Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

300 രൂപയുടെ പൈന്റിന് 1500! ആയിരത്തിന്റെ ഫുള്ളിന് മൂവായിരം വരെ കൊടുക്കണം; ഈസ്റ്റർ പ്രമാണിച്ച് ബാറുകളുടെ കിളിവാതിൽ കച്ചവടം പൊടിപൊടിക്കുന്നു; ലോക്ക് ഡൗൺ അല്ലേയെന്നു കരുതി കണ്ണടച്ച് എക്സൈസ്; ഒത്താശ ചെയ്ത് മുന്നണികളും; പ്രഭവകേന്ദ്രം ചെങ്ങന്നൂർ; മദ്യമെത്തുന്നത് വിവിധ ജില്ലകളിലേക്ക്; നേരത്തേ മദ്യം വിറ്റ ബാറിനെതിരേ കേസെടുക്കാൻ വിസമ്മതിച്ച് എക്സൈസ്

300 രൂപയുടെ പൈന്റിന് 1500! ആയിരത്തിന്റെ ഫുള്ളിന് മൂവായിരം വരെ കൊടുക്കണം; ഈസ്റ്റർ പ്രമാണിച്ച് ബാറുകളുടെ കിളിവാതിൽ കച്ചവടം പൊടിപൊടിക്കുന്നു; ലോക്ക് ഡൗൺ അല്ലേയെന്നു കരുതി കണ്ണടച്ച് എക്സൈസ്; ഒത്താശ ചെയ്ത് മുന്നണികളും; പ്രഭവകേന്ദ്രം ചെങ്ങന്നൂർ; മദ്യമെത്തുന്നത് വിവിധ ജില്ലകളിലേക്ക്; നേരത്തേ മദ്യം വിറ്റ ബാറിനെതിരേ കേസെടുക്കാൻ വിസമ്മതിച്ച് എക്സൈസ്

ശ്രീലാൽ വാസുദേവൻ

ചെങ്ങന്നൂർ: ഈസ്റ്റർ പ്രമാണിച്ച് ബാറുകൾ കിളിവാതിൽ കച്ചവടം പൊടിപൊടിക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആക്ഷേപം. ചെങ്ങന്നൂരിലെ ചില ബാറുകൾ കേന്ദ്രീകരിച്ചാണ് കച്ചവടം. 300 രൂപ വിലയുള്ള പൈന്റിന് 1500 രൂപ കൊടുക്കണം. 1000 രൂപയുടെ ഫുള്ളിന് 3000 വരെ നൽകണം. വിശ്വസ്തരായ ഇടനിലക്കാർ മുഖേനെ മാത്രമാണ് കച്ചവടം. ഇവർക്കുള്ള കമ്മിഷൻ കാരണമാണ് വില ഇത്രയധികം വർധിക്കുന്നത്. ബാറിൽ പെഗ് റേറ്റ് അനുസരിച്ചാണ് മദ്യത്തിന് വില ഇടുന്നത്.

അതു മാത്രമാണ് അവർ ഈടാക്കുന്നതും. ഇടനിലക്കാർ ഇതിൽ 500-1000 രൂപ വരെ ലാഭം കൊയ്യുന്നു. ബാറിലെ ഒരു ജീവനക്കാരനെ മാത്രമാണ് ഈ കച്ചവടത്തിനായി നിയോഗിച്ചിരിക്കുന്നത്. എക്സൈസ് പിടിക്കില്ല. ഇനി പൊലീസ് പിടിച്ചാൽ ഈ ജീവനക്കാരനെ കുരുതി കൊടുക്കം. മദ്യം മോഷ്ടിച്ചുവെന്ന് ഇയാൾക്കെതിരേ പരാതി നൽകുകയാകും ബാർ ഉടമ ചെയ്യുക. ഇതോടെ ബാറും മുതലാളിയും സേഫ് ആകും. മദ്യമില്ലാതെ എന്താഘോഷം എന്നതാണ് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ നയം. ഇതിനായുള്ള സംഭരണം ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചു കഴിഞ്ഞു.

ബാറുകളിൽ നിന്ന് അമിത വില കൊടുത്തായാലും വാങ്ങിക്കൂട്ടുകയാണ് ചിലർ. ഇങ്ങനെ ചെങ്ങന്നൂർ പുത്തൻകാവിലെ ബാറിൽ നിന്നും മദ്യം വാങ്ങിയ ബിജെപി പഞ്ചായത്ത് സെക്രട്ടറിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനും കഴിഞ്ഞയാഴ്ച പത്തനംതിട്ട ഷാഡോ പൊലീസിന്റെ പിടിയിലായിരുന്നു. ബിജെപി ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറി ഈസ്റ്റ് ഓതറ വേട്ടക്കുന്നേൽ സുനിൽ (37), യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചെങ്ങന്നൂർ പുത്തൻകാവ് കൊച്ചുപ്ലാം മോടിയിൽ ഗോപു(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചെങ്ങന്നൂർ പുത്തൻാവിലെ ബാറിൽ നിന്ന് ഇവർക്ക് മദ്യം വാങ്ങി നൽകിയത് ഒരു ഫിനാൻസ് കമ്പനി ഉടമായാണ്. ഇയാളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടക്കുന്നുണ്ട്. ഒമ്പതു കുപ്പി മദ്യമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇത് നാലര ലിറ്റർ വരും. ഏതു ബാറിൽ നിന്നുള്ള മദ്യമാണിതെന്ന് വിതരണം ചെയ്ത സ്റ്റോക്ക് പരിശോധിച്ചാൽ മനസിലാകും. ഇതിനുള്ള നടപടി എക്സൈസ് എടുത്തിട്ടില്ല. ബാച്ച് നമ്പർ നോക്കി ബാർ കണ്ടു പിടിക്കാമെന്നിരിക്കേ പൊലീസും അതിന് ശ്രമിച്ചിട്ടില്ല. അങ്ങനെ പിടിക്കപ്പെടേണ്ടി വന്നാൽ ബലിയാടാക്കാനായി ഒരു ജീവനക്കാരനെ ബാർ മുതലാളി ഒരുക്കി നിർത്തിയിട്ടുണ്ട്.

ഇയാൾ മദ്യം മോഷ്ടിച്ചു വിറ്റതിന് കേസ് എടുക്കാനാണ് നീക്കം. എക്സൈസും ബാർ ഉടമയും രാഷ്ട്രീയ കക്ഷികളും ചേർന്നുള്ള ലോബിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. തിരുവല്ലയിലും ചെങ്ങന്നൂരിലും മദ്യം വ്യാപകമാണ്. തിരുവല്ലയിലെ ചില ബാറുകളിൽ പരിചയക്കാർക്ക് മദ്യം കിട്ടും. പക്ഷേ, പൊലീസുകാർ ചോദിച്ചാൽ കൊടുക്കില്ല. ഇന്നും നാളെയുമായി വ്യാപകമായി മദ്യം വിറ്റഴിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എക്സൈസ് എന്തായാലും കണ്ണടയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP