Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അവരിൽ നിന്ന് രോഗം കൊവിഡ് പകരില്ല'; മൃഗങ്ങൾക്ക് വേണ്ടി സംസാരിച്ച് അമല അക്കിനേനി ; പ്രിയതാരത്തിന്റെ ട്വിറ്റ് ഏറ്റെടുത്ത് ആരാധകരും

'അവരിൽ നിന്ന് രോഗം കൊവിഡ് പകരില്ല'; മൃഗങ്ങൾക്ക് വേണ്ടി സംസാരിച്ച് അമല അക്കിനേനി ; പ്രിയതാരത്തിന്റെ ട്വിറ്റ് ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ലിയ മൃഗസ്‌നേഹിയാണ് അമല അക്കിനേനി. കൊവിഡ് കാലത്ത് പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്ക് വേണ്ടി കൂടി സംസാരിക്കുകയാണ് താരം. 'വളർത്തുമൃഗങ്ങൾക്ക് കൊവിഡ് പകരില്ല. വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത്, വേൾഡ് വെറ്ററിനറി അസോക്ക്, ഇന്ത്യൻ വെറ്ററിനറി അസോക്ക്, മൃഗസംരംക്ഷണ ബോർഡ് എന്നിവയെല്ലാം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്,.' അമല ട്വിറ്ററിൽ പറയുന്നു. 'ബ്ലു ക്രോസ് ഒഫ് ഹൈദരാബാദ്' എന്ന എൻജിഒയ്ക്ക് നേതൃത്വം നൽകിയ അമല സാമൂഹികപ്രവർത്തനങ്ങളിലും സജീവമാണ്.

മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ അമലയും ബ്ലൂ ക്രോസും ചേർന്ന് നടത്തുന്നുണ്ട്.'എന്റെ സൂര്യപുത്രിക്ക്', 'ഉള്ളടക്കം' തുടങ്ങിയ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അമല. 2017 ൽ 'കെയർ ഒഫ് സൈറ ബാനു' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തിയിരുന്നു. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അമല, ഇടക്കാലത്ത് തെലുങ്കിലും ഹിന്ദിയിലും ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ ധാരണ; പ്രധാനമന്ത്രിയുമായി നടത്തിയ മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ഭൂരിപക്ഷ തീരുമാനം ലോക്ക്ഡൗണിനെ അനുകൂലിച്ച;കൂടുതൽ മേഖലകളിൽ ഇളവ് നൽകണമെന്ന് സംസ്ഥാനങ്ങളുടെ ആവശ്യം; ലോക്ക് ഡൗൺ നീട്ടണമെന്ന് ഉറച്ച് മഹാരാഷ്ട്രയും പഞ്ചാബും; നിയന്ത്രണങ്ങൾ നീക്കുന്നത് സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കില്ലെന്ന് കേന്ദ്രം; ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന് കേരളത്തിന്റെ ആവശ്യം; പ്രവാസികൾക്കായി ഇടപെട്ട് മുഖ്യമന്ത്രി പിണറായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP