Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റിൽ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 104 ഇന്ത്യക്കാരും; ഇന്ന് മാത്രം രാജ്യത്തുകൊവിഡ്19 സ്ഥിരീകരിച്ചത് 161 പേർക്ക്​​; രാജ്യത്ത് ആകെ രോ​ഗ മുക്തി നേടിയത് 133 പേർ; കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് ഒരാളും

കുവൈറ്റിൽ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 104 ഇന്ത്യക്കാരും; ഇന്ന് മാത്രം രാജ്യത്തുകൊവിഡ്19 സ്ഥിരീകരിച്ചത് 161 പേർക്ക്​​; രാജ്യത്ത് ആകെ രോ​ഗ മുക്തി നേടിയത് 133 പേർ; കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് ഒരാളും

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ്​ സിറ്റി: കുവൈറ്റിൽ 104 ഇന്ത്യക്കാർ ഉൾപ്പെടെ 161 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെഎണ്ണം 1154 ആയി. 101 ഇന്ത്യക്കാർ, നാല്​ കുവൈറ്റികൾ, 15 ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ, ഒരു ഫിലിപ്പീൻസ്​ പൗരൻ, ഒരു ജോർഡൻ പൗരൻ, ഒരു പാക്കിസ്ഥാനി എന്നിവർ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​.

രണ്ട്​ ഇന്ത്യക്കാർ, ഒരു കുവൈറ്റി, ഒരു ബൾഗേറിയൻ പൗരൻ, ഒരു ഈജിപ്​ഷ്യൻ, ഒരു ഫിലിപ്പീൻസ്​ പൗരൻ എന്നിവർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല. ബ്രിട്ടനിൽനിന്ന്​ വന്ന 17 കുവൈത്തികൾ, ജർമനിയിൽനിന്ന്​ വന്ന ഒമ്പത്​ കുവൈത്തികൾ, അമേരിക്കയിൽനിന്ന്​ വന്ന മൂന്ന്​ കുവൈത്തികൾ, ബ്രിട്ടനിൽനിന്ന്​ വന്ന ബിദൂനി, ഈജിപ്​തിൽനിന്ന്​ വന്ന ഇന്ത്യക്കാരൻ എന്നിവർക്ക്​ കൂടിയാണ്​ ശനിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.

ഇന്ത്യക്കാരുടെ എണ്ണത്തിലും ആകെ എണ്ണത്തിലും ഒരു ദിവസം ഇത്രയേറെ വർധനയുണ്ടാവുന്നത്​ ആദ്യമായാണ്​. ശനിയാഴ്​ച പത്തുപേർ ഉൾപ്പെടെ 133 പേർ ​രോഗമുക്​തി നേടി. 1020 പേർ ചികിത്സയിലുണ്ട്​. 26 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഒരാളാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

അതേസമയം, നാട്ടിൽനിന്ന്​ മരുന്ന്​ വരുത്തിച്ച്​ കഴിച്ചിരുന്ന സ്ഥിരം രോ​ഗികളായ പ്രവാസികൾ മരുന്ന്​ കിട്ടാതെ പ്രയാസത്തിലായിരിക്കുകയാണ്. നാട്ടിൽനിന്ന്​ മരുന്ന്​​ എത്തിച്ച്​ കഴിച്ചിരുന്ന നിരവധി പേരാണ്​ ഗൾഫ്​ രാജ്യങ്ങളിൽ വിമാന സർവിസ്​ മുടങ്ങിയതിനുശേഷം മരുന്ന്​ തീർന്ന്​​ പ്രയാസപ്പെടുന്നത്​. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്​ പ്രയാസത്തിലായിരിക്കുന്നത്​. ഹൃദ്രോഗികളാണ്​ ഏറ്റവും പ്രയാസം അനുഭവിക്കുന്നത്​.

കുവൈറ്റിൽ സ്വകാര്യ ക്ലിനിക്കുകൾ അടഞ്ഞുകിടക്കുന്നതിനാൽ​ ഡോക്​ടറെ കണ്ട്​ മരുന്ന്​ മാറ്റി എഴുതി കഴിക്കാനും വഴിയില്ല. വലിയ ആശുപത്രികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നുവെങ്കിലും ഗുരുതരമായ കേസുകളും ശസ്​ത്രക്രിയയും മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ എന്ന്​ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP