Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ്-19: ബ്രസീലിൽ മരണം ആയിരം കടന്നു

കൊവിഡ്-19: ബ്രസീലിൽ മരണം ആയിരം കടന്നു

മൊയ്തീൻ പുത്തൻചിറ

കൊറോണ വൈറസ് പാൻഡെമിക്കിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ വെള്ളിയാഴ്ച 1000 മരണങ്ങൾ മറികടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 19,638 സ്ഥിരീകരിച്ച കൊവിഡ്-19 കേസുകളിൽ 1,056 പേർ മരിച്ചു. ലോകമെമ്പാടുമുള്ള മരണസംഖ്യ 100,000 ൽ കൂടുതലാണ്. ഇറ്റലി (18,000 ൽ കൂടുതൽ), യു.എസ്.എ (ഏകദേശം 17,000), സ്‌പെയിൻ (ഏകദേശം 16,000) തുടങ്ങിയ രാജ്യങ്ങളിലെ മരണങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രസീലിന്റെ കണക്ക് ഇപ്പോഴും വളരെ ചെറുതാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, കാര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. ഏപ്രിൽ അവസാനത്തോടെ കൂടുതൽ പേർക്ക് വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു.

രാജ്യത്തെ ദരിദ്ര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഫാവെലകൾ (ചരിത്രപരമായി സർക്കാർ അവഗണന അനുഭവിച്ച ബ്രസീലിലെ താഴ്ന്നതും ഇടത്തരവും അനിയന്ത്രിതവുമായ സെറ്റിൽമെന്റ് കോളനി), സാവോ പോളോ, റിയോ ഡി ജനീറോ തുടങ്ങിയ നഗരങ്ങളിലെ തിരക്കേറിയ, ദരിദ്രരായ ചേരികളിൽ അടിസ്ഥാന ആരോഗ്യവും ശുചിത്വ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതാണ് അതിന് കാരണമെന്ന ആശങ്കയുണ്ടെന്നും അവർ പറയുന്നു.

അതേസമയം, കോവിഡ് 19 നെ നിസ്സാരവത്ക്കരിച്ചതിന് പ്രസിഡന്റ് ജെയർ ബോൾസോനാരോ വിമർശനം നേരിടുന്നുണ്ട്. ഈ മഹാമാരിയെ 'ചെറിയ പനി' എന്നാണ് പ്രസിഡന്റ് നിർവചിച്ചത്.

അനിവാര്യമല്ലാത്ത ബിസിനസുകൾ അടച്ചുപൂട്ടാനും ആളുകളെ വീട്ടിൽ തുടരാൻ പറയാനുമുള്ള തീരുമാനങ്ങളിൽ തീവ്ര വലതുപക്ഷ നേതാവ് പ്രാദേശിക, സംസ്ഥാന അധികാരികളുമായി ഏറ്റുമുട്ടിയിരുന്നു. ഇത് അനാവശ്യമായി സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

വൈറസ് വ്യാപനത്തിനെതിരെ പോരാടുതിനുള്ള സ്വന്തം സർക്കാരിന്റെ ശുപാർശകളെ അവഗണിക്കുന്ന ഏറ്റവും പുതിയ നടപടിയിൽ, പിന്തുണക്കാരെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം വെള്ളിയാഴ്ച ബ്രസീലിയയിലെ തെരുവുകളിൽ എത്തി.

മുഖംമൂടി ധരിക്കാത്തതും സാമൂഹിക അകലം പാലിക്കുന്ന നടപടികളെ അവഗണിച്ചതുമായ ഒരു ഘട്ടത്തിൽ വലതു കൈകൊണ്ട് മൂക്ക് തുടച്ചതിന് ശേഷം ഒരു വൃദ്ധയായ സ്ത്രീയോട് ഷെയ്ക്ക് ഹാന്റ് കൊടുക്കാൻ ശ്രമിച്ച അദ്ദേഹത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നു.

'ബോൾസോനാരോ രാഷ്ട്രീയമായി ഒറ്റപ്പെട്ടു. അദ്ദേഹത്തിന് എല്ലാ സാമൂഹിക വിഭാഗങ്ങളിലും നിന്നുള്ള പിന്തുണ നഷ്ടപ്പെട്ടു. കോൺഗ്രസിലോ ജുഡീഷ്യറിയിലോ വളരെ കുറച്ച് സഖ്യകക്ഷികൾ മാത്രമേ അദ്ദേഹത്തെ അനുകൂലിക്കുന്നുള്ളൂ,' പൊളിറ്റിക്കൽ അനലിസ്റ്റ് സിൽവിയോ കോസ്റ്റ പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് അടിച്ചമർത്താൻ ആക്രമണാത്മക നടപടികൾ കൈക്കൊള്ളുതിനെക്കുറിച്ചുള്ള അന്താരാഷ്ട്ര ശുപാർശകൾക്കൊപ്പം നിൽക്കുന്ന ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മണ്ടേട്ടയ്ക്ക് അംഗീകാരം ലഭിച്ചു.

പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള മണ്ടേട്ടയുടെ അംഗീകാര റേറ്റിങ് 76 ശതമാനവും ബോൾസോനാരോയുടേത് 33 ശതമാനവുമാണെന്ന് പോളിങ് സ്ഥാപനമായ ഡേറ്റാഫോൾഹ കഴിഞ്ഞ വെള്ളിയാഴ്ച അഭിപ്രായപ്പെട്ടു.

രാജ്യത്തെ വ്യാവസായിക കേന്ദ്രവും 44 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന സാവോ പോളോ സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധിച്ചത്. ഇവിടെ 8,216 കേസുകളും 540 മരണങ്ങളും ഉണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയോ ഡി ജനീറോ സംസ്ഥാനമാണ് അടുത്തത്, 2,464 കേസുകളും 147 മരണങ്ങളും.

പരിമിതമായ പരിശോധന ശേഷിയും സാമ്പിളുകളുടെ ഒരു വലിയ ബാക്ക്ലോഗും കണക്കിലെടുക്കുമ്പോൾ യഥാർത്ഥ കേസുകളുടെ എണ്ണം വളരെ ഉയർന്നതാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

ഫാവെലകൾക്കുള്ള ഭീഷണിക്കു പുറമെ, പാൻഡെമിക് എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നുപോലും അറിയാത്ത ബ്രസീലിയൻ തദ്ദേശീയ സമൂഹങ്ങളെക്കുറിച്ചും ആശങ്കകൾ വളരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP