Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിനെ ഭയന്ന് ജനംവീട്ടിലിരിക്കുമ്പോൾ മലപ്പുറത്തെ റോഡരികിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലും കോഴിയവശിഷ്ടങ്ങളും അറവു മാലിന്യവും തള്ളി സാമൂഹ്യവിരുദ്ധർ; തള്ളിയത് പറമ്പിലെ ഗേറ്റ് തകർത്ത് ലോഡ് കണക്കിന് മാലിന്യം; കക്കൂസ് മാലിന്യം തള്ളുന്ന സംഘം വരെ രാത്രിയുടെ മറവിൽ സജീവം; നടപടി വൈകുന്നതിൽ പൊലീസിനെതിരെ നാട്ടുകാർ

കോവിഡിനെ ഭയന്ന് ജനംവീട്ടിലിരിക്കുമ്പോൾ മലപ്പുറത്തെ റോഡരികിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലും കോഴിയവശിഷ്ടങ്ങളും അറവു മാലിന്യവും തള്ളി സാമൂഹ്യവിരുദ്ധർ; തള്ളിയത് പറമ്പിലെ ഗേറ്റ് തകർത്ത് ലോഡ് കണക്കിന് മാലിന്യം; കക്കൂസ് മാലിന്യം തള്ളുന്ന സംഘം വരെ രാത്രിയുടെ മറവിൽ സജീവം; നടപടി വൈകുന്നതിൽ പൊലീസിനെതിരെ നാട്ടുകാർ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡിനെ ഭയന്ന് ജനംവീട്ടിൽനിന്നും പുറത്തിറങ്ങാതിരിക്കുന്ന സമയത്ത് മലപ്പുറത്തെ ാേറാഡരികിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലും കോഴിയവശിഷ്ടങ്ങളും അറവു മാലിന്യവും തള്ളി സാമൂഹ്യവിരുദ്ധർ. മലപ്പുറം മങ്കട പാലക്കത്തടത്തെ വിജനമായ റോഡരികിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് കോഴിയവശിഷ്ടങ്ങളും അറവു മാലിന്യവും തള്ളിയത്.

രാത്രിയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഗേറ്റ് തകർത്ത് ലോഡ് കണക്കിന് മാലിന്യം തള്ളിയത്. ഇതിന് മുൻപും ഇതേ സ്ഥലത്ത് കോഴിയവശിഷ്ടങ്ങൾ തള്ളിയിരുന്നു. കോഴിക്കടകളിൽ നിന്നും കിലോ നിരക്കിൽ അവശിഷ്ടം ശേഖരിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയുണ്ട്. സ്ഥല ഉടമയുടെ പരാതിയിൽ മങ്കട പൊലീസ് കേസെടുത്തു. 66 കെ വി സബ്സ്റ്റേഷന്റെ മുന്നിലാണ് അറവു മാലിന്യം തള്ളിയത്.ഇവിടെ റോഡരികിലും പ്ലാസ്റ്റിക്, കടകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഇവിടെ സ്ഥാപിച്ച തെരുവുവിളക്കുകൾ കണ്ണടച്ചതും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നു. മാലിന്യം തള്ളുന്നത് തടയാൻ ക്യാമറ സ്ഥാപിക്കുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ പണം പിരിച്ചു വെച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തോ ,പൊലീസോ, ആരോഗ്യവകുപ്പോ തുടർ നടപടി സ്വീകരിക്കുന്നില്ല.

ക്യാമറ സ്ഥാപിച്ചാൽ പൊലീസിന് ഒട്ടേറെ സംഭവങ്ങളിൽ സഹായകരമാകുമെങ്കിലും അവരും ഇക്കാര്യത്തിൽ മുൻകയ്യെടുക്കുന്നില്ലെന്ന് പരാതിയുണ്ട്. അതേ സമയം കൊറോണക്കെതിരെ പ്രതിരോധവുമായി നാടെങ്ങും ജാഗ്രതപാലിക്കുന്നതിനിടെ കാരക്കോടൻപുഴയിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ടു പേരെ മാലിന്യം കൊണ്ടുവന്ന ടാങ്കർലോറി സഹിതം പൊലീസ് പിടികൂടിയിരുന്നു. പ്രതികളെ പിടികൂടിയത് 150തോളം സി.സി ടി.വി കാമറകൾ പരിശോധിച്ചതോടെയാണ്.

പെരിന്തൽമണ്ണ പൊന്ന്യാകുറിശി കുന്നുമ്മൽ ഇബ്രാഹിം ബാദുഷ എന്ന വെയിസ്റ്റ് ബാദു (27), പെരിന്തൽമണ്ണ കരിങ്കല്ലത്താണി കക്കുത്ത് തടാംപള്ളിയാളി മുഹമ്മദ് ആഷിഖ് എന്ന മുട്ട ആഷി (23) എന്നിവരെയാണ് വഴിക്കടവ് ഇൻസ്‌പെക്ടർ പി. അബ്ദുൽബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പൊന്ന്യാകുറിശിയിലെ തോട്ടത്തിൽ ഒളിപ്പിച്ച ടാങ്കർലോറിയും പിടിച്ചെടുത്തു.വഴിക്കടവ് മുണ്ട സർക്കാർ ആശുപത്രിക്ക് സമീപം കവളപ്പൊയ്ക പാലത്തിനടുത്ത് കക്കൂസ് മാലിന്യം കാരക്കോടൻ പുഴയിലേക്കു തള്ളിയത്. പുഴയിൽ വെള്ളം കുറഞ്ഞതോടെ കുടിവെള്ളത്തിനായി വെള്ളംതടയണകെട്ടി തടഞ്ഞ സ്ഥലത്താണ് കക്കൂസ് മാലിന്യം തള്ളിയത്. ജനങ്ങൾ ജലസേചനത്തിനും കുളിക്കാനും അലക്കാനും ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്.

വെള്ളത്തിന്റെ നിറം മാറുകയും ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് മാലിന്യം തള്ളിയതായി അറിഞ്ഞത്. സമീപവാസിയായ പുത്തൻപറമ്പിൽ സ്റ്റാൻലി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സമീപ സ്ഥലങ്ങളിലെ സി.സി ടി.വി കാമറകളിൽ ചുവന്ന നിറത്തിലുള്ള ടാങ്കർ ലോറിയുടെ അവ്യക്തമായ ദൃശ്യം മാത്രമാണ് ലഭിച്ചത്. വഴിക്കടവല് മുതൽ രാമനാട്ടുകര വരെയും വടപുറം മുതൽ പെരിന്തൽമണ്ണവരെയുമുള്ള 150തോളം സി.സി ടി.വി കാമറകൾ പരിശോധിച്ചതോടെ പെരിന്തൽമണ്ണ ഭാഗത്തുനിന്നുള്ള ടാങ്കർ ലോറിയിൽ നിന്നാണ് മാലിന്യം തള്ളിയതെന്നു മനസിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP