Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് സംഘം പച്ചക്കറി മാർക്കറ്റിൽ എത്തിയത് ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉറപ്പ് വരുത്താൻ; പഞ്ചാബിൽ അക്രമിസംഘം വെട്ടിയെറിഞ്ഞത് പൊലീസുകാരന്റെ കയ്യും

പൊലീസ് സംഘം പച്ചക്കറി മാർക്കറ്റിൽ എത്തിയത് ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉറപ്പ് വരുത്താൻ; പഞ്ചാബിൽ അക്രമിസംഘം വെട്ടിയെറിഞ്ഞത് പൊലീസുകാരന്റെ കയ്യും

മറുനാടൻ മലയാളി ബ്യൂറോ

ലുധിയാന: പഞ്ചാബിൽ പൊലീസുകാർക്ക് നേരേ ആക്രമണം. ആക്രമണത്തിൽ ഒരു പൊലീസുകാരന്റെ കൈയ്ക്ക് വെട്ടേറ്റു. മറ്റ് രണ്ട്പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്യാലയിലെ പച്ചക്കറി മാർക്കറ്റിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ പച്ചക്കറി മാർക്കറ്റിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉറപ്പുവരുത്താനെത്തിയ പൊലീസുകാർക്ക് നേരേ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. എഎസ്ഐ.യായ ഹർജീത് സിങ്ങിനാണ് ആക്രമണത്തിൽ കൈയ്ക്ക് വെട്ടേറ്റത്.

ഇദ്ദേഹത്തിന്റെ അറ്റുപോയ കൈ തുന്നിച്ചേർക്കാനുള്ള ശ്രമങ്ങൾ ചണ്ഡീഗഢിലെ പിജിഐ ആശുപത്രിയിൽ തുടരുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടിയതായും തീവ്ര സിഖ് വിഭാഗമായ നിഹാംഗുകളാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP