Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ പ്രതിസന്ധിയിൽ തകർന്നടിഞ്ഞത് സംസ്ഥാന പൊലീസ് സേനയിലേക്ക് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾ; മൂന്ന് മാസത്തിനുള്ളിൽ കാലാവധി കഴിയാനിരിക്കെ പൊലീസ് സേനയിലുള്ളത് 778 ഒഴിവുകൾ; വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ സേന ബുദ്ധിമുട്ടുമ്പോഴും നിയമമില്ലെന്ന് ധനമന്ത്രിയും; രണ്ട് ഒഴിവുകൾ മാത്രം റിപ്പോർട്ട് ചെയ്തപ്പോൾ പണികിട്ടിയത് ഇടുക്കി കോട്ടയം ജില്ലകളിൽ പരീക്ഷ എഴുതി കാത്തിരുന്നവർക്കും

കൊറോണ പ്രതിസന്ധിയിൽ തകർന്നടിഞ്ഞത് സംസ്ഥാന പൊലീസ് സേനയിലേക്ക് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾ; മൂന്ന് മാസത്തിനുള്ളിൽ കാലാവധി കഴിയാനിരിക്കെ പൊലീസ് സേനയിലുള്ളത് 778 ഒഴിവുകൾ; വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ സേന ബുദ്ധിമുട്ടുമ്പോഴും നിയമമില്ലെന്ന് ധനമന്ത്രിയും; രണ്ട് ഒഴിവുകൾ മാത്രം റിപ്പോർട്ട് ചെയ്തപ്പോൾ പണികിട്ടിയത് ഇടുക്കി കോട്ടയം ജില്ലകളിൽ പരീക്ഷ എഴുതി കാത്തിരുന്നവർക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തുകൊറോണ പശ്ചാത്തലത്തിൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് കടന്നു പോകുന്നത്. കേരളത്തിലെ പി.എസ്.സി നിയമനങ്ങൾ പോലും അടുത്തൊന്നും ഉണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കുമ്പോൾ പൊലീസ് സേനയിലേക്ക് റാങ്ക് പട്ടികയിൽ ഇടംപിടിച്ച് കാത്തിരിക്കുന്ന സംസ്ഥാനത്തെ ഉദ്യോഗാർത്ഥികൾ നിരാശയിലേക്ക്. കൊറോണ പശ്ചാത്തലത്തിൽ നിയമനങ്ങൾ നടക്കാനാവാത്ത സാഹചര്യമാണ് നിലവിൽ. മാർച്ച് 31ന് വൻതോതിൽ വിരമിക്കലുണ്ടായിട്ടും.

പുതിയ നിയമനം നടത്താതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കൊറോണ പശ്ചാത്തലത്തിൽ ഈ വേക്കൻസി സോഫ്റ്റ് വെയർ വഴിയല്ലാതെ ഒരു കമ്യൂണിക്കേഷനും അനുവദിക്കില്ലെന്നാണ് പി.എസ്.സി അറിയിപ്പ് നൽകിയിരിക്കുന്നത്. പക്ഷേ അതിന് പോലും കഴിയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിൽ. പല റാങ്ക് പട്ടികയുടേയും കാലാവധി മൂന്ന് മാസത്തിനുള്ളിൽ കഴിയും. ഇതോടെ ഇതോടെ റാങ്ക് പട്ടിക തള്ളുന്ന ഘട്ടത്തിലെത്തും.

സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ 778 ഒഴിവുകൾ കൂടി പൊലീസ് വകുപ്പ് പിഎസ്‌സിയിൽ ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. തിരുവനന്തപുരം (എസ്എപി), ഇടുക്കി (കെഎപി5), എറണാകുളം (കെഎപി1), മലപ്പുറം (എംഎസ്‌പി) ജില്ലകളിലായാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ് 317. ഏറ്റവും കുറവ് മലപ്പുറത്ത് 41. തിരുവനന്തപുരത്ത് 154, ഇടുക്കിയിൽ 266, ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇടുക്കി, എറണാകുളം ജില്ലകളിൽ ആദ്യഘട്ടത്തിൽ കുറവ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. 7 ബറ്റാലിയനുകളിലായി നിലവിലുള്ള സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ പതിനായിരത്തിലധികം പേർ ഉൾപ്പെട്ടിട്ടുണ്ട്. ലിസ്റ്റുകളുടെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ആശങ്കയിലെത്തിയിരിക്കുന്നത്.

ബെറ്റാലിയൻ-5ൽ  റിപ്പോർട്ട് ചെയ്തത് 2 ഒഴിവ്; ഉദ്യോഗാർത്ഥികൾക്ക് ആശങ്ക

500 ഒഴിവുകൾ കേരളാ പൊലീസ് ആംഡ് ബെറ്റാലിയൻ-5ൽ നിലനിൽക്കുമ്പോൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതാകട്ടെ വെറും രണ്ടേരണ്ട് ഒഴിവ്. ഇതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.ജില്ലയിൽ ആവശ്യത്തിന് പൊലീസുകാരില്ലെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്യാതെ ഒളിച്ചുകളിക്കുകയാണ് വകുപ്പ്. കോട്ടയം, ഇടുക്കി പൊലീസ് ജില്ലകൾ ഉൾപ്പെടുന്ന കെ.എ.പി അഞ്ചാം ബെറ്റാലിയനിലാണ് ഒളിച്ചുകളി നടക്കുന്നത്.
2019 ജൂലായിലെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ കായിക ക്ഷമതാ പരീക്ഷയും വെരിഫിക്കേഷനും അടക്കം പൂർത്തിയായി ഉദ്യോഗാർത്ഥികൾ നിൽക്കുമ്പോഴാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത്. പൊലീസ് ഗ്രേഡ് പ്രെമോഷൻ കാലാവധി വെട്ടിക്കുറച്ചതിലൂടെ ഇനിയും ഒഴിവുകൾ വരാനുണ്ട്. മറ്റ് എല്ലാ ബറ്റാലിയനിലും 400 മുതൽ 600 ഒഴിവുകൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ അമിത ജോലി ചെയ്യിക്കുന്നതിൽ സേനാംഗങ്ങൾക്കിടയിലും പ്രതിഷേധം തുടരുമ്പോവാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ബെറ്റാലിയന്റെ നീക്കം നടന്നത്.

55 കെ.എ.പി അഞ്ചാംബെറ്റാലിയനിൽ 500 ഒഴിവുകളാണ് നിലവിലുള്ളത്. രണ്ട് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതോടെ സംശയം തോന്നിയ ഉദ്യോഗാർത്ഥികൾ വിവരാവകാശം സമർപ്പിച്ചപ്പോഴാണ് ഒഴിവുകളുടെ കൃത്യമായ കണക്ക് വ്യക്തമാകുന്നത്. കോട്ടയം സ്വദേശി നൽകിയ വിവരവാകാശത്തിൽ ചോദിച്ചത് 2017 മുതൽ 2019 വരെ കെ.എ.പി അഞ്ചാം ബറ്റാലിയനിൽ നിലവിലുള്ള ഒഴിവുകൾ എത്ര എന്നിവയടക്കമുള്ള ചോദ്യമാണ്. ഇതിന് മറുപടിയായി എത്തുന്നത് രണ്ട് ഒഴിവ് എന്ന വാദത്തെ പൊളിക്കുന്ന രേഖകളും.

2018 ഇടുക്കി ജില്ലയിൽ റിപ്പോർട്ട് 68, 118,38 എന്നിങ്ങനെ ഓഴിവുകളും 2019ൽ 132, 60 എന്നീ ക്രമത്തിൽ ഇടുക്കി ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. കോട്ടയം ജില്ലയിലും ഇതേ രീതിയിൽ തന്നെ 118, 13, 56, 38 എന്നീ ക്രമത്തിൽ 2018ലും 61 ഒഴിവുകൾ 2019ലുമായി കോട്ടയം ജില്ലാ ഓഫീസിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. എന്നിട്ടും രണ്ട് ഒഴിവുകൾ മാത്രം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത്, ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയും നിയമനം തടയലുമാണെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.കെ.എ.പി അഞ്ചാം ബെറ്റിലിയനിലേക്ക് പി.എസ്.സി എഴുതി നിയമനം കാത്തിരിക്കുന്നത് 1500ലധികം ഉദ്യോഗാർത്ഥികളാണ്. ലിസ്റ്റിലുള്ള 1500ൽ 500 പേരെങ്കിലും നിയമിതരാകുമോ എന്നാണ് ഇപ്പോൾ ഇവരുടെ ആശങ്ക. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകുന്നതോടെ നിയമനം ഉയനുണ്ടാകില്ലെന്ന് ധനകാര്യ മന്ത്രിയും വ്യക്തമാക്കുന്നു.

മണ്ഡലകാലം ഉൾപ്പടെയുള്ള സമയത്തിൽ നിലവിൽ അധികജോലിയാണ് മിക്ക സ്റ്റേഷനിലേയും പൊലീസുകാർ ചെയ്യേണ്ടി വരുന്നത്. തിരുവനന്തപുരം ജില്ലയിൽ 639, കെ.എ.പി1 എറണാകുളം-29, കെ.എ.പി-3 പത്തനംതിട്ട-536, കെ.എ.പി4 കാസർഗോഡ് 368, കെ.എ.പിഇടുക്കി 2, എം.എസ്‌പി മലപ്പുറം 567 എന്നിങ്ങനെയാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ. വിവാദത്തിൽ കേസ് നിൽതക്കുന്നതിനാൽ തന്നെ ഒനിയമനത്തിന്റെ ഒരുവർഷത്തിൽ നാലുമാസം കേസും വഴക്കുമായി പോയെന്നാണ് ഉദ്യോഗാർത്ഥികളുടെ വിഷമം.ഇനിയുള്ള എട്ട മാസത്തിനുള്ളിൽ നിയമനം നടന്നില്ലെങ്കിൽ ലിസ്റ്റ് അസാധുവാകുന്നതോടെ തകരുക കുറെയേറെ പേരുടെ പ്രതീക്ഷകളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP