Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് 19- ബൈബിൾ വിൽപനയിൽ സർവകാല റെക്കോർഡ്; ഉണ്ടായത് കഴിഞ്ഞ വർഷം മാർച്ചിലേതിനേക്കാൾ 44 ശതമാനം വർദ്ധനവ്

കൊവിഡ് 19- ബൈബിൾ വിൽപനയിൽ സർവകാല റെക്കോർഡ്; ഉണ്ടായത് കഴിഞ്ഞ വർഷം മാർച്ചിലേതിനേക്കാൾ 44 ശതമാനം വർദ്ധനവ്

പി.പി.ചെറിയാൻ

ന്യൂയോർക്ക്: കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകൾ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ വിൽപനയിൽ ഉണ്ടായിരിക്കുന്ന സർവ്വകാല റെക്കോർഡെന്ന് ടിൻ ഡെയ്ൽ ബൈബിൾ കമ്യൂണിക്കേഷൻ ഡയറക്ടർ ജിം ജ്വൽ പറഞ്ഞു.

ഫെബ്രുവരി മാസത്തേക്കാൾ മാർച്ചിൽ 77 ശതമാനമാണ് ബൈബിൾ വിൽപനയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നതെന്ന് ജിം പറയുന്നു.

ആവശ്യക്കാർക്ക് ബൈബിൾ വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഞങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നത്.

ഗ്രൂപ്പ് പഠനത്തിന് ഉപയോഗിക്കുന്ന ഇമേഴ്‌സ് ബൈബിൾ കഴിഞ്ഞ വർഷം മാർച്ചിലേതിനേക്കാൾ 44 ശതമാനം വർദ്ധനവാണ് ഈ വർഷം മാർച്ച് മാസം നടന്നിട്ടുള്ളത്.

ബൈബിൾ വിൽക്കുന്ന കാലിഫോർണിയ ലോസ്ആഞ്ചൽസിലെ അലബാസ്റ്റർ കമ്പനിയുടെ വിൽപന കഴിഞ്ഞ വർഷത്തെക്കാൾ 143 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

മാനവചരിത്രം നേരിടുന്ന അതിഭീകരമായ സാഹചര്യത്തെ അതിജീവിക്കന്നതിനും പഴയ കാലം വീണ്ടെടുക്കുന്നതിനും ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്നത് ബൈബിളിലേക്കാണെന്ന് അലബസ്റ്റർ കമ്പനി കൊ .ഫൗണ്ടർ ബ്രയാൻ ചങ് അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ നമ്മെ ഏകരായി വിടുവാൻ ദൈവം അനുവദിക്കയില്ല. അവൻ എപ്പോഴും നമ്മോടുകൂടെ ഉണ്ടാകും. ബ്രയാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP