Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് കേരളത്തിൽ ഒരു മരണം കൂടി; കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കവേ മരിച്ചത് മാഹി സ്വദേശി പി മെഹ്‌റൂഫ്; 71 കാരനായ വയോധികന്റെ അന്ത്യം അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയവേ; ഇദ്ദേഹത്തിന് എങ്ങനെ രോഗം ബാധിച്ചു എന്ന് ഇപ്പോഴും കണ്ടെത്താൻ സാധിച്ചില്ല; സമ്പർക്കം വഴി രോഗം ഉണ്ടായെന്നു കരുതുന്ന മെഹറൂഫ് ഇടപഴകിയത് 200ലേറെ പേരുമായി; ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയത് കടുത്ത ഹൃദ്രോഗവും വൃക്ക രോഗവും ഉണ്ടായിരുന്നതിനാൽ

കോവിഡ് ബാധിച്ച് കേരളത്തിൽ ഒരു മരണം കൂടി; കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കവേ മരിച്ചത് മാഹി സ്വദേശി പി മെഹ്‌റൂഫ്; 71 കാരനായ വയോധികന്റെ അന്ത്യം അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയവേ; ഇദ്ദേഹത്തിന് എങ്ങനെ രോഗം ബാധിച്ചു എന്ന് ഇപ്പോഴും കണ്ടെത്താൻ സാധിച്ചില്ല; സമ്പർക്കം വഴി രോഗം ഉണ്ടായെന്നു കരുതുന്ന മെഹറൂഫ് ഇടപഴകിയത് 200ലേറെ പേരുമായി; ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയത് കടുത്ത ഹൃദ്രോഗവും വൃക്ക രോഗവും ഉണ്ടായിരുന്നതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി പി. മെഹ്‌റൂഫ് (71) ആണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ശനിയാഴ്ചച രാവിലെയാടെയായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.

അതേസമയം, ഇദ്ദേഹത്തിന് എങ്ങനെ രോഗബാധയുണ്ടായി എന്ന കാര്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. സമ്പർക്കം വഴി രോഗമുണ്ടായെന്നാണ് നിഗമനം. 200ലേറെ പേരുമായി ഇദ്ദേഹം ഇടപഴകിയിരുന്നതായും വിവരമുണ്ട്. അതേസമയം ഇദ്ദേഹം ഇടപഴകിയവരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശമായ മാഹി സ്വദേശിയായ ഇദ്ദേഹം കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഒട്ടേറെ പേരുമായി സമ്പർക്കം പുലർത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് ജില്ല കലക്ടർ അറിയിച്ചിരുന്നു. മാർച്ച് 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ എം.എം ഹൈസ്‌കൂൾ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും കോവിഡ് ബാധിതൻ പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കിൽ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്.

വിവാഹ നിശ്ചയ ചടങ്ങിൽ വധൂവരന്മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേർ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേർക്കൊപ്പം എരൂർ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തു. ആ സമയത്ത് പള്ളിയിൽ മറ്റ് ഏഴു പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മാർച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കൽ സെന്ററിലെത്തി ഡോക്ടറെ കണ്ടു. മാർച്ച് 30ന് വീണ്ടും മെഡിക്കൽ സെന്ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി.

31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11ന് തലശ്ശേരി ടെലി മെഡിക്കൽ സെന്ററിലെത്തി ഐ.സി.യുവിൽ അഡ്‌മിറ്റായി. അസുഖം മൂർച്ഛിച്ചതോടെ അന്നു വൈകീട്ട് നാലിന് തലശ്ശേരി കോ-ഓപറേററീവ് ആശുപത്രിയിലെ ആംബുലൻസിൽ കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തി അഡ്‌മിറ്റാവുകയും ഏപ്രിൽ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയും ചെയ്തു. കൊറോണ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുള്ള അമ്മാവന്റെ മക്കളിലൊരാൾ ഇദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. രോഗബാധിതനായ മാഹി സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ള മുഴുവൻ ആളുകളും പ്രത്യേക ജാഗ്രത പുലർത്തുകയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്യാൻ ശ്രദ്ധിക്കുകയും വേണമെന്ന് കലക്ടർ അറിയിച്ചുട്ടുണ്ട്.

നേരത്തെ കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മട്ടാഞ്ചേരിസ്വദേശി സേഠ് യാക്കൂബ് ഹൂസൈനാണ് ആദ്യം മരിച്ചത്. ഹൃദ്രോഗമടക്കം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന സേഠ് യാക്കൂബ് ഹൂസൈന്റെ ജീവനെടുക്കാൻ ഒടുവിൽ കോവിഡ് തന്നെ കാരണമായി. പിന്നാലെ പോത്തൻകോട് സ്വദേശി അബ്ദുൾ അസീസും മരിച്ചു. ഇദ്ദേഹത്തിന് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. സാമൂഹ്യ വ്യാപനം അടക്കം സംശയിച്ചെങ്കിലും കാര്യങ്ങൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കേരളത്തിന് സാധിച്ചു.

മാഹിയിൽ കോവിഡ് ബാധിച്ച മരിച്ച വ്യക്തിയുടെ മൃതദേഹവും ബന്ധുക്കൾക്ക് പൂർണസ്വന്ത്ര്യത്തോടെ വിട്ടുകൊടുത്തില്ല. ജില്ലാഭരണകൂടത്തിന്റെ ചുമതലയിൽ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കബറടക്കം.കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള രാജ്യാന്തരമാനദണ്ഡങ്ങൾ ഇവിടേയും പാലിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP