Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളം എംപി ഹൈബി ഈഡന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 1000 റിയൽ ടൈം പി സി ആർ ടെസ്റ്റിങ് കിറ്റുകൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി; നിലവിൽ ട്രയൽ ടെസ്റ്റിങ് നടക്കുകയാണ്; ചൊവ്വാഴ്ച മുതൽ ടെസ്റ്റിങ് ആരംഭിക്കും; എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം നിലവിൽ ഇല്ലായിരുന്നു;ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നർക്ക് മാത്രമാണ് ടെസ്റ്റിങ് നടത്തുക; ഇത് സൗജന്യമായിരിക്കും; കോവിഡിൽ ഹൈബി ഈഡന് മമ്മൂട്ടിയുടേയും കൈയടി; സൂപ്പർതാരത്തിന്റെ പോസ്റ്റ് വൈറലാകുമ്പോൾ

എറണാകുളം എംപി ഹൈബി ഈഡന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 1000 റിയൽ ടൈം പി സി ആർ ടെസ്റ്റിങ് കിറ്റുകൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി; നിലവിൽ ട്രയൽ ടെസ്റ്റിങ് നടക്കുകയാണ്; ചൊവ്വാഴ്ച മുതൽ ടെസ്റ്റിങ് ആരംഭിക്കും; എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം നിലവിൽ ഇല്ലായിരുന്നു;ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നർക്ക് മാത്രമാണ് ടെസ്റ്റിങ് നടത്തുക; ഇത് സൗജന്യമായിരിക്കും; കോവിഡിൽ ഹൈബി ഈഡന് മമ്മൂട്ടിയുടേയും കൈയടി; സൂപ്പർതാരത്തിന്റെ പോസ്റ്റ് വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് - 19 റാപ്പിഡ് ടെസ്റ്റുകൾ എറണാകുളം ജില്ലയിലും ആരംഭിക്കുമ്പോൾ ഹൈബി ഈഡൻ എംപിക്ക് കൈയടിക്കുകയാണ് സൂപ്പർ താരം മമ്മൂട്ടിയും.

ഒരുകോടി നാൽപ്പത്താറ് ലക്ഷം രൂപയണ് ഹൈബി ഈഡൻ എംപി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ അനുവദിച്ചത്. എംപിയെ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാറും, നടൻ മമ്മൂട്ടിയും അഭിനന്ദിച്ചു. ഹൈബിയെ സംസ്ഥാന സർക്കാരിനു വേണ്ടി അഭിനന്ദിക്കുന്നതായും ഈ മാതൃകാ പ്രവർത്തനമാണിതെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു.നടൻ മമ്മൂട്ടി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചത്.

എറണാകുളം എം. പി ഹൈബി ഈഡന്റെ എം. പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 1000 റിയൽ ടൈം പി സി ആർ ടെസ്റ്റിങ് കിറ്റുകൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി. നിലവിൽ ട്രയൽ ടെസ്റ്റിങ് നടക്കുകയാണ് ചൊവ്വാഴ്ച മുതൽ ടെസ്റ്റിങ് ആരംഭിക്കും. എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം നിലവിൽ ഇല്ലായിരുന്നു. ആരോഗ്യ വകുപ്പ് നിര്‌ദേശിക്കുന്നർക്ക് മാത്രമാണ് ടെസ്റ്റിങ് നടത്തുക. ഇത് സൗജന്യമായിരിക്കും.-ഇതാണ് മമ്മൂട്ടിയുടെ കുറിപ്പ്.

നിലവിൽ ട്രയൽ ടെസ്റ്റിംഗാണ് നടക്കുന്നത്. ചൊവ്വാഴ്ച മുതൽ ടെസ്റ്റിങ് ആരംഭിക്കും. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നവർക്ക് സൗജന്യമായാണ് ടെസ്റ്റ് നടത്തുന്നത്. ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ റിയൽ ടൈം പിസിആർ കോവിഡ് ടെസ്റ്റിങ് കിറ്റുകളുടെ ആദ്യ ബാച്ച് 1000 എണ്ണം എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാറിന് ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് കൈമാറി.

ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പി സി ആർ മെഷീൻ എത്തിച്ചിരുന്നു. ഇതേ തുടർന്നാണ് പൂണെയിലെ മൈ ലാബിൽ നിന്നും റിയൽ ടൈം പി സി ആർ കിറ്റുകൾ എത്തിക്കുവാൻ തീരുമാനിച്ചത്. രണ്ടര മണിക്കൂർ കൊണ്ട് ഇത് ഉപയോഗിച്ച് രോഗ നിർണ്ണയം നടത്തുവാൻ സാധിക്കും. എറണാകുളം ജില്ലയെ സംബന്ധിച്ചിടത്തോളം കോവിഡ് 19 മായി ബന്ധപ്പെട്ട് ഒരു ചരിത്ര നേട്ടമാണിത്.

പദ്ധതിക്ക് ഭരണാനുമതി നൽകിയത് മുതൽ ഇതുമായി സഹകരിച്ച ജില്ലാ കളക്ടർ എസ്.സുഹാസ്, ജില്ലാ പ്ലാനിങ് ഓഫീസർ, പൂണെയിൽ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് തന്ന പ്രിയ സുഹൃത്തും ലോക്‌സഭാംഗവുമായ സുപ്രിയ സുളെ, കർണാടക കോൺഗ്രസ് നേതാവ് സുധീന്ദ്ര, ഡോ. ശശി തരൂർ എം. പിയുടെ ഓഫീസ് തുടങ്ങിയവർക്ക് ഹൈബി ഈഡൻ എംപി നന്ദി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP