Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക്ഡൗണിൽ മദ്യം കിട്ടാതെ വന്നപ്പോൾ വ്യാജമദ്യ ഉത്പാദകർ സടകുടഞ്ഞെണീറ്റു; ആലുവയിലും പരിസര പ്രദേശത്തും വ്യാജമദ്യവിൽപ്പന സുലഭം; വിൽപ്പന പൊടിപൊടിക്കുന്നത് സാനിറ്റൈസറെന്ന് പോലും തെറ്റിദ്ധരിപ്പിച്ച്; റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടിച്ചെടുത്തത് 50 കുപ്പിയിലേറെ വ്യാജമദ്യം; ഈസ്റ്റർ, വിഷു പ്രമാണിച്ച് വിൽക്കാൻ വെച്ചതാകാമെന്ന് എക്‌സൈസ്

ലോക്ക്ഡൗണിൽ മദ്യം കിട്ടാതെ വന്നപ്പോൾ വ്യാജമദ്യ ഉത്പാദകർ സടകുടഞ്ഞെണീറ്റു; ആലുവയിലും പരിസര പ്രദേശത്തും വ്യാജമദ്യവിൽപ്പന സുലഭം; വിൽപ്പന പൊടിപൊടിക്കുന്നത് സാനിറ്റൈസറെന്ന് പോലും തെറ്റിദ്ധരിപ്പിച്ച്; റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടിച്ചെടുത്തത് 50 കുപ്പിയിലേറെ വ്യാജമദ്യം; ഈസ്റ്റർ, വിഷു പ്രമാണിച്ച് വിൽക്കാൻ വെച്ചതാകാമെന്ന് എക്‌സൈസ്

പ്രകാശ് ചന്ദ്രശേഖർ

ആലുവ: കുന്നത്തേരി ഭാഗത്ത് നിന്ന് വൻതോതിൽ വ്യാജമദ്യം പിടിച്ചെടുത്തു. മദ്യകമ്പനികളുടെ വ്യാജ ലേബൽ പതിച്ച 50 ലേറെ കുപ്പികളാണ് ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കണ്ടു പിടിച്ചത്. ആരേയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ലോക്ഡൗൺ ആയതിനാൽ വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽ നോട്ടത്തിൽ ഒരു പ്രത്യേക ഷാഡോ സംഘത്തെ ആലുവ എക്‌സൈസ് റേഞ്ചിൽ രൂപപ്പെടുത്തിയിരുന്നു.

ഇതേ തുടർന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം നീരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വ്യാജലേബലുകൾ പതിച്ച ഒഴിഞ്ഞ ഒരു മദ്യക്കുപ്പി കുന്നത്തേരി പരിസരത്ത് നിന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കണ്ടെത്തിയിരുന്നു. സാനിറ്റെസെർ അടങ്ങിയ കുപ്പി ആണ് എന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയിൽ മദ്യമാണെന്ന് മനസ്സിലായി. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷത്തിലൊടുവിലാണ് ആലുവ കുന്നത്തേരി ഭാഗത്തെ ആൾ പാർപ്പില്ലാത്ത സ്ഥലത്ത് ഒളിപ്പിച്ച് വച്ച നിലയിൽ വ്യാജമദ്യ ശേഖരം കണ്ടെത്തിയത്.

ഷാഡോ ടീമംഗങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് മദ്യശേഖരം കണ്ടെത്തിയത്. നിർമ്മാണ രീതിയുടെ പ്രാഥമീക പരിശോധനയിൽ ഇത് ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന രാസവസ്തുക്കൾ മദ്യത്തിൽ കലർന്നതായി സംശയമുണ്ടെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. ഇതിൽ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലർന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. വ്യാജമായി മദ്യം നിർമ്മിക്കുക, മദ്യത്തിന്റെ ലേബലുകൾ വ്യാജമായി ഉണ്ടാക്കിയെടുക്കുക എന്നത് ഗുരുതരമായ കുറ്റ കൃത്യമായതിനാൽ ഇത് അതീവ ഗൗരവമായി കാണുന്നതായി എക്‌സൈസ് ഉന്നതർ അറിയിച്ചു.

ഈസ്റ്റർ, വിഷു എന്നിവ പ്രമണിച്ച് കൊണ്ട് വന്ന് വച്ചതാകാമെന്ന് അധികൃതർ പറഞ്ഞു. ഈ വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും, ആലുവ പരിസരത്ത് വ്യാജമദ്യ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും, കുറ്റക്കാരായവരെ ഉടൻ പിടികൂടുമെന്നും ഇൻസ്‌പെക്ടർ ടി.കെ. ഗോപി അറിയിച്ചു.

ഇൻസ്‌പെക്ടർ ടി.കെ.ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ, ഷാജി. എ.കെ. ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി.അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ്, വികാന്ദ് , നീതു എന്നിവർ ചേർന്നാണ് മദ്യം കണ്ടെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP