Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

200ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഓടിയത് നെട്ടോട്ടം; ജലനിധി പദ്ധതിയിൽ കുളം പണിയാൻ സ്ഥലം വിട്ടുനൽകി പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രവും കടുവാക്കുളം ചെറുപുഷ്പം കത്തോലിക്കാ പള്ളിയും; മനുഷ്യസ്നേഹത്തിന് മാതൃകയായി ദേവാലയങ്ങൾ

200ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഓടിയത് നെട്ടോട്ടം; ജലനിധി പദ്ധതിയിൽ കുളം പണിയാൻ സ്ഥലം വിട്ടുനൽകി പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രവും കടുവാക്കുളം ചെറുപുഷ്പം കത്തോലിക്കാ പള്ളിയും; മനുഷ്യസ്നേഹത്തിന് മാതൃകയായി ദേവാലയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മനുഷ്യസ്നേഹത്തിന് മാതൃകയാകുകയാണ് രണ്ട് ദേവാലയങ്ങൾ. 200 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതിനായി കുളങ്ങൾ പണിയുന്നതിന് സ്ഥലം വിട്ടുകൊടുത്ത് മാതൃകയാകുകയാണ് പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രവും കടുവാക്കുളം ചെറുപുഷ്പം കത്തോലിക്കാ പള്ളിയും. മഴക്കാലത്ത് പോലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത പ്രദേശ വാസികൾക്ക് വലിയ അനു​ഗ്രഹമായിരിക്കുകയാണ് ഇരു ദേവാലയങ്ങളുടെയും ഈ തീരുമാനം.

പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രവും കടുവാക്കുളം ചെറുപുഷ്പം കത്തോലിക്കാ പള്ളിയും സ്ഥലം വിട്ടുകൊടുത്തത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു വാർഡുകളിൽ രണ്ടു കുളങ്ങൾ പണിയുന്നതിനായായിരുന്നു. പനച്ചിക്കാട് പഞ്ചായത്തിലെ 22, 9 വാർഡുകളിൽ ഉള്ളവർക്കാണ് കുളങ്ങളുടെ പ്രയോജനം. കടുവാക്കുളം ചൂളക്കവല കോളനിക്കു സമീപമുള്ള രണ്ടര സെന്റ് സ്ഥലമാണ് ചെറുപുഷ്പം പള്ളി സംഭാവനയായി നൽകിയത്.

ഒട്ടേറെ കുടുംബങ്ങൾക്ക് വെള്ളം കിട്ടുന്ന കാര്യമായതിനാൽ സ്ഥലം സൗജന്യമായി നൽകുകയായിരുന്നെന്ന് എംസിബിഎസ് എമ്മൗസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഡൊമിനിക് മുണ്ടാട്ട് പറഞ്ഞു. പഞ്ചായത്ത് അംഗം ആനി മാമ്മനാണ് ഈ നിർദ്ദേശവുമായി പള്ളിയെ സമീപിച്ചത്. പിന്നെ എല്ലാം വേഗം നടന്നു. 44 ലക്ഷം രൂപയുടെ പദ്ധതി പൂർത്തിയായി.

100 വീടുകളിൽ പൈപ്പ് കണക്ഷനായതായി ജലനിധി പദ്ധതി പ്രസിഡന്റ് കെ.ജി. സലിംകുമാറും സെക്രട്ടറി കെ.എസ്. ഹരിക്കുട്ടനും പറഞ്ഞു. പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിന്റെ കിഴക്കെ നടയുടെ അടുത്തുള്ള മൂന്നു സെന്റ് സ്ഥലമാണ് ഒൻപതാം വാർഡിലെ ജല നിധിക്കായി സൗജന്യമായി നൽകിയത്. 100 വീടുകൾക്കാണ് പ്രയോജനം. 30 ലക്ഷം രൂപ പദ്ധതി ചെലവ്.

രണ്ടു കുളങ്ങളുടെയും പണി പൂർത്തിയായി. ജലവിതരണവും തുടങ്ങി. കോവിഡ് പ്രതിരോധത്തിന്റെ സമയമായതിനാൽ വെള്ളത്തിന് കരവും ഈടാക്കുന്നില്ല. വേനൽക്കാലത്ത് വെള്ളം ശുദ്ധീകരിക്കാൻ എല്ലാ വീട്ടുകാർക്കും പൈപ്പിൽ ഘടിപ്പിക്കുന്നതിന് വാട്ടർ ഫിൽറ്റർ വാങ്ങിയിട്ടുണ്ടെന്നു പഞ്ചായത്ത് അംഗം സുമ മുകുന്ദൻ പറഞ്ഞു. ദക്ഷിണ മൂകാംബി ദേവസ്വം അസിസ്റ്റന്റ് മാനേജർ കെ.വി. ശ്രീകുമാർ പ്രസിഡന്റും കെ.എൽ. സജീവൻ സെക്രട്ടറിയുമായ സമിതിക്കാണ് ജലവിതരണ പദ്ധതിയുടെ നടത്തിപ്പ് ചുമതല. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും ഗുണഭോക്തൃ സമിതിയുടെയും സംയുക്ത സംരംഭമാണ് ജലനിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP