Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ ബ്രിട്ടനിലെ മലയാളി നഴ്‌സുമാർക്ക് ആശ്വാസകരമായ ഒരു വാർത്ത! ഈ 15 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളിൽ ചെന്നാൽ നിങ്ങളെ കോവിഡ്-19 ബാധിച്ചോ എന്ന് പരിശോധിച്ച് മടങ്ങാം; കൊറോണ യുദ്ധഭടന്മാർക്ക് ഇനി രോഗമാണോ എന്ന് ഭയന്ന് സേവനം ചെയ്യേണ്ട

ഒടുവിൽ ബ്രിട്ടനിലെ മലയാളി നഴ്‌സുമാർക്ക് ആശ്വാസകരമായ ഒരു വാർത്ത! ഈ 15 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളിൽ ചെന്നാൽ നിങ്ങളെ കോവിഡ്-19 ബാധിച്ചോ എന്ന് പരിശോധിച്ച് മടങ്ങാം; കൊറോണ യുദ്ധഭടന്മാർക്ക് ഇനി രോഗമാണോ എന്ന് ഭയന്ന് സേവനം ചെയ്യേണ്ട

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡ് വൈറസ് പടരുമ്പോൽ ബ്രിട്ടനിൽ പോരാട്ടത്തിൽ മുന്നിലുള്ളത് മലയാളി നഴ്‌സുമാരാണ്. ഇവർ ജോലി ചെയ്യേണ്ടി വരുന്നതാകട്ടെ ഏതു നിമിഷവും രോഗം പിടിപെടും വിധത്തിലാണ് താനും. വീടുകളിൽ പോകാൻ പോലും സാധിക്കാത്ത അവസ്ഥയിൽ കഴിയേണ്ടി വരുന്ന മലയാളി നഴ്‌സുമാർക്ക് ആശ്വാസം പകരുന്ന ഒരു വാർത്ത എത്തി. കൊറോണ വൈറസ് ടെസ്റ്റ് ആവശ്യമുള്ള എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും അത് ലഭ്യമാക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കിയെന്ന് അവകാശപ്പെട്ട് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രംഗത്തെത്തി. കോവിഡ്-19ന്റെ കടുത്ത ലക്ഷണങ്ങൾ പ്രകടമാക്കിയ എൻഎച്ച്എസ് ജീവനക്കാർക്ക് പോലും കോവിഡ്-19 ടെസ്റ്റ് എൻഎച്ച്എസ് നിഷേധിച്ചതിനെ ചൊല്ലി ഇതുവരെ നിലനിന്നിരുന്ന കടുത്ത ആശങ്ക നീങ്ങി എൻഎച്ച്എസ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന 15 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളിൽ ചെന്നാൽ എൻഎച്ച്എസ് ജീവനക്കാർക്ക് കോവിഡ്-19 ബാധിച്ചോ എന്ന് പരിശോധിച്ച് മടങ്ങാൻ സാധിക്കും. എൻഎച്ച്എസിലെ കൊറോണ യുദ്ധഭടന്മാർക്ക് ഇനി രോഗമാണോ എന്ന് ഭയന്ന് സേവനം ചെയ്യേണ്ട ദുരവസ്ഥയുണ്ടാവില്ലെന്നും ഹെൽത്ത് സെക്രട്ടറി ഉറപ്പേകുന്നു.നാളിതുവരെയുള്ള അവസ്ഥയനുസരിച്ച് കടുത്ത പനി, ചുമ, ശ്വാസം മുട്ടൽ, ശരീരവേദന എന്നീ ലക്ഷണങ്ങളുള്ള എൻഎച്ച്എസ് ജീവനക്കാരോട് വീട്ടിലിരിക്കാനും ധാരാളം വെള്ളം കുടിക്കാനുമായിരുന്നു എൻഎച്ച്എസ് നിർദേശിച്ചിരുന്നത്.

അതായത് ഈ അവസ്ഥയിലെത്തിയിട്ടും ഇവർക്ക് കോവിഡ്-19 ടെസ്റ്റ് ലഭ്യമാക്കിയിരുന്നില്ല. എന്തിനേറെ പറയുന്നു രോഗലക്ഷണങ്ങൾ മൂർച്ഛിച്ചാൽ മാത്രമേ ഇവർക്ക് അവധി പോലും നൽകിയിരുന്നുള്ളൂ. കോവിഡ്-19 രോഗികളെ അടുത്ത് പരിചരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ മറ്റ് ഹെൽത്ത് വർക്കർമാർ തുടങ്ങിയവർക്ക് എളുപ്പം രോഗം ബാധിച്ച് കൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥ നിലനിൽക്കുമ്പോഴാണ് ഇവർക്ക് കോവിഡ്-19 ടെസ്റ്റ് എൻഎച്ച്എസ് ലഭ്യമാക്കാതിരുന്നതെന്നത് കടുത്ത അപകടം വരുത്തി വച്ചിരുന്നു.

തൽഫലമായി എൻഎച്ച്എസിലെ നഴ്സുമാരും ഡോക്ടർമാരും മറ്റ് ഹെൽത്ത് കെയർ വർക്കർമാരും അടക്കമുള്ള 17ൽ അധികം പേരാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മരിച്ചിരുന്നത്. ഇതിനെ തുടർന്നാണ് കോവിഡ്-19 ബാധയുണ്ടെന്ന് നേരിയ സംശയമുള്ള ജീവനക്കാർക്ക് പോലും ടെസ്റ്റ് പ്രദാനം ചെയ്യാൻ എൻഎച്ച്എസ് തീരുമാനിച്ചിരിക്കുന്നത്.തങ്ങൾക്ക് കൊറോണ ബാധയുണ്ടെന്ന ആശങ്കയാൽ സെൽഫ് ഐസൊലേഷനിലേക്ക് പോകുന്ന എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം വർധിക്കുകയും അതിനെ തുടർന്ന് എൻഎച്ച്എസിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് അതിനൊരു പരിഹാരമായി നിർണായക പ്രഖ്യാപനവുമായി ഹെൽത്ത് സെക്രട്ടറി മുന്നോട്ട് വന്നിരിക്കുന്നത്.

യുകെയിലാകമാനം തുറന്നിരിക്കുന്ന 15 ടെസ്റ്റിങ് ഡ്രൈവ് ത്രൂ സെന്ററുകളിലൂടെ എൻഎച്ച്എസിലെ ഫ്രണ്ട്ലൈൻ സ്റ്റാഫിന് എളുപ്പത്തിൽ കോവിഡ്-19 ടെസ്റ്റിന് വിധേയരാകാൻ സാധിക്കുമെന്നാണ് ഹാൻകോക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ഗ്ലാസ്‌കോ, കാർഡിഫ്, ബെൽഫാസ്റ്റ്, നോട്ടിങ്ഹാം, ലീഡ്സ്, ലണ്ടൻ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം സെന്ററുകൾ ഏർപ്പെടുത്തിയിരിക്കുന്നു. ഇത്തരം ടെസ്റ്റിനായി ചെഷയർ, ഗ്ലാസ്‌കോ എന്നിവിടങ്ങളിൽ രണ്ടിലധികം ലൈറ്റ്ഹൗസ് മെഗാലാബുകൾ ഏർപ്പെടുത്തുമെന്നും ഹാൻകോക്ക് പറയുന്നു.

വ്യാഴാഴ്ച ഇത്തരത്തിലുള്ള ആദ്യ ലാബ് മിൽട്ടൻ കീനെസിൽ ആരംഭിച്ചിരുന്നു. ഈ ലാബിൽ ഓരോ ദിവസവും ആയിരക്കണക്കിന് രോഗികളെ ടെസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് ഒഫീഷ്യലുകൾ പറയുന്നത്. ഈ മാസം അവസാനത്തോടെ അസ്ട്രസെനെക, ജിഎസ്‌കെ എന്നിവ കേംബ്രിഡ്ജിൽ മറ്റൊരു ടെസ്റ്റിങ് ഫെസിലിറ്റി ആരംഭിക്കുമെന്നും ഹാൻകോക്ക് വെളിപ്പെടുത്തുന്നു. ആവശ്യക്കാരായ എല്ലാ സോഷ്യൽ കെയർ സ്റ്റാഫുകളെയും എൻഎച്ച്എസ് സ്റ്റാഫുകളെയും കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള ശേഷി രാജ്യത്തിനുണ്ടെന്നാണ് ഹാൻകോക്ക് അവകാശപ്പെടുന്നത്. ഏപ്രിൽ അവസാനത്തോടെ പ്രതിദിനം ഒരു ലക്ഷം കോവിഡ്-19 ടെസ്റ്റുകൾ നടത്തുകയെന്ന മഹത്തായ ലക്ഷ്യത്തിലേക്കെത്താൻ ഇനിയുമേറെ പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും അതിനുള്ള യത്നത്തിലാണെന്നുമാണ് ഹാൻകോക്ക് വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP