Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ നിന്നും നാട്ടിലേക്ക് പോകുവാൻ റീ എൻട്രി അടിച്ചവർക്ക് ആശ്വാസ ഉത്തരവ്; വിസകൾ മൂന്നു മാസത്തേക്ക് നീട്ടി നൽകണമെന്ന് സൽമാൻ രാജാവ്; നാട്ടിലുള്ളവരുടെ മടക്കം സൗദി കൊറോ മുക്തമായതിനു ശേഷം മാത്രം

സൗദിയിൽ നിന്നും നാട്ടിലേക്ക് പോകുവാൻ റീ എൻട്രി അടിച്ചവർക്ക് ആശ്വാസ ഉത്തരവ്; വിസകൾ മൂന്നു മാസത്തേക്ക് നീട്ടി നൽകണമെന്ന് സൽമാൻ രാജാവ്; നാട്ടിലുള്ളവരുടെ മടക്കം സൗദി കൊറോ മുക്തമായതിനു ശേഷം മാത്രം

സ്വന്തം ലേഖകൻ

റിയാദ്: നാട്ടിലേക്കുള്ള വിമാന സർവ്വീസുകളെല്ലാം റദ്ദാക്കിയതോടെ സൗദിയിൽ നിന്നും നാട്ടിലേക്ക് പോകാൻ റീ എൻട്രി അടിച്ചവർ ആശങ്കയിലായിരുന്നു. അവരുടെ ആശങ്കകൾക്ക് വിരാമമിട്ട് സൽമാൻ രാജാവിന്റെ ഉത്തരവ്. റീ എൻട്രി അടിച്ചവരുടെ വിസകൾ മൂന്ന് മാസത്തേക്ക് നീട്ടി നൽകുവാനാണ് സൽമാൻരാജാവ് ഉത്തരവിട്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ അബ്ഷീർ വഴിയാണ് ഈ വിസകൾ പുതുക്കി നൽകുക. മൂന്നു മാസത്തേക്ക് എല്ലാവർക്കും സൗജന്യമായി വിസകൾ പുതുക്കാനുള്ള ഉത്തരവാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

കൊറോണവൈറസ് പടരാതിരിക്കാനുള്ള, പ്രതിരോധ നടപടികളുടെ ഭാഗമായാണ് സൗദിയിൽ നിന്നും നാട്ടിലേക്ക് പോകാൻ റീ എൻട്രി അടിച്ചവരുടെ വിസകൾ മൂന്നു മാസത്തേക്ക് നീട്ടി നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്. ഫെബ്രുവരി 25 മുതൽ മെയ് 24 വരെയുള്ള തീയതികൾക്കിടയിൽ കാലാവധിയുള്ള എല്ലാ റീ എൻട്രി എക്സിറ്റ് വിസകളും സൗജന്യമായി മൂന്ന് മാസത്തേക്കാണ് നീട്ടി നൽകുന്നത്. ഇതിന് ഫീസുകളോ മറ്റു നടപടിക്രമങ്ങളോ ജവാസത്ത് ഓഫീസുകളുമായി വ്യക്തിപരമായി ബന്ധപ്പെടേണ്ട ആവശ്യമോ ഇല്ല. എല്ലാവരുടേയും എക്സിറ്റ്, റീഎൻട്രി വിസകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോർട്ടൽ അബ്ഷീർ വഴി വരും ദിവസങ്ങളിൽ കാലാവധി നീട്ടി ലഭിക്കും.

ജവാസത്ത് വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കൂടാതെ നാട്ടിലുള്ളവരുടെ സൗദിയിലേക്കുള്ള മടക്കം രാജ്യം കൊറോണയിൽ നിന്നും മുക്തമായതിന് ശേഷം മാത്രമായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP