Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ് തകർത്ത സാമ്പത്തിക രം​ഗത്തിന് തിരിച്ചുവരവുണ്ടാകുമെന്ന് പ്രതീക്ഷ; സമ്പദ് ഘടനയെ രക്ഷിക്കാൻ ഇന്ത്യയിലേക്ക് വരാൻ തയ്യാറാണെന്നും മുൻ റിസർവ്‌ ബാങ്ക് ഗവർണർ രഘുറാം രാജൻ

കൊവിഡ് തകർത്ത സാമ്പത്തിക രം​ഗത്തിന് തിരിച്ചുവരവുണ്ടാകുമെന്ന് പ്രതീക്ഷ; സമ്പദ് ഘടനയെ രക്ഷിക്കാൻ ഇന്ത്യയിലേക്ക് വരാൻ തയ്യാറാണെന്നും മുൻ റിസർവ്‌ ബാങ്ക് ഗവർണർ രഘുറാം രാജൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് മൂലം ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്കേറ്റ ആഘാതത്തെ നേരിടാൻ ഇന്ത്യയിലേക്ക് വരാൻ തയ്യാറാണെന്ന സൂചന നൽകി മുൻ റിസർവ്‌ ബാങ്ക് ഗവർണർ രഘുറാം രാജൻ. ലോക്ക്ഡൗണിനു ശേഷം വ്യോമഗതാഗത മേഖലയും ബാങ്കിങ്‌ മേഖലയുമെല്ലാം കടുത്ത പ്രതിസന്ധിനേരിടുന്ന സാഹചര്യത്തിലാണിത്. എൻഡിടിവിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രഘുറാം രാജന്റെ മറുപടി

കോവിഡ് കാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയെ സഹായിക്കാൻ ഇന്ത്യയിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിനു "അതെയെന്നാണ് എന്റെ ഒറ്റയടിക്കുള്ള ഉത്തരം" എന്നാണ് രഘുറാം രാജൻ മറുപടി നൽകിയത്. "ഇറ്റലിയിലെയും അമേരിക്കയിലെയും പോലെ കോവിഡ് പടരുകയാണെങ്കിൽ നമ്മൾ അതീവ ഗൗരവമായി കാര്യങ്ങളെ കാണേണ്ടതുണ്ട്. പൊതുജനാരോഗ്യരംഗത്താണ് ഏറ്റവും വലിയ ആഘാതമുണ്ടാക്കിയത്. ആശുപത്രി കിടക്കകൾ രോഗികളെ കൊണ്ട് നിറഞ്ഞു", രഘുറാം രാജൻ പറഞ്ഞു. "ലോകമാകമാനം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. അടുത്ത വർഷം തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മഹാമാരിയുടെ തിരിച്ചുവരവ് ഉണ്ടാകാതിരിക്കാൻ നമ്മളെടുക്കുന്ന മുൻകരുതലുകൾക്കനുസരിച്ചിരിക്കും അത്", രഘുറാം രാജൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP