Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡിന്റെ ജൂബിലി സമ്മേളനം 2021-ലേക്ക് മാറ്റിവെച്ചു

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡിന്റെ ജൂബിലി സമ്മേളനം 2021-ലേക്ക് മാറ്റിവെച്ചു

പ്രസാദ് തീയാടിക്കൽ

ഡാളസ്: 2020 ജൂലൈ 15 -മുതൽ 19 വരെ ഡാളസിൽ വെച്ച് നടത്തുവാനിരുന്ന 25 -ാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡിന്റെ (NACOG ) ജൂബിലി സമ്മേളനം 2021 ജൂലൈയിലേക്ക് മാറ്റുവാൻ നാഷണൽ ഭാരവാഹികൾ തീരുമാനിച്ചു.

ഏപ്രിൽ അഞ്ചിനു കൂടിയ എക്‌സിക്യൂട്ടീവ്, നാഷണൽ കമ്മിറ്റി അംഗങ്ങളുടെ സംയുക്ത മീറ്റിംഗിൽ വച്ചാണ് തീരുമാനം കൈകൊണ്ടത്. ഈ ദിവസങ്ങളിൽ നാം പ്രാദേശികമായും, ദേശീയമായും, ലോകവ്യാപകമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ (COVID -19 ) കാരണത്താൽ കോൺഫറൻസ് അനുഗ്രഹകരമായി നടത്തുവാൻ കഴിയുകയില്ല എന്നുള്ള നിഗമനത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ കോൺഫറൻസിന്റെ ഭാരവാഹികൾ എത്തിച്ചേർന്നത്.

അമേരിക്ക, കാനഡ, മാതൃരാജ്യമായ ഇന്ത്യയും, അതോടൊപ്പം ലോകരാജ്യങ്ങളും ഈ വൈറസിന്റെ ഭീഷണിയെ നേരിടുകയും അനേകർ മരണത്തിനു കിഴടങ്ങുകയും അപ്പോൾ തന്നെ ആയിരങ്ങൾ ഹോസ്പിറ്റലുകളിലും, ഭവനങ്ങളിലും രോഗവുമായി മല്ലടിച്ചു കഴിയുന്ന ഈ സാഹചര്യത്തിൽ നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഫാമിലിയും ഈ ദൗത്യത്തിൽ പങ്കളികളാകുകയും അവരുടെ ആശ്വാസത്തിനായും, വിടുതലിനായും പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഈ വൈറസിന്റെ പ്രതിവിധിക്കായി അദ്ധ്വാനിക്കുകയും, പ്രവർത്തുകയും ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും പ്രത്യേകിച്ചു നമ്മുടെ സഹോദരി, സഹോദരന്മ്മാരെയും ഓർത്തു പ്രാർത്ഥിക്കാം .

നാകോഗ് ജൂബിലി കോൺഫറൻസ് 2021 ജൂലൈ മാസത്തിൽ നടത്തുവാൻ ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥിച്ചു പ്രവർത്തിച്ചു വരുന്നു . എല്ലാവരുടെയും സഹകരണവും, പ്രാർത്ഥനയും ആവശ്യപെടുന്നു. വിശദ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതായിരിക്കും.

നാഷണൽ ഭാരവാഹികൾ : Pastor Jose Annicattu - National President, Pastor Sunny Thazampallom - National Vice President,
Pastor Abraham Thomas - National Secretary, Wilson Varghese - National Treasurer, Evg Soby Kuruvilla - National Youth Coordinator.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP