Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിവെള്ളവും പാലും വാങ്ങാനായി വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പൊലീസിന്റെ കണ്ണുരുട്ടൽ; ആവശ്യം പറഞ്ഞപ്പോൾ വിട്ടെങ്കിലും അസഭ്യം പറഞ്ഞ് പിന്നാലെ എഎസ്‌ഐയും; പുന്നപ്ര സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോൾ വാദിയെ പ്രതിയാക്കി കാർ പിടിച്ചിട്ടും പ്രതിയാക്കിയും നടപടി; അവശ്യസാധനത്തിന് പുറത്തിറങ്ങിയ ഗായകൻ സജീഷ് പരമേശ്വരന് നേരേ പൊലീസിന്റെ നരനായാട്ട്; കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതികരണവുമായി താരം മറുനാടനോട്

കുടിവെള്ളവും പാലും വാങ്ങാനായി വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പൊലീസിന്റെ കണ്ണുരുട്ടൽ; ആവശ്യം പറഞ്ഞപ്പോൾ വിട്ടെങ്കിലും അസഭ്യം പറഞ്ഞ് പിന്നാലെ എഎസ്‌ഐയും; പുന്നപ്ര സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോൾ വാദിയെ പ്രതിയാക്കി കാർ പിടിച്ചിട്ടും പ്രതിയാക്കിയും നടപടി;  അവശ്യസാധനത്തിന് പുറത്തിറങ്ങിയ ഗായകൻ സജീഷ് പരമേശ്വരന് നേരേ പൊലീസിന്റെ നരനായാട്ട്; കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതികരണവുമായി താരം മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

ആലപ്പുഴ: അവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയ ഗായകൻ സജീഷ് പരമേശ്വരന് പൊലീസിന്റെ ക്രൂരപീഡനം. പാലും കുടിവെള്ളവും വാങ്ങാൻ പോയപ്പോൾ പൊലീസ് അസഭ്യം പറഞ്ഞെന്നും ഇതു സംബന്ധിച്ച് സ്റ്റേഷനിൽ പരാതിപ്പെടാൻ എത്തിയപ്പോൾ വാഹനം പിടിച്ചെടുത്ത് കേസ്സിൽ കുടുക്കിയെന്നും ഇതുമൂലം രോഗബാധിതയായ മാതാവിനും താനടക്കമുള്ള കുടുംബാഗങ്ങൾക്കും തുള്ളിവെള്ളം കുടിക്കാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ആലപ്പുഴ പുന്നപ്ര സ്വദേശിയും ഗായകനുമായ സജീഷ് പരമേശ്വരൻ പറയുന്നു.

ഇന്ന് വൈകിട്ടുണ്ടായ സംഭവത്തെക്കുറിച്ച് സജീഷ് വെളിപ്പെടുത്തുന്നത് ഇങ്ങനെ.വീട്ടിൽ ബോർവെല്ലാണുള്ളത്.ഇതിലെ വെള്ളം കുടിക്കാൻ കൊള്ളില്ല.പുറമെ നിന്നും ക്യാനുകളിൽ കുടിവെള്ളം വാങ്ങിക്കൊണ്ടുവന്നാണ് വീട്ടാവശ്യങ്ങൾ നടത്തുന്നത്. കാലൊടിഞ്ഞതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മാതാവും ഒപ്പമുണ്ട്. വൈകിട്ട് രണ്ട് ക്യാനിൽ വെള്ളം ശേഖരിക്കുന്നതിനും മിൽമയിൽ നിന്നും പായ്ക്കറ്റ് പാൽ വാങ്ങുന്നതിനുമാണ് കാറുമായി വീട്ടിൽ നിന്നിറങ്ങിയത്.മാർഗമധ്യേ റോഡിലുണ്ടായിരുന്ന പൊലീസുകാർ കാർ തടഞ്ഞു.വിവരം വ്യക്തമാക്കുകയും ക്യാൻ കാണിച്ചുകൊടുക്കുകയും ചെയ്തു.

ഇതെത്തുടർന്ന് പൊലീസ് പൊയ്ക്കൊള്ളാൻ പറയുകയും ചെയ്തു. പാൽവാങ്ങിയ ശേഷം വെള്ളം ശേഖരിക്കുന്നതിന് ലക്ഷ്യമിട്ട് കാറുമായി പോകവെ നേരത്തെ തടഞ്ഞ പൊലീസ് സംഘം വീണ്ടും കാർ തടഞ്ഞു.ഈ സമയം നേരത്തെ സ്ഥലത്തില്ലാതിരുന്ന ഒരു എ എസ് ഐ യും പൊലീസുകാരുടെ കൂടെ ഉണ്ടായിരുന്നു.ഇദ്ദേഹം അസഭ്യം പറയുകയും വെള്ളം വാങ്ങാൻ പുറപ്പെട്ട എന്നെ അസഭ്യം വിളിച്ച് തടയുകയും ചെയ്തു.ഈ സംഭവത്തിൽ പുന്നപ്ര സ്റ്റേഷനിലെത്തി പരാതി പറഞ്ഞപ്പോൾ വാദിയെ പ്രതിയാക്കി.എന്റെ കാർ പിടിച്ചിട്ട് എനിയിക്കെതിരെ കേസെടുത്തു.

5 മണികഴിഞ്ഞാൽ വെള്ളം കിട്ടില്ലന്നും അതിനാൽ വെള്ളം ശേഖരിക്കാൻ വിടണമെന്നും കാലുപിടിച്ച് പറഞ്ഞി
്ട്ടും പൊലീസ് അനുവദിച്ചില്ല.കാറിൽ നിന്നും ആവശ്യമുള്ള വസ്തുക്കളെടുത്ത് സ്ഥലം വിടാനായിരുന്നു പൊലീസ് കൽപ്പന.തുടർന്ന് വീടുവരെയുള്ള രണ്ടുകിലോമീറ്ററോളം ദൂരം ക്യാനുകളും പാലുമായി നടന്നെത്തുകയായിരുന്നു.ഇപ്പോഴും വീട്ടിൽ തുള്ളിവെള്ളമില്ല.എങ്ങിനെ കഴിയുമെന്ന ചിന്തയിലാണ് ഞങ്ങളെല്ലാവരും.സജീഷ് വ്യക്തമാക്കി.

ലോക് ഡൗൺപ്രഖ്യപിച്ചിട്ടുള്ള സാഹചര്യത്തിൽ അടിയന്തിര ആവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ പൊലീസിൽ നിന്നും മുൻകൂർ അനുമതി വാങ്ങേണ്ടിയിരുന്നെന്നും ഇത് സംമ്പന്ധിച്ച സത്യവാംങ്് മൂലം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ സജീഷിന്റെ പക്കൽ ഇല്ലായിരുന്നെന്നും വിവരങ്ങളാരാഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയെന്നും തുടർന്നാണ് കേസെടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പുന്നപ്ര പൊലീസ് അറിയിച്ചു.

തന്റെ സുഹൃത്തുകൂടിയായ സമീപ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റിനെ വിളിച്ചുവരുത്തി ജാമ്യമെടുത്താണ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതെന്നും അടിസ്ഥാന ആവശ്യമായ കുടിവെള്ളം ശേഖരിക്കാൻ പോയ തന്നെ അപമാനിച്ച പൊലീസിന്റെ നടപടി അങ്ങെയറ്റം വേദനിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തിൽ ഉന്നതാധികൃതർ ഇടപെട്ട് നീതി ലഭ്യമാക്കണമെന്നുമാണ് സജീഷിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP