Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗണിനിടെ മോഷണത്തിനായി കയറിയ വീട്ടിൽ കണ്ടത് ടെറസിൽ കിടന്നുറങ്ങുന്ന യുവതിയെ; മോഷണം തത്ക്കാലം വേണ്ടെന്ന് വെച്ച് യുവതിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചത് കത്തിമുനയിൽ നിർത്തിയും; ആളുകൾ ഓടിക്കൂടിയതോടെ ഓടി രക്ഷപെട്ടെങ്കിലും രാമകൃഷ്ണനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

ലോക് ഡൗണിനിടെ മോഷണത്തിനായി കയറിയ വീട്ടിൽ കണ്ടത് ടെറസിൽ കിടന്നുറങ്ങുന്ന യുവതിയെ; മോഷണം തത്ക്കാലം വേണ്ടെന്ന് വെച്ച് യുവതിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചത് കത്തിമുനയിൽ നിർത്തിയും; ആളുകൾ ഓടിക്കൂടിയതോടെ ഓടി രക്ഷപെട്ടെങ്കിലും രാമകൃഷ്ണനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മോഷണത്തിന് കയറിയ വീട്ടിലെ സ്ത്രീയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച യുവാവിനെപൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലാണ് സംഭവം. അമിഞ്ചിക്കരൈ സ്വദേശി രാമകൃഷ്ണനെ(22)യാണ് തിരുമംഗലം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷ്ടിക്കാൻ കയറിയ അപ്പാർട്ട്മെന്റിലെ താമസക്കാരിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചതിനാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

രാത്രി വൈകിയാണ് യുവാവ് അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ മോഷ്ടിക്കാനായി കയറിയത്. ഇതിനിടെയാണ് ഒരു യുവതി ടെറസിൽകിടന്ന് ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇയാൾ മോഷണ ശ്രമം ഉപേക്ഷിച്ച് യുവതിയെ ലൈം​ഗികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഉറങ്ങിക്കിടന്ന യുവതിയുമായി ലൈം​ഗിക വേഴ്‌ച്ചയിൽ ഏർപ്പെടാൻ യുവാവ് ശ്രമിക്കുന്നതിനിടെ യുവതി ഉറക്കമുണർന്നു. ഇതോടെ യുവതി കള്ളന്റെ ബലാത്സം​ഗ ശ്രമത്തെ എതിർത്തു.

യുവതി ഉറക്കമുണർന്ന് ചെറുത്ത് നിന്നതോടെ രാമകൃഷ്ണൻ കത്തിയെടുത്ത് യുവതിയെ ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാൾ കത്തിമുനയിൽ ഭീഷണിപ്പെടുത്തി നിർത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇതോടെ യുവതി നിലവിളിക്കുകയായിരുന്നു. സ്ത്രീ ബഹളംവെച്ച് വീട്ടുകാർ വന്നതോടെ യുവാവ് ഓടിരക്ഷപെട്ടു. സംഭവത്തിൽ അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.

അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അണ്ണാനഗർ മേഖലയിലടക്കം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് രാമകൃഷ്ണനെന്ന് പൊലീസ് പറഞ്ഞു. പകൽ പാൽ വിതരണ ജോലിചെയ്യുന്ന ഇയാൾ രാത്രികാലങ്ങളിലാണ് മോഷണം നടത്തുന്നത്. സംഭവദിവസവും മോഷണത്തിനായാണ് അപ്പാർട്ട്‌മെന്റിൽ കയറിയതെന്നും ഇതിനിടെയാണ് സ്ത്രീയെ ഉപദ്രവിച്ചതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP