Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമൂഹ അടുക്കളയിൽ കേക്ക് മുറിച്ച് കൗൺസിലറുടെ ജന്മദിനാഘോഷം; ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിന് കൗൺസിലർമാർക്കെതിരെ കേസ്: പുലിവാല് പിടിച്ച് കൊച്ചി കോർപ്പറഷൻ

സമൂഹ അടുക്കളയിൽ കേക്ക് മുറിച്ച് കൗൺസിലറുടെ ജന്മദിനാഘോഷം; ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിന് കൗൺസിലർമാർക്കെതിരെ കേസ്: പുലിവാല് പിടിച്ച് കൊച്ചി കോർപ്പറഷൻ

സ്വന്തം ലേഖകൻ

കൊച്ചി: സമൂഹ അടുക്കളയിൽ കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തിയ കൗൺസിലർമാർ പുലിവാല് പിടിച്ചു. നഗരസഭയ്ക്കു കീഴിലുള്ള ഇടപ്പള്ളിയിലെ സമൂഹ അടുക്കളയിലാണ് വനിതാ കൗൺസിലറുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചത്. ചക്കരപ്പറമ്പ് കൗൺസിലർ പി.എം. നസീമയുടെ പിറന്നാൾ ആഘോഷമാണ് സഹ കൗൺസിലർമാർ കേക്കുമുറിച്ച് ആഘോഷിച്ചത്. നസീമയും ഭർത്താവും ദിവസങ്ങളായി കമ്യൂണിറ്റി അടുക്കളയിൽ പണിയെടുത്തുകൊണ്ടിരിക്കുന്നവരാണ്.

കൗൺസിലർമാർ മാസ്‌ക് ധരിക്കാതെ കേക്ക് മുറിക്കുന്ന ചിത്രങ്ങളും മറ്റും പുറത്തുവന്നതോടെയാണ് വിവാദമായത്. പ്രതിപക്ഷ കൗൺസിലറും സ്ഥലത്തെ ബിജെപി. നേതാവുമെല്ലാം കേക്കുമുറിക്കലിൽ പങ്കെടുത്തു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ജോലികൾ ചെയ്യണമെന്ന കൊറോണക്കാലത്തെ അടിസ്ഥാന തത്ത്വംതന്നെ ലംഘിച്ചുകൊണ്ടായിരുന്നു കേക്കുമുറിക്കൽ. സംഭവം വിവാദമായതോടെ കൊച്ചി കോർപറേഷനിലെ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കെതിരേ പൊലീസ് കേസെടുത്തു.

കൗൺസിലർമാരായ പി.എം. നസീമ, ജോസഫ് അലക്‌സ്, സി.ഡി. വത്സലകുമാരി, എം.ബി. മുരളീധരൻ, വിജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ്, നാസർ, ബിജെപി. നേതാവ് ബാലചന്ദ്രൻ എന്നിവർക്കെതിരേയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ലോക്ഡൗൺ നിബന്ധനകൾ ലംഘിച്ച് സമൂഹ അടുക്കളയിൽ നിയമവിരുദ്ധമായി സംഘം ചേർന്നതിനാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി. 188, 143, 149, എപ്പിഡെമിക് ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സമൂഹ അടുക്കളകൾ സാമൂഹിക അകലം പാലിച്ച് നടത്തണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിനും അത് വിളമ്പുന്നതിനും കൊണ്ടുപോയി വിതരണം ചെയ്യുന്നതിനുമെല്ലാം എത്രമാത്രം സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തണം എന്ന കാര്യത്തിൽവരെ സംസ്ഥാന സർക്കാർ സർക്കുലറിലൂടെ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

കൊച്ചി നഗരത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ നേരിട്ട് നടത്തുന്ന സമൂഹ അടുക്കളകൾ വഴി നൂറുകണക്കിന് നിരാലംബർക്കാണ് ദിവസവും ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നത്. കൗൺസിലർമാർ രാഷ്ട്രീയം നോക്കാതെ ഒന്നിച്ചുനിന്ന് പ്രവർത്തിച്ചാണ് ഈ നേട്ടം കൈവരിക്കുന്നത്. എന്നാൽ, അതിനിടയിലാണ് അശ്രദ്ധമായി നടത്തുന്ന ഇടപെടലുകൾ വിവാദമാവുന്നത്.

അതേസമയം സമൂഹ അടുക്കളയിൽ ഉത്തരവാദിത്വമില്ലാതെ പെരുമാറിയ രണ്ട് കൗൺസിലർമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞു. അതിൽ പങ്കാളികളായ മറ്റ് കൗൺസിലർമാർ പൊതുജനങ്ങളോട് മാപ്പുപറയണം. നാട് മുഴുവൻ ദുരിതത്തിൽ വിറങ്ങലിച്ചുനിൽക്കുമ്പോൾ, നിരാലംബരെ സഹായിക്കാനായി ഉണ്ടാക്കിയ അടുക്കളയിൽ ഇത്തരം ആഘോഷങ്ങൾ നടത്തുന്നത് ഗൗരവമായിത്തന്നെ കാണണം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും കെ.ജെ. ആന്റണി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP