Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനസംഖ്യയുടെ പത്തിലൊന്ന് പേരെയും പരിശോധിച്ചു; പരിശോധനയ്ക്ക് വിധേയമായവരിൽ പാതിയിലേറെ പേർക്കും രോഗം; എന്നിട്ടും ഇതുവരെ മരിച്ചത് വെറും ഏഴ് പേർ; കോവിഡിനെ പിടിച്ചു കെട്ടിയത് ടെസ്റ്റുകൾ തുടർച്ചയായി നടത്തി; കൊാറോണയെ മെരുക്കേണ്ടത് എങ്ങനെ എന്ന് ഐസ് ലാൻഡ് എന്ന യൂറോപ്പിലെ കൊച്ചു രാജ്യം ലോകത്തെ പഠിപ്പിക്കുമ്പോൾ

ജനസംഖ്യയുടെ പത്തിലൊന്ന് പേരെയും പരിശോധിച്ചു; പരിശോധനയ്ക്ക് വിധേയമായവരിൽ പാതിയിലേറെ പേർക്കും രോഗം; എന്നിട്ടും ഇതുവരെ മരിച്ചത് വെറും ഏഴ് പേർ; കോവിഡിനെ പിടിച്ചു കെട്ടിയത് ടെസ്റ്റുകൾ തുടർച്ചയായി നടത്തി; കൊാറോണയെ മെരുക്കേണ്ടത് എങ്ങനെ എന്ന് ഐസ് ലാൻഡ് എന്ന യൂറോപ്പിലെ കൊച്ചു രാജ്യം ലോകത്തെ പഠിപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

രമാവധി കോവിഡ്-19 ടെസ്റ്റുകൾ തുടർച്ചയായി നടത്തിയാൽ മാത്രമേ കൊറോണയെന്ന മഹാമാരിയെ പിടിച്ച് കെട്ടാൻ സാധിക്കുകയുള്ളുവെന്ന ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി ലോകത്തിന് മാതൃകയാവുകയാണ് ഐസ് ലാൻഡ് എന്ന രാജ്യം. ഇവിടുത്തെ ജനസംഖ്യയുടെ പത്തിലൊന്ന് പേരെയും കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കിയെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമായവരിൽ പാതിയിലേറെ പേർക്കും രോഗമുണ്ടെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

എന്നിട്ടും ഐസ് ലാൻഡിൽ ഇതുവരെ മരിച്ചത് വെറും ഏഴ് പേരാണ്. രോഗമുണ്ടെന്ന് കണ്ടെത്തിയവരെ കൃത്യമായി ക്വോറന്റീൻ ചെയ്യുകയും ആവശ്യമായ ചികിത്സ പ്രദാനം ചെയ്യുകയും ചെയ്തതിലൂടെയാണ് രോഗത്തെപിടിച്ച് കെട്ടാൻ ഐസ് ലാൻഡിന് സാധിച്ചിരിക്കുന്നത്. ലോകശക്തികൾ പോലും മുട്ടുമടക്കി സമയത്താണ്. കൊറോണയെ മെരുക്കേണ്ടത് എങ്ങനെ എന്ന് ഐസ് ലാൻഡ് എന്ന രാജ്യം ലോകത്തെ പഠിപ്പിക്കുന്നത്. ഐസ് ലാൻഡിലെ ജനസംഖ്യയായ 3.64ത്തിലെ പത്തിലൊന്ന് പേരെ അതായത് 36.413 പേരെ രാജ്യം കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കിയിരുന്നു.

ഇതിൽ 50 ശതമാനം പേരും ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വൈറസ് ബാധിതരാണെന്ന് തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്. ഐസ് ലാൻഡിൽ 1689 പേർക്കാണ് പ്രകടകമായ ലക്ഷണങ്ങളോടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അവരിൽ മരണം വെറും ഏഴ് പേരിലൊതുക്കി നിർത്താൻ സാധിച്ചുവെന്നതാണ് ഐസ് ലാൻഡിന്റെ നേട്ടം. രാജ്യത്തെ മരണനിരക്ക് വെറും 0.004 മാത്രമേയുള്ളൂ. യുകെ അടക്കമുള്ള മറ്റ് നിരവധി രാജ്യങ്ങളിലെ കോവിഡ് -19 മരണനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണിത്.

മറ്റൊരു രാജ്യത്തുമില്ലാത്ത വിധത്തിലുള്ള വ്യാപകവും കൃത്യവുമായ ടെസ്റ്റംഗ് ക്യാമ്പയിൻ നടത്തിയതിലൂടെയാണ് ഐസ് ലാൻഡിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. റെയ്ക്ജാവിക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡികോഡ് ജെനറ്റിക്സിന്റെ സഹായത്തോടെയാണ് രാജ്യം ഇത്തരത്തിൽ അതുല്യമായ ടെസ്റ്റിങ് നടത്തിയിരിക്കുന്നത്. യുകെയിൽ അവിടുത്തെ ജനസംഖ്യയായ 66.4 മില്യൺ പേരിൽ വെറും 316,836 പേരെ മാത്രമാണ് ഇതുവരെ ടെസ്റ്റിന് വിധേയരാക്കാൻ സാധിച്ചിരിക്കുന്നതെന്നറിയുമ്പോഴാണ് ഐസ്ലാൻഡ് കൈവരിച്ച നേട്ടത്തിന്റെ മഹത്വം മനസിലാക്കാനാവുന്നത്.

10,000ത്തിനടുത്ത് പേർ മരിച്ചിട്ടും 78,991 രോഗബാധിതരായിട്ടും യുകെയ്ക്ക് ജനതയുടെ വെറും 0.48 ശതമാനം പേരെ മാത്രമേ ടെസ്റ്റിന് വിധേയരാക്കാൻ സാധിച്ചിട്ടുള്ളൂ.യുകെയിൽ മരണനിരക്ക് 0.12 ശതമാനമാണ്. അറ്റ്ലാന്റിക് സമുദ്രത്തിൽ ആർട്ടിക്ക് വൃത്തത്തിന് തൊട്ടു തെക്കായാണ് ഐസ് ലാൻഡ് സ്ഥിതിചെയ്യുന്നത്. ഈ രാജ്യത്തിന്റെ ഭാഗമായ ഗ്രിംസി എന്ന ചെറു ദ്വീപിലൂടെയാണ് ആർട്ടിക്ക് വൃത്തം കടന്നുപോകുന്നത്. 287 കിലോമീറ്റർ അകലെയുള്ള ഗ്രീൻലാന്റാണ് ഐസ് ലാൻഡിന്റെ ഏറ്റവുമടുത്ത ഭൂപ്രദേശം, നോർവെ 970 കിലോമീറ്റർ അകലെയാണ്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണിത്.

യൂറോപ്പിലാകെ ഭീതി വിതച്ച് പാഞ്ഞ് നടന്ന നോർവീജിയൻ വൈക്കിങ്ങുകൾ എ.ഡി. 870-ൽ ഐസ് ലാൻഡിലെത്തി. ഇൻഗോൽഫർ ആർനസണിന്റെ നേതൃത്വത്തിലായിരുന്നു കുടിയേറ്റം. അടുത്ത 60 വർഷം കൊണ്ട് കാൽ ലക്ഷത്തോളം നോർവെക്കാർ പാർപ്പുറപ്പിച്ചു. മനുഷ്യർ ആദ്യമായി ഐസ് ലാൻഡിൽ പാർപ്പുറപ്പിച്ച സമയത്ത് ഇവിടെയുണ്ടായിരുന്ന ഒരേയൊരു കരസസ്തനി ആർട്ടിക് കുറുനരിയായിരുന്നു. ഹിമയുഗത്തിന്റെ അവസാനകാലത്ത് ഊറഞ്ഞുകിടന്നിരുന്ന കടൽ താണ്ടിയാണത്രേ കുറുനരികൾ ഇവിടെയെത്തിയത്. ഇന്നും ജന്തുവൈവിധ്യം നന്നേ കുറവാണ്. കീടങ്ങളും പ്രാണികളും മാത്രമാണ് അപവാദം.

സ്വദേശീയർ എന്നു പറയാൻ ഉരഗവർഗത്തിലോ ഉഭയ ജീവിവർഗത്തിലോപെട്ട ഒറ്റ ജന്തുവും ഐസ് ലാൻഡിലില്ല. ഒരു ശതമാനം മാത്രമുള്ള വനത്തിലും ജൈവവൈവിധ്യം നന്നേ കുറവാണ്. അഗ്‌നിപർവ്വതങ്ങൾ, ഗെയ്‌സറുകൾ, ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയടങ്ങിയ പ്രകൃതിദൃശ്യങ്ങൾ ഇവിടെ കാണാം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗ്ലേസിയർ വട്‌നയോകുൽ സ്ഥിതി ചെയുന്നത് ഇവിടെയാണ്. വളരെ മനോഹാരമായ വെള്ളച്ചാട്ടങ്ങളും, അഗ്‌നിപർവ്വതങ്ങളും, ലാവാ ഫീൽഡും, ടെക്ടോണിക് പ്ലേറ്റ്‌സ് സെപ്പറേഷനും, ഹോട് സ്പ്രിങ്‌സും, ഗെയിസിറും, ബ്ലാക്ക് സാൻഡ് ബീച്ചുകളും, ഐസ്ബർഗുകളും, ബ്ലൂ ലഗൂൺ , സീൽ വാച്ചിങ്ങും, ഭൂപ്രകൃതിയുള്ള ഹൈലാൻഡ് റീജിയനും, ബേർഡ് വാച്ചിങ്ങും അതിൽ പ്രധാനപ്പെട്ടതാണ്.

ഐസ് ലാൻഡ് എന്ന ദ്വീപ് രാജ്യത്തിലെ പ്രധാനപ്പെട്ട ഹൈവേ ആണ് റിങ് റോഡ്.ഐസ്ലൻഡിനെ ചുറ്റി വരുന്നതുകൊണ്ടാണ് ഇതിനെ റിങ് റോഡ് എന്ന് വിളിക്കുന്നത്. ഐസ് ലാൻഡിലെ എല്ലാ പ്രകൃതി വിസ്മയങ്ങളുടെയും ഭൂരി ഭാഗവും റിങ് റോഡിലൂടെയുള്ള യാത്രക്കിടയിൽ കാണാൻ സാധിക്കും. ഏകദേശം 130 ഓളം അഗ്‌നി പർവ്വതങ്ങളുണ്ട് ഈ രാജ്യത്തിൽ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP