Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്തോനേഷ്യയിലെ ക്രാകറ്റോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; 15 കിലോമീറ്ററോളം ഉയർന്നുപൊങ്ങി ലാവയും ചാരവും; 1883ലെ മഹാ പൊട്ടിത്തെറിയുടെ സ്മരണയിൽ ലോകം

ഇന്തോനേഷ്യയിലെ ക്രാകറ്റോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; 15 കിലോമീറ്ററോളം ഉയർന്നുപൊങ്ങി ലാവയും ചാരവും; 1883ലെ മഹാ പൊട്ടിത്തെറിയുടെ സ്മരണയിൽ ലോകം

മറുനാടൻ മലയാളി ബ്യൂറോ

ജക്കാർത്ത: ഇന്തോനേഷ്യയിലെ ക്രാകറ്റോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 15 കിലോമീറ്റർ അകലെ വരെയുള്ള അന്തരീക്ഷം ചാരം മൂടിയ സ്ഥിതിയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള ക്രാകറ്റോവ അഗ്നിപർവ്വതം പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സുന്ദർ കടലിടുക്കിലെ അനക് ക്രാകറ്റോ ദ്വീപിൽ നിന്ന് എടുത്ത ഒരു വെബ്‌ക്യാം ചിത്രം അഗ്നിപർവ്വതത്തിൽ നിന്ന് ലാവ ഒഴുകുന്നത് വ്യക്തമാക്കുന്നു.

15 കിലോമീറ്റർ (47,000 അടി) ആകാശത്തേക്ക് ചാരവും ലാവയും ഉയർന്ന പൊട്ടിത്തെറി ഉപഗ്രഹ ചിത്രങ്ങളിലും വ്യക്തമാണ്. 2018 ഡിസംബറിൽ ഒരു പൊട്ടിത്തെറിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ സ്ഫോടനമാണ് ഇത്. അന്ന് സ്ഫോടനത്തെത്തുടർന്ന് അഗ്നിപർവ്വതത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും നഷ്ടപ്പെട്ടു. ഇത് 400 പേരുടെ മരണത്തിനിടയാക്കിയ സുനാമിക്ക് കാരണമായിരുന്നു.

ഇന്ത്യോനേഷ്യയിലെ സജീവമായ അഗ്നിപർവ്വതമാണ് ക്രാകറ്റോവ അഗ്നിപർവ്വതം. 1883ൽ നടന്ന ക്രാകറ്റോവ അഗ്നിപർവ്വതം സ്ഫോടനത്തിൽ ഗ്രാമം മൊത്തമായി നശിക്കുകയും പുതിയ ഗ്രാമം രൂപപ്പെടുകയും ചെയ്തു. അനാക് ക്രാകറ്റോവ അഥവ ക്രാകറ്റോവയുടെ കുട്ടി എന്ന് വിളിക്കുന്ന ഇവിടം ഇന്നൊരു പ്രധാന സഞ്ചാരകേന്ദ്രമാണ്. ഇന്തോനേഷ്യയിലെ സുന്ദർ കടലിടുക്കിൽ, സമുദ്ര നിരപ്പിൽ നിന്നും 357 മീറ്റർ (1,200 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ക്രാകറ്റോവ, ലോകം അറിഞ്ഞതിൽ വച്ച് ഏറ്റവും ഭയാനകമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്.

ഹിരോഷിമയെ ഉന്മൂലനം ചെയ്ത അണുബോംബിന്റെ 13,000 ഇരട്ടി ശക്തിയുള്ള ഒരു സ്ഫോടനമാണ് 1883ൽ ലെ ക്രാകറ്റോവയിൽ ഉണ്ടായത് എന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. 36,000 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ആഗോള കാലാവസ്ഥയെയും താപനിലയെയും സമൂലമായി മാറ്റുകയും ചെയ്ത പൊട്ടിത്തെറിയായിരുന്നു അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP