Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്രം വായിക്കുകയോ ടിവി കാണുകയോ ചെയ്യാത്തതിനാൽ കൊവിഡിനെക്കുറിച്ച് അറിയില്ലായിരുന്നു; ഈ വിവരമില്ലായ്മ കാരണം മാനസിക സംഘർഷമുണ്ടായില്ല! എല്ലാം അറിഞ്ഞത് അസുഖം ഭേദമായി വീട്ടിലെത്തിയപ്പോൾ; ഡോക്ടർമാരും നേഴ്‌സും പറഞ്ഞത് പനിയും ചുമയും മാറുമ്പോൾ വീട്ടിൽ പോകാമെന്നും; നിസ്‌കാരമെല്ലാം റൂമിൽ നിർവഹിച്ചു; ഉംറ യാത്രയ്ക്കിടെ കൊറോണ പിടിച്ച മലപ്പുറത്തുകാരിക്ക് പറയാനുള്ളത് വേറിട്ട അനുഭവം; മറിയക്കുട്ടി ചികിൽസാ കാലം ഓർത്തെടുക്കുമ്പോൾ

പത്രം വായിക്കുകയോ ടിവി കാണുകയോ ചെയ്യാത്തതിനാൽ കൊവിഡിനെക്കുറിച്ച് അറിയില്ലായിരുന്നു; ഈ വിവരമില്ലായ്മ കാരണം മാനസിക സംഘർഷമുണ്ടായില്ല! എല്ലാം അറിഞ്ഞത് അസുഖം ഭേദമായി വീട്ടിലെത്തിയപ്പോൾ; ഡോക്ടർമാരും നേഴ്‌സും പറഞ്ഞത് പനിയും ചുമയും മാറുമ്പോൾ വീട്ടിൽ പോകാമെന്നും; നിസ്‌കാരമെല്ലാം റൂമിൽ നിർവഹിച്ചു; ഉംറ യാത്രയ്ക്കിടെ കൊറോണ പിടിച്ച മലപ്പുറത്തുകാരിക്ക് പറയാനുള്ളത് വേറിട്ട അനുഭവം; മറിയക്കുട്ടി ചികിൽസാ കാലം ഓർത്തെടുക്കുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: തനിക്ക് കോവിഡുണ്ടായിരുന്നുവെന്ന് അറിഞ്ഞത് അസുഖം ഭേദമായ ശേഷം മാത്രമെന്ന് അമ്പതുവയസ്സുകാരി മറിയക്കുട്ടി. ഐസുലേഷനിൽ കിടന്ന സമയത്ത് തന്നെ പരിശോധിക്കാൻ വരുമ്പേൾ ഡോക്ടർമാർ പറഞ്ഞിരുന്നത് പനിയും ചുമയും മാറിയാൽ ഉമ്മാക്ക് വീട്ടിൽ പോകാമെന്നായിരുന്നു. കൊവിഡിനെക്കുറിച്ചുള്ള തന്റെ വിവരമില്ലായ്മ ഗുണം ചെയ്തുവെന്നും കോവിഡ് ദേദമായ ആദ്യ മലപ്പുറത്തുകാരി മറിയക്കൂട്ടി.

പനിയും ചുമയും മാറിയാൽ ഉമ്മാക്ക് വീട്ടിൽ പോകാമെന്ന് തന്നെ പ്രവേശിപ്പിച്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും പരിശോധിക്കാൻ വരുമ്പേൾ ഇടക്കിടെ പറഞ്ഞിരുന്ന വാക്കുകളാണിത്. ഇവരുടെ സാന്ത്വനമാണ് തനിക്ക് ശാന്തിയും സമാധാനവും നൽകിയത്. കൊറോണ കീഴടക്കിയെന്നറിഞ്ഞത് ഇപ്പോൾ അസുഖംമാറി വീട്ടിൽ എത്തിയതിന് ശേഷമാണ്. ഇതാണ് മന:സംഘർഷമില്ലാതെ മഹാമാരിയെ നേരിടാൻ കഴിഞ്ഞത്. 24 ദിവസത്തെ ഒറ്റപ്പെട്ട് കഴിഞ്ഞ് കൂടിയിരുന്നതെന്നും അവർ പറയുന്നു.

മലപ്പുറം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ രോഗികളിലൊരളായ വണ്ടൂർ വാണിയമ്പലം സ്വദേശി മറിയക്കുട്ടി പറയുന്നു. മാർച്ച് ഒമ്പതിനാണ് ഉംറ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയത്. ചുമയും ജലദോഷമുണ്ടായിരുന്നു. ദീർഘ യാത്ര ചെയ്തതിനാൽ അലർജി പ്രശ്നമാണ് ആദ്യം കരുതിയത്. എന്നാൽ പിറ്റെ ദിവസം വാണിയമ്പലത്തെ സ്വകാര്യ ക്വിനിക്കിൽ കാണിച്ചു. രണ്ട് ദിവസത്തെ മരുന്ന് നൽകി. ആവി പിടിക്കാനും പറഞ്ഞു. ചുമ വിട്ടു മാറിയില്ലെങ്കിൽ ഇനി വണ്ടൂർ താലൂക്ക് ആശുപത്രിയിൽ കാണിക്കാനും ഡോക്ടർ നിർദ്ദേശിച്ചു.

തുടർന്ന് പനി മാറത്തതിനാൽ വണ്ടൂർ താലൂക്ക് ആശുപതിയിൽ പോയി. അവിടെയുള്ള നഴ്സുമാർ മാസക് ധരിപ്പിച്ചു. അവിടെ അഞ്ച് ദിവത്തെ മരുന്ന് നൽകി. ഇനി സുഖമില്ലെങ്കിൽ മഞ്ചേരി മെഡിക്കൽ കോളജിൽ കാണിക്കണമെന്ന് പറഞ്ഞു. ഈ ദിവങ്ങൾക്കിടയിൽ പനി കൂടി. ശരീരമാകെ ചുട്ടു പൊള്ളുന്നു. ഭക്ഷണത്തിനോട് താത്പര്യമില്ലായ്മ. ശരീരമാകെ ക്ഷീണിച്ച അവസ്ഥയായിരുന്നു. ഇതേ തുടർന്ന് മാർച്ച് 16 ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോയി.

എന്റെ കൂടെ ഉംറക്ക് കൂടെ ഉണ്ടായിരുന്ന അനിയത്തി ഹഫ് സത്തും എന്റെ കൂടെ മെഡിക്കൽ കോളജിൽ ഐസെലേഷനിലേക്ക് മാറ്റി. രണ്ട് ദിവസം ഒരുമിച്ച്. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് എന്നെ മാത്രം പ്രത്യേക റൂമിലേക്ക് മാറ്റി. രക്ത പരിശോധനയിൽ എന്റെത് പോസിറ്റീവും അനിയത്തിയുടേത് നെഗറ്റീവമായി. എനിക്ക് പനി കൂടുതലുള്ളതിനാലാണ് പ്രത്യേക മുറിയിലേക്ക് മാറ്റുന്നത് ഡോക്ടർമാർ പറഞ്ഞു . പത്രം വായിക്കുകയോ ടെലിവിഷൻ കാണുകയോ ചെയ്യാത്തതിനാൽ എനിക്ക് കൊവിഡിനെക്കുറിച്ച് അറിയില്ലായിരുന്നു. ഈ വിവരമില്ലായ്മ കാരണം എനിക്ക് മാനസിക സംഘർഷമുണ്ടായില്ല.

ഡോക്ടർമാർ പറഞ്ഞത് വിദേശ യാത്ര ക്ഷീണമുള്ളതിനാൽ കുറച് കാലം വിശ്രമിക്കണം. പെട്ടെന്ന് തന്നെ തിരിച്ചുപോകമെന്നും ഡോക്ടർമാർ ആശ്വാസപ്പെടുത്തി. ഒറ്റക്ക് റൂമിലിരിക്കുമ്പോഴും എപ്പോഴും നഴ്സുമാരെ എനിക്ക് കാണമായിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും അവർ ഓടി വരും. കൃത്യ സമയത്ത് മരുന്ന് അവർ നൽകും . 21 ദിവസമാണ് ആ ഒറ്റമുറിയിൽ കിടന്നത്. നിസ്‌കാരമെല്ലാം റൂമിൽ നിന്ന് നിർവഹിച്ചു. സ്വലാത്ത് മാല കൈവശമുണ്ടായതിനാൽ എപ്പോഴും ദിക്റ് ചൊല്ലി കൊണ്ടിരുന്നു. ഇടക്കിടെ കുടുംബക്കാരുമായി ഫോണിൽ സംസാരിച്ചു.

21 ദിവസം കഴിഞ്ഞതിന് ശേഷമാണ് ഫലം നെഗറ്റീവായത്. പിന്നീട് മൂന്ന് ദിവസം വാർഡിലേക്ക് മാറ്റി. ഇപ്പോൾ ചെറുകോട് മേലെണ്ണത്ത് താമസിക്കുന്ന മകൾ ജസീല - മരുമകൻ ഫൈസൽ എന്നിവരുടെ വീട്ടിൽ ക്വാറന്റൈൽ കഴിയുകയാണ് മറിയക്കുട്ടി. മലപ്പുറത്തെ ആദ്യ കോവിഡ് രോഗിയായ മറിയക്കുട്ടി അസുഖം ഭേദമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും പുറത്തുവന്നത് കണ്ണീരണിഞ്ഞാണ്. സത്യംപറഞ്ഞാൽ ഈസമയത്തുപോലും കൃത്യമായ തന്റെ രോഗമെന്താണെന്ന് അവർക്കറിയില്ലായിരുന്നു. ഡോക്ടർമാരും നേഴ്സുമാരും മറ്റാർക്കും നൽകാത്ത പരിഗണന നൽകുന്നത് കണ്ടപ്പോഴേ എന്തോ സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കോവിഡ് എന്ന രോഗത്തെ കുറിച്ചു അറിവില്ലാത്തതിനാൽ ഒന്നും മനസ്സിലാക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു.

കഴിഞ്ഞ മാർച്ച് ഒമ്പതിന് കരിപ്പൂർ വിമാനത്തവളത്തിൽ വന്നിറങ്ങിയ മലപ്പുറം വാണിയമ്പലം സ്വദേശിനിയായ മറിയക്കൂട്ടിക്കു ആദ്യം കാര്യമായ രോഗലക്ഷണങ്ങളൊന്നമുണ്ടായിരുന്നില്ല. കരിപ്പൂരിൽ ആരോഗ്യവകുപ്പധികൃതർ പരശോധിച്ചശേഷം വീട്ടിൽ പോയി തൊട്ടടുത്ത പി.എച്ച്.സിയിൽ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈസമയത്ത് ജലദോഷവും കഫക്കെട്ടും ചെറുതായിഉണ്ടായിരുന്നു. തുടർന്നു വീട്ടിലെത്തിയ ശേഷം വണ്ടൂർ താലൂക്കാശുപത്രിയിൽപോയി കാണിച്ചു. ഡോക്ടർ പരിശോധിച്ച് മൂന്നു ദിവസത്തേക്ക് മരുന്നും എഴുതി. എന്നാൽ ഈ മരുന്ന് കുടിച്ചിട്ടും അസുഖം ബേധമായില്ല.

തുടർന്നു നാലുവിദിവസം കഴിഞ്ഞ തോടെ ജലദോഷവും കഫക്കെട്ടും വർധിച്ചതോടൊപ്പംതന്നെ പനിയുമുണ്ടായി. ഇതോടെ 13-ാംതിയ്യതി വീണ്ടും വണ്ടൂർ താലൂക്കാശുപത്രിയിൽ കാണിച്ചു. ഇതോടെ ഇവിടുത്തെ ഡോക്ടർമാർ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അടിയന്തരമായി കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP