Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തബ് ലീഗ് സമ്മേളനം കഴിഞ്ഞ് കാശ്മീരിലെത്തിയത് 27ന്; സംശയം തോന്നിയതിനാൽ സൈന്യം പിടികൂടി ക്വാറന്റൈനിലാക്കി; ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തത് മൂന്നാഴ്ച മുമ്പ്; 21 ദിവസത്തിന് ശേഷമുള്ള രോഗ ലക്ഷണങ്ങളിലെ സ്രവ പരിശോധനയിൽ തെളിഞ്ഞത് കോവിഡ് വൈറസിന്റെ സാന്നിധ്യം; ഏഴ് മലയാളികൾക്ക് കാശ്മീരിൽ മഹാമാരി സ്ഥിരീകരിക്കുമ്പോൾ തെളിയുന്നത് വൈറസിന് ശരീരത്തിനുള്ളിൽ കുടുതൽ ദിവസം ആക്രമണം നടത്താനാകുമെന്നതിന്റെ സാധ്യതകൾ; നിസ്സാമുദ്ദീൻ കൊറോണയുമായി യാത്ര തുടരുമ്പോൾ

തബ് ലീഗ് സമ്മേളനം കഴിഞ്ഞ് കാശ്മീരിലെത്തിയത് 27ന്; സംശയം തോന്നിയതിനാൽ സൈന്യം പിടികൂടി ക്വാറന്റൈനിലാക്കി; ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തത് മൂന്നാഴ്ച മുമ്പ്; 21 ദിവസത്തിന് ശേഷമുള്ള രോഗ ലക്ഷണങ്ങളിലെ സ്രവ പരിശോധനയിൽ തെളിഞ്ഞത് കോവിഡ് വൈറസിന്റെ സാന്നിധ്യം; ഏഴ് മലയാളികൾക്ക് കാശ്മീരിൽ മഹാമാരി സ്ഥിരീകരിക്കുമ്പോൾ തെളിയുന്നത് വൈറസിന് ശരീരത്തിനുള്ളിൽ കുടുതൽ ദിവസം ആക്രമണം നടത്താനാകുമെന്നതിന്റെ സാധ്യതകൾ; നിസ്സാമുദ്ദീൻ കൊറോണയുമായി യാത്ര തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കശ്മീരിലേക്കു തിരിച്ച മലയാളി സംഘത്തിലെ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് 21 ദിവസത്തിന് ശേഷം. ഇതോടെ രോഗ ലക്ഷണമില്ലാതെ കൊറോണ വൈറസ് കൂടുതൽ കാലം ശരീരത്തിൽ ഒളിച്ചിരിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്. കഴിഞ്ഞ 12 ന് ഡൽഹിയിൽ നിന്നും കശ്മീരിലേക്കു തിരിച്ച 10 അംഗ സംഘത്തിലെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കും മലപ്പുറം ജില്ലക്കാരായ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവർ ശ്രീനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഇന്നലെയാണ് പരിശോധന ഫലം വന്നത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള മടവൂർ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽനിന്നു തിരിച്ചു 31 ദിവസത്തിനു ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. അതായത് വൈറസിന് കൂടുതൽ കാലം ശരീരത്തിൽ കഴിയാനുള്ള കരുത്തുണ്ടെന്നാണ് വ്യക്തമാകുന്നത്. നേരത്തെ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷ്ണമെത്തുമെന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ട് തന്നെ സംശയമുള്ളവരുടെ ക്വാറന്റൈൻ കാലാവധി നീട്ടേണ്ടി വരുമെന്ന വിലയിരുത്തൽ സജീവമാണ്. ഐസിഎംആർ ഇക്കാര്യം വിശദമായി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 27നാണ് ഏഴ് മലയാളികളും ഒരു കാശ്മീർ സ്വദേശിയുമടങ്ങുന്ന സംഘം ശ്രീനഗറിലെത്തിയത്. സൈന്യം നടത്തിയ പരിശോധനയിൽ ഇവർ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന സംഘമാണെന്ന് വ്യക്തമായി. പിന്നലെ ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെയാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. പരിശോധനയിൽ ഇവർക്ക് രോഗം ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഇവരുമായി ബന്ധം പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാശ്മീർ സ്വദേശിക്ക് രോഗബാധ ഉണ്ടായിട്ടുള്ളത്. ഇവരെ ശ്രീനഗറിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

ഈ ഏഴ് പേരടക്കം ഇന്നലെ മാത്രം ജമ്മുവിൽ കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി. ഇതോടെ ജമ്മു കാശ്മീരിൽ ആകെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 207 ആയി ഉയർന്നു. ഇതിൽ 168 പേർ കാശ്മീർ വാഴ്‌വരയിൽ നിന്ന് തന്നെയുള്ളവരാണെന്ന് സർക്കാർ വക്താവ് രോഹിത് കൻസാൽ വ്യതക്തമാക്കി. കൊവിഡ് രോഗികളെ ട്രാക്ക് ചെയ്യുന്ന പ്രവർത്തനത്തിൽ വലിയ മികവാണ് ജമ്മു കാശ്മീർ പുലർത്തുന്നതെന്ന് ശ്രീനഗർ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷ്ണർ ഷാഹിദ് ഇക്‌ബാൽ ചൗധരി അവകാശപ്പെട്ടു. തബ്ലീഗി ജമാഅത്ത് സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ സ്വദേശികളല്ലാത്ത ഏഴ് പേരെ വളരെ പെട്ടെന്ന് തിരിച്ചറിയാനും അവരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കാനും സാധിച്ചു.

പിന്നാലെ നടത്തിയ ടെസ്റ്റിൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർക്കൊപ്പമുള്ള ശ്രീനഗർ സ്വദേശിക്കും പെട്ടെന്ന് തന്നെ രോഗം സ്ഥിരീകരിക്കാനായത് വ്യപനം തടയാനായെന്നും അദ്ദേഹം വ്യക്തമാക്കി. തബ്ലീഗി സമ്മേളനത്തിൽ പങ്കെടുത്ത 22 പേർക്കാണ് കശ്മീരിൽ കൊവിഡ്- 19 സ്ഥിരീകരിച്ചിട്ടുള്ളത്. തബ് ലീഗ് സമ്മേളനമാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണം. തമിഴ്‌നാട്ടിലും തെലുങ്കാനയിലും ആന്ധ്രയിലും രോഗം വ്യാപിച്ചത് ഇത് മൂലമാണ്. കേരളത്തിലും വൈറസുമായി സമ്മേളനം കഴിഞ്ഞിടത്ത് നിന്ന് മലയാളികൾ എത്തി. ഇവരെ കേരളം കൃത്യസമയത്ത് തന്നെ കണ്ടെത്തി ഐസുലേഷനിലാക്കി. പല സംസ്ഥാനങ്ങളും ഭീതിപ്പെടുത്തുന്ന അവസ്ഥയിലാണ് ഇപ്പോൾ. രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതും ഇതുകൊണ്ടാണ്.

അതിനിടെ നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചുവെച്ച കൗൺസിലർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ് നടപടി തുടങ്ങി. യാത്രാ വിവരങ്ങൾ മറച്ചുവെച്ചതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്കും ഭാര്യയ്ക്കും മകൾക്കും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ ഡൽഹിയിലെ അംബേദ്കർ ആശുപത്രിയിൽ ചികത്സയിലാണ്. നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവർ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇയാൾ ഇക്കാര്യം അധികൃതരിൽ നിന്നും മറച്ചു വെയ്ക്കുകയായിരുന്നു. ഇയാളുടെ വീഴ്‌ച്ച കാരണം ദക്ഷിണ പടിഞ്ഞാറൻ ഡൽഹിയിലെ ഗ്രാമമായ ദീനാപൂർ അടച്ചിടേണ്ടി വന്നെന്നാണ് അധികൃതർ പറയുന്നത്. ഗ്രാമത്തിലെ എല്ലാവരോടും വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമായതോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് അന്വേഷണത്തിലാണ് ഇയാൾ തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP