Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഔദ്യോഗിക ചാനലുകളിലൂടെയാണ് അതു ചെയ്യുക; സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന പ്രതിസന്ധി എളുപ്പം മറികടക്കുമെന്നുള്ള സന്ദേശം തന്റേതല്ലെന്ന് വ്യക്തമാക്കി രത്തൻ ടാറ്റ

എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഔദ്യോഗിക ചാനലുകളിലൂടെയാണ് അതു ചെയ്യുക; സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന പ്രതിസന്ധി എളുപ്പം മറികടക്കുമെന്നുള്ള സന്ദേശം തന്റേതല്ലെന്ന് വ്യക്തമാക്കി രത്തൻ ടാറ്റ

മറുനാടൻ ഡെസ്‌ക്‌

കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് പ്രചരിച്ച വാക്കുകൾ തന്റേതല്ലെന്ന് രത്തൻ ടാറ്റ. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന പ്രതിസന്ധി എളുപ്പം മറികടക്കുമെന്നും മനുഷ്യന്റെ സ്ഥിരോത്സാഹത്തെക്കുറിച്ചും കൂട്ടായ പ്രയത്‌നത്തെക്കുറിച്ചും അറിയാത്ത 'വിദഗ്ധരാണ്' തകർച്ച പ്രവചിക്കുന്നതെന്നും ആയിരുന്നു ടാറ്റയുടെ പേരിൽ പ്രചരിച്ച സന്ദേശം. അങ്ങേറ്റയം പ്രചോദനം ഉണ്ടാക്കുന്നത് എന്ന വിശേഷണത്തോടെയായിരുന്നു പലരും സന്ദേശം ഷെയർ ചെയ്തത്.

അതു താൻ പറഞ്ഞതോ എഴുതിയതോ അല്ലെന്ന് രത്തൻ ടാറ്റ ട്വിറ്ററിൽ വിശദീകരിച്ചു. രത്തൻ ടാറ്റയുടെ പേരിലുള്ള സന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് വിശദീകരണം. 'ഇത് എന്റെ വാക്കുകൾ അല്ല. ഞാൻ പറഞ്ഞതോ എഴുതിയതോ അല്ല. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഔദ്യോഗിക ചാനലുകളിലൂടെയാണ് അതു ചെയ്യുക. എല്ലാവരും സുരക്ഷിതരായിരിക്കുക'' - രത്തൻ ടാറ്റ ട്വീറ്റിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP