്വികരായ തൂവെള്ള വസ്ത്രധാരികൾ. എന്നാൽ നിരന്തരം മരണത്തെ കുറിച്ചും, സ്വർഗ്ഗത്തെ കുറിച്ചും പറഞ്ഞ് ആളുകളുമായി സംവദിക്കുന്നവർ. കേരളത്തിലെ വിവിധ കോളേജുകളോട് ചേർന്നുള്ള പള്ളികളിൽ വർഷത്തിലൊരിക്കലെങ്കിലും ഇത്തരത്തിലുള്ള പ്രചാരണ സംഘം എത്താറുണ്ട്. അവർ വിദ്യാർതഥികളെ സംഘടിപ്പിച്ച് സംവദിക്കാറുമുണ്ട്.

എന്തുകൊണ്ടായിരിക്കും ഇവർ വിദ്യാസമ്പന്നരായ ആളുകളെ ഇത്തരത്തിൽ ബ്രെയിൻവാഷ് ചെയ്ത് കൂടെകൂട്ടുന്നത് എന്ന് പരിശോധിക്കാം. ഇവരുടെ പ്രധാന പ്രവർത്തനങ്ങളെന്ന് പറയുന്നത് ജമാഅത്താണ്. അതായത് മതപ്രബോധനത്തിന് വേണ്ടി വിവിധ സ്ഥലങ്ങളിൽ പോയി താമസിച്ച് നാട്ടുകാരുമായി സംവദിക്കുക. ഈ സമയത്ത് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുമ്പോൾ കേവലം മതംമാത്രം പഠിച്ചവരേക്കാളേറെ വിശ്വാസ്യത ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ ആളുകൾക്ക് ലഭിക്കും. നമ്മുടെയൊക്കെ നാട്ടിൻ പുറങ്ങളിലെ രക്ഷിതാക്കൾക്ക് മുന്നിൽ തബ്ലീഗുകാർ അവരുടെ പ്രചാരകരായ ഡോക്ടർമാരെയും എഞ്ചിനീയർമാരെയും അവതരിപ്പിക്കും. ഇവരുമായി നിരന്തരം വീടുകളിലെത്തി ചെറുപ്പക്കാരെ ഉപദേശിക്കും. സ്വാഭാവികമായും രക്ഷിതാക്കളുടെ മനസ്സിൽ ഒരു ചിന്തയുണ്ടാകും.

തന്റെ മകനെയും ഇങ്ങനെ ദൈവഭയമുള്ള ഒരാളായി വളർത്തണമെന്നും കൂടെ ഭൗതിക വിദ്യാഭ്യാസം നൽകണമെന്നും. വിശ്വാസികളായ രക്ഷിതാക്കളുടെ ഈ ദൗർബല്യത്തെ മുതലെടുക്കാൻ തന്നെയാണ് ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസമുള്ളവരെ പ്രചാരകരായി തബ്ലീഗുകാർ തെരഞ്ഞെടുക്കുന്നത്.

( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP