Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീഡിയോ ചാറ്റ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക; വ്യാജ ആപ്പുകൾ വൻ തോതിൽ ഓൺലൈനിൽ പ്രചരിക്കുന്നു

വീഡിയോ ചാറ്റ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക; വ്യാജ ആപ്പുകൾ വൻ തോതിൽ ഓൺലൈനിൽ പ്രചരിക്കുന്നു

സ്വന്തം ലേഖകൻ

കൊറോണക്കാലമായതിനാൽ വീട്ടിൽ ഇരുന്നുള്ള ബോറടി മാറ്റാൻ വീഡിയോ ചാറ്റ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക. വ്യാജ ആപ്പുകൾ ഓൺലൈനിലൂടെ വൻ തോതിൽ പ്രചരിക്കുന്നു. അതിനാൽ സ്‌കൈപ്പ്, സൂം, വെബെക്സ്, സ്ലാക്ക് പോലുള്ള സോഷ്യൽ മീറ്റിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്നത് ശരിയായ ആപ്പ് തന്നെയാണ് എന്ന് ഉറപ്പുവരുത്തുക.

ഈ ആപ്ലിക്കേഷനുകളുടെ പേരിനോട് സമാനതയുള്ള വ്യാജ ആപ്പുകൾ വൻതോതിൽ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അവയിൽ പലതും മാൽവെയറുകളും ആഡ് വെയറുകളും ഉള്ളവയാണെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പർസ്‌കീ മുന്നറിയിപ്പ് നൽകുന്നു. സൂം, വെബെക്സ്, സ്ലാക്ക് എന്നിവ പോലുള്ള പ്രമുഖ ആപ്ലിക്കേഷനുകൾക്ക് സമാനമായ പേരുകളുള്ള 1,300 ഫയലുകളും കാസ്‌പേർസ്‌കിയുടെ വിശകലനത്തിൽ കണ്ടെത്തി. ആ 1,300 ഫയലുകളിൽ 200 സുരക്ഷാ ഭീഷണികളും കണ്ടെത്തി അതിൽ ഏറെ പ്രചാരത്തിലുള്ള ആഡ് വെയറുകളായ ഡീൽ പ്ലൈ, ഡൗൺലോഡ് സ്പോൺസർ പോലുള്ള ആഡ് വെയറുകളും ഉണ്ട്.

ആധികാരികതയുള്ള ആപ്പ് സ്റ്റോറുകൾക്ക് പുറത്തുള്ള വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിലാണ് ഇത്തരം ആഡ് വെയറുകളും മാൽവെയറുകളും കടന്നുകൂടാറ്. പരസ്യ വിതരണം നടത്തുകയും അതിനായി പലവിധ കൃത്രിമത്തങ്ങൾ കാണിക്കുകയും ചെയ്യുന്നവയാണ് ആഡ് വെയറുകൾ. ആഡ്വെയർ ഒരു ക്ഷുദ്ര സോഫ്‌റ്റ്‌വെയറല്ലെങ്കിലും, അതിന് ഇപ്പോഴും ഒരു സ്വകാര്യത അപകടസാധ്യതയുണ്ട്.

കുറ്റവാളികൾ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന പേര് സ്‌കൈപ്പ് ആപ്പിന്റേതാണ്. ഈ ആപ്ലിക്കേഷന്റെ പേര് ഉപയോഗിക്കുന്ന സംശയാസ്പദമായ 120,000 ഫയലുകൾ കണ്ടെത്താൻ കാസ്പെർസ്‌കി വിദഗ്ദ്ധർക്ക് കഴിഞ്ഞു. മറ്റ് ആപ്ലിക്കേഷനുകളുടെ പേരുകളിൽ നിന്ന് വ്യത്യസ്തമായി മാൽവെയറുകൾ വിതരണം ചെയ്യാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതും സ്‌കൈപ്പിന്റെ പേരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP