Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മംഗലാപുരത്തെ ആശുപത്രി ലോബിക്ക് വേണ്ടി മുസ്ലിംലീഗ് ഇടപെടുന്നെന്ന് ആരോപണം; കാസർകോഡ് നിർമ്മാണമാരംഭിച്ച മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാനുള്ള എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ കത്ത് വിവാദത്തിൽ

മംഗലാപുരത്തെ ആശുപത്രി ലോബിക്ക് വേണ്ടി മുസ്ലിംലീഗ് ഇടപെടുന്നെന്ന് ആരോപണം; കാസർകോഡ് നിർമ്മാണമാരംഭിച്ച മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാനുള്ള എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ കത്ത് വിവാദത്തിൽ

സ്വന്തം ലേഖകൻ

കാസർകോഡ്; മംഗലാപുരത്തെ ആശുപത്രിലോബികൾക്ക് വേണ്ടി കാസർകോട്ടെ വികസന പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് തടസ്സം നിൽക്കുന്നതായി പരാതി. കാസർകോഡ് തെക്കിൽ വില്ലേജിൽ ടാറ്റയുടെ സഹകരണത്തോടെ ആരംഭിക്കാനിരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കാസർകോട് എം എൽ എ എൻഎ നെല്ലിക്കുന്ന് കാസർകോഡ് ജില്ലാ കളക്ടർക്ക് കത്ത് നൽകിയതോടെയാണ് മുസ്ലിംലീഗ് കാസർകോഡിന്റെ വികസനത്തിന് തടസ്സം നിൽക്കുന്നു എന്ന ചർച്ചകൾ തുടങ്ങിയിരിക്കുന്നത്.

കൊവിഡ് 19 സാഹചര്യത്തിൽ കാസർകോഡ് നിന്ന് രോഗികളെ കർണാടക അതിർത്തി വഴി കടത്തിവിടുന്നത് നിർത്തലാക്കിയിരുന്നു. അതിർത്തികളെല്ലാം കർണാടക സർക്കാർ മണ്ണിട്ടടക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് നേരത്തെ ടാറ്റയുമായി സഹകരിച്ച് തുടങ്ങാൻ പദ്ധതിയിട്ടിരുന്ന ആശുപത്രിയുടെ നിർമ്മാണം ദ്രുതഗതിയിൽ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊണ്ടത്. ഉദുമ നിയോജക മണ്ഡലത്തിൽപെട്ട ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സിന്റെ സ്ഥലത്താണ് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. ഇത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ കാസർകോഡ് എംഎൽഎയായ എൻഎ നെല്ലിക്കുന്ന് കാസർകോഡ് ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരിക്കുന്നത്.

അതേ സമയം മലബാർ ഇസ്ലാമിക് കോംപ്ലക്സ് ഭാരവാഹികളുടെ ആവശ്യപ്രകാരമാണ് നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കണമെന്നാ വശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത് എന്നാണ് എംഎൽഎയുടെ വിശദീകരണം. ആശുപത്രി നിർമ്മിക്കാൻ എംഐസിയുടെ സ്ഥലം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചർച്ചകൾ നടക്കുന്നതേയുള്ളൂ. കരാർ രേഖകൾ കൈമാറിയിട്ടില്ല. അതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത് ആളുകളിൽ തെറ്റിദ്ധാരണ പരത്തും. അതുകൊണ്ട് ചർച്ചകൾ പൂർത്തിയാക്കി രേഖകൾ കൈമാറുന്നതു വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാണ് എംഐസി ജനറൽ സെക്രട്ടറി യുഎം അബ്ദുൽറഹ്മാൻ മൗലവി നൽകിയ കത്തിൽ പറയുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയുടെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എൻഎ നെല്ലിക്കുന്ന് ഇപ്പോൾ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.

എന്നാൽ ഇടതു സർക്കാറിന്റെ കാലത്ത് കാസർകോഡ് ആശുപത്രി വരുന്നത് തടയാനും മംഗലാപുരത്തെ ആശുപത്രി ലോബികൾക്ക് വേണ്ടിയുമാണ് എംഎൽഎയുടെ ഇടപെടലെന്നാണ് ജില്ലയിലെ ഇടതുനേതാക്കൾ പറയുന്നത്. കാസർകോഡിന്റെ ആരോഗ്യ മേഖലക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന പദ്ധതിയെ തുരങ്കം വെക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കുമെന്നും ഇടതുനേതാക്കൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP