Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസികളുടെ മടക്കം: കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന് വെൽഫെയർ കേരള കുവൈത്ത്

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ മെയ് മാസം വരെ കാത്തിരിക്കണമെന്ന കേന്ദ്ര വിദേശകാര്യസഹമന്ത്രി മുരളിധരന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹവും പ്രവാസി വിരുദ്ധവുമാണെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസ്താവിച്ചു.

കുവൈത്തിൽ കോവിഡ് രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ദിനേന വർദ്ധിച്ചു വരുന്ന സാഹചര്യമാനുള്ളത് . കുവൈത്ത് ആരോഗ്യ മന്ത്രാലയം സാധ്യമാകുന്ന എല്ലാ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും ലേബർ ക്യാമ്പുകളിലും ബാച്ചിലർ താമസയിടങ്ങളിലും രോഗ വ്യാപനത്തിന്റെ ആശങ്കയും ഭീതിയും നിലനിൽക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ തയ്യാറാണ്. കൂടാതെ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി കുവൈത്ത് ഗവർന്മെന്റ് നൽകുന്ന സൗജന്യ ടിക്കെട്ടുമായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി ആയിരങ്ങൾ വേറെയുമുണ്ട് . ഇന്ത്യയിലേക്ക് വിമാനങ്ങൾക്ക് അനുമതി നൽകാൻ കുവൈത്ത് ഗവർമെന്റ് തയ്യാറാണ്. എന്നാൽ മെയ് വരെ കാത്തു നിൽക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് പ്രതിഷേധാർവും സ്വന്തം പൗരന്മാരോടുള്ള നീതി നിഷേധവുമാണ്.

ഏതു പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം നാടിനു വേണ്ടി കയ്യും മെയും മറന്ന് സഹകരിക്കാറുള്ളവരാണ് പ്രവാസികൾ. നാടിന്റെ ഏതൊരു ദുരന്തത്തിലും ആപത്തിലും പ്രവാസികൾ അവർക്ക് സാധിക്കുന്നതിനുമപ്പുറം സാമ്പത്തികമായ സംഭാവനകൾ നൽകിയിട്ടുണ്ട്.. പ്രവാസികളെ സംബന്ധിച്ചേടത്തോളം കോവിഡ് കാലം അവരുടെ പ്രതിസന്ധിയുടെ ഘട്ടമാണ്. ലോക് ഡൗണിന്റെ പേരിൽ അവരോട് മെയ് വരെ നാട്ടിലേക്ക് വരാൻ പറ്റില്ല എന്ന് പറയുന്നത് അവരോടുള്ള നന്ദി കേടാണ്. അവരെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം അവർ തിരികെ വന്നാൽ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന വാദം പ്രവാസ സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്. അവർ നാടിന് നൽകിയ അവരുടെ അധ്വാനത്തോടും സംഭാവനകളോടുള്ള അവഹേളനവും. ഈ തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻ വാങ്ങുന്നത് വരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്ന് വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP