Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേർക്കുമുള്ളത് വിപുലമായ സമ്പർക്ക ലിസ്റ്റ്; ഇരുവരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങി എത്തിയവർ; നാട്ടിലെത്തിയതിന് ശേഷവും നരവധി മതചടങ്ങുകളിലും കൂട്ടപ്രാർത്ഥനകളിലും പങ്കെടുത്തു; രോഗം സ്ഥിതീകരിക്കുന്നതിന് തൊട്ടടുത്ത ദിവസം വരെ നാട്ടുകാരുമായി അടുത്ത് ഇടപഴകി; സമ്പർക്ക ലിസ്റ്റിൽ വരുന്നത് അഞ്ഞൂറിൽ അധികം ആളുകൾ; നിസാമുദ്ദീൻ സമ്മേളനം മലപ്പുറം ജില്ലയിൽ തലവേദന സൃഷ്ടിക്കുമ്പോൾ

മലപ്പുറത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേർക്കുമുള്ളത് വിപുലമായ സമ്പർക്ക ലിസ്റ്റ്; ഇരുവരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങി എത്തിയവർ; നാട്ടിലെത്തിയതിന് ശേഷവും നരവധി മതചടങ്ങുകളിലും കൂട്ടപ്രാർത്ഥനകളിലും പങ്കെടുത്തു; രോഗം സ്ഥിതീകരിക്കുന്നതിന് തൊട്ടടുത്ത ദിവസം വരെ നാട്ടുകാരുമായി അടുത്ത് ഇടപഴകി; സമ്പർക്ക ലിസ്റ്റിൽ വരുന്നത് അഞ്ഞൂറിൽ അധികം ആളുകൾ; നിസാമുദ്ദീൻ സമ്മേളനം മലപ്പുറം ജില്ലയിൽ തലവേദന സൃഷ്ടിക്കുമ്പോൾ

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടെയും സമ്പർക്ക ലിസ്റ്റ് കണ്ട ആശങ്കയിലാണ് ജില്ലയിലെ ജനങ്ങൾ. ഇരുവരും വ്യത്യസ്ത്ഥ ദിവസങ്ങളിൽ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനങ്ങളിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയവരാണ്. ഇത്രയേറെ പ്രശ്നങ്ങളും മുന്നറിയിപ്പുമുണ്ടായിട്ടും അതൊന്നും ഇരുവരും പാലിച്ചിട്ടില്ല എന്നാണ് ഇരുവരുടെയും സമ്പർക്ക ലിസ്റ്റിൽ നിന്ന് മനസ്സിലാകുന്നത്. അഞ്ഞൂറിലധികം ആളുകൾ ഇരുവരുടെയും പ്രധമിക സമ്പർക്ക ലിസ്റ്റിലുണ്ട്. ആശപത്രിയിലാകുന്നതിന് രോഗം സ്ഥിതീകരിക്കുന്നതിന് തൊട്ടടുത്ത ദിവസം വരെ ഇരുവരും വീച്ചുകാരോടും നാട്ടുകാരോടും വളരെ അടുത്ത് ഇടപഴകിയിട്ടുണ്ട്.

മാർച്ച് ഏഴിനാണ് നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ 30കാരൻ നിസാമുദ്ദീനിലെ തബ്വീഗ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് പുറപ്പെടുന്നത്. കൊണ്ടോട്ടിക്കടുത്തുള്ള മൊറയൂരിൽ നിന്ന് കാളികാവ് സ്വദേശിയായ ഒരാൾക്കൊപ്പം കോഴിക്കോട് വഴി കണ്ണൂരിലെത്തി വിവിധ ജില്ലകളിൽ നിന്നെത്തിയ മറ്റ് അഞ്ചു പേർക്കൊപ്പം വിമാനമാർഗ്ഗം ഡൽഹിയിലെത്തുകയായിരുന്നു. മാർച്ച് ഏഴു മുതൽ 10 വരെ നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയിൽ താമസിച്ച് ഏഴിനും എട്ടിനും നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. മാർച്ച് 10ന് ഉത്തർ പ്രദേശിലെ ദയൂബന്ദിലും പിന്നീട് ലഖ്‌നൗവിലുമെത്തി.

12 വരെ അവിടെ നദ്വത്തുൽ ഉലമ മദ്രസയിൽ താമസിച്ചു. 12ന് നിസാമുദ്ദീനിൽ തിരിച്ചെത്തി ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്കുള്ള 6 ഇ - 6193 ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത് രാത്രി ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. നെടുമ്പാശ്ശേരിയിൽ നിന്ന് സംഘത്തിലുണ്ടായിരുന്ന അങ്കമാലി സ്വദേശിയുടെ കാറിൽ മറ്റു രണ്ടു പേർക്കൊപ്പം അങ്കമാലിയിലെത്തി. അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ രാത്രി 12 മണിക്ക് പെരിന്തൽമണ്ണയിലെത്തി തബ്ലീഗ് പള്ളിയിൽ താമസിച്ചു. മാർച്ച് 13ന് രാവിലെ ബൈക്കിൽ മലപ്പുറത്തിനടുത്ത് വള്ളുവമ്പ്രത്തെത്തി. 15 വരെ ഒമ്പത് പേർക്കൊപ്പം തബ്ലീഗ് പള്ളിയിൽ താമസിക്കുകയും കൂട്ടപ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു. 15ന് അടുത്ത പ്രദേശമായ വെള്ളൂരിലെത്തി. 19 വരെ വെള്ളൂരിലെ തബ്ലീഗ് പള്ളിയിൽ താമസിക്കുകയും 17 പേർക്കൊപ്പം ജമാഅത്തിൽ പങ്കെടുക്കുകയും ചെയ്തു. 19ന് ആലത്തൂർപ്പടി തബ്ലീഗ് പള്ളിയിൽ എത്തി 24 വരെ 17 അംഗ സംഘമായി താമസിക്കുകയും ജമാഅത്തിൽ പങ്കെടുക്കുകയും ചെയ്തു.

പിന്നീട് മാർച്ച് 24ന് നിലമ്പൂർ ചുങ്കത്തറയിലെ തബ്ലീഗ് പള്ളിയിൽ എത്തി അഞ്ചു പേർക്കൊപ്പം മൂന്ന് ദിവസം താമസിച്ചു. 27ന് അടുത്തുള്ള ക്വാർട്ടേഴ്‌സിലേക്ക് മാറി. ചുങ്കത്തറയിൽ എത്തിയ ശേഷം ഈ ദിവസങ്ങളിലെല്ലാം വീട്ടുകാരുമായും നാട്ടുകാരുമായും അടുത്ത് ഇടപഴകി. 31ന് രാവിലെ ചുങ്കത്തറയിലെ സ്വന്തം വീട്ടിലേക്കു മാറി. ഏപ്രിൽ എട്ടിന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി സാമ്പിൾ നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇന്നലെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. മാർച്ച് 12ന് കേരളത്തിൽ തിരിച്ചെത്തിയ ഇയാൾ യാതൊരു മുൻകരുതലുകളും നിർദ്ദേശങ്ങളും പാലിക്കാതെ ഏപ്രിൽ 8 വരെ നിരവധിയാളുകളുമായി ഇടപഴികിയിട്ടുണ്ട്. ഇതിലേറെയും ദിവസങ്ങൾ ഇയാൾ താമസിച്ചിട്ടുള്ളത് വിവിധ പള്ളികളിലാണ്. നേരത്തെ തന്നെ സംസ്ഥാനത്തെ പള്ളികൾ പൂർണ്ണമായും അടച്ചിടുകയും കൂട്ടപ്രാർത്ഥനകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് എങ്ങിനെയാണ് ഇയാൾക്ക് കേരളത്തിലെത്തിയതിന് ശേഷവും നാലോളം പള്ളികളിൽ താമസിക്കാനും നിരവധി കൂട്ടപ്രാർത്ഥനകളിൽ പങ്കെടുക്കാനും സൗകര്യമുണ്ടായത് എന്നത് അന്വേഷിച്ച് വരികയാണ്.

ജില്ലയിൽ ഇന്നലെ കൊവിഡ് 19 സ്ഥിതീകരിച്ച രണ്ടാമത്തെയാളും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാളാണ്.കോട്ടക്കൽ കോഴിച്ചെനക്കടുത്ത് തെന്നല വാളക്കുളം സ്വദേശിയായ 48 കാരൻ മാർച്ച് ഏഴിന് കരിപ്പൂർ വഴി വിമാനമാർഗ്ഗമാണ് ഡൽഹി നിസാമുദ്ദീനിൽ എത്തിയത്. ഏഴു മുതൽ 10 വരെ നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയിൽ താമസിച്ച് സമ്മേളനത്തിൽ പങ്കെടുത്തു. 10 മുതൽ 11 വരെ ഡൽഹി കരോൾ വാലിയിലെ സ്വകാര്യ ഫ്‌ളാറ്റിൽ താമസിച്ചു. 11ന് രാവിലെ ഒമ്പത് മണിക്ക് ഡൽഹിയിൽ നിന്ന് എ.ഐ - 425 എയർ ഇന്ത്യ വിമാനത്തിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത മറ്റൊരാൾക്കൊപ്പം ഉച്ചയ്ക്ക് 12 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കൂടെയുണ്ടായിരുന്നയാളുടെ കാറിൽ കുന്നുംപുറത്തെത്തി അവിടെ നിന്ന് സഹോദരന്റെ മകനോടൊപ്പം കാറിൽ വീട്ടിലെത്തി.

വീട്ടിലെത്തിയതിന് ശേഷം ഒരുദിവസം പോലും ഇയാൾ അടങ്ങിയിരുന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. വീട്ടിലെത്തി തൊട്ടടുത്ത ദിവസം തന്നെ കോട്ടക്കലിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്ത് മാർച്ച് 13ന് പെരിന്തൽമണ്ണയിലെ തബ്ലീഗ് പള്ളിയിൽ എത്തി നൂറിലധികം ആളുകൾക്കൊപ്പം ഇയാൾ ജുമുഅ നമസ്‌ക്കാരത്തിൽ പങ്കെടുത്തിട്ടുണ്ട്. വൈകുന്നേരം പാലച്ചിറമാട് മദ്രസയിൽ 30 പേർക്കൊപ്പം ലഹരി വിരുദ്ധ പരിപാടിയിലും 15 ന് കോഴിച്ചെനയിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിലും പങ്കെടുത്തു. 19 ന് കോട്ടക്കലിലുള്ള സ്വന്തം സ്ഥാപനത്തിലെ നാല് ജീവനക്കാർക്കൊപ്പം മീറ്റിങിലും പങ്കെടുത്തിട്ടുണ്ട്. അന്ന് രാത്രി കോട്ടക്കലിലെ പള്ളിയിൽ നൂറോളം പേർക്കൊപ്പവും 20ന് ഉച്ചയ്ക്ക് 300-ാളം പേർക്കൊപ്പവും നമസ്‌ക്കാരങ്ങളിൽ പങ്കെടുത്തു. 21 മുതൽ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. എന്നാൽ വീട്ടുകാരുമായും അടുത്തു താമസിക്കുന്ന സഹോദരനും കുടുംബവുമായും അടുത്ത് ഇടപഴകിയിട്ടുണ്ട്. ഏപ്രിൽ എട്ടിന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം പൊതു സമ്പർക്കമില്ലാതെ സ്വന്തം കാറിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലെത്തി സാമ്പിൾ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഇന്നലെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഐസൊലേഷനിൽ പ്രവേശിച്ചു.

വൈറസ്ബാധ സ്ഥിരീകരിച്ച ഇരുവരും വീട്ടുകാരുമായി അടുത്ത് ഇടപഴകിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ചുങ്കത്തറ സ്വദേശിയുടെ പിതാവ്, മാതാവ്, ഭാര്യ, മൂന്ന് മക്കൾ, മൂന്ന് സഹോദരന്മാർ, മൂന്ന് സഹോദരിമാർ, ഒരു സഹോദരീ ഭർത്താവ് എന്നിവരേയും തെന്നല വാളക്കുളം സ്വദേശിയുടെ ഭാര്യ, എട്ട് മക്കൾ, വീട്ടുജോലിക്കാരി, വൈറസ് ബാധിതന്റെ സഹോദരൻ, സഹോദരന്റെ ഭാര്യ, മൂന്ന് മക്കൾ, രണ്ട് മരുമക്കൾ, രണ്ട് പേരമക്കൾ എന്നിവരേയും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ നിസാമുദ്ദിനിലെ തബ്ലീഗ് സമ്മേളനം മലപ്പുറത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP