Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതൃകയായി മിഴി ഗ്രന്ഥശാല ചക്കുവള്ളി പ്രവർത്തകർ; രോഗിയായ യുവാവിന് മരുന്നെത്തിച്ച് നൽകി യുവാക്കൾ

മാതൃകയായി മിഴി ഗ്രന്ഥശാല ചക്കുവള്ളി പ്രവർത്തകർ; രോഗിയായ യുവാവിന് മരുന്നെത്തിച്ച് നൽകി യുവാക്കൾ

സ്വന്തം ലേഖകൻ

രോഗിയായ യുവാവിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മരുന്നെത്തിച്ച് നല്കി മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ പ്രവർത്തകർ നാടിന് മാതൃകയായി. കുന്നത്തൂർ താലൂക്കിൽ പോരുവഴി പഞ്ചായത്തിൽ കമ്പലടി കാഞ്ഞിരവിള പുത്തൻവീട്ടൽ മജീദ് കുട്ടിയുടെ മകൻ മുഹമ്മദ് കുഞ്ഞിന്(32) ആണ് ഗ്രന്ഥശാല പ്രവർത്തകരായ ഇർഷാദ് (കണ്ണൻ),ഹാരീസ് കുഴുവേലിൽ, അൻസർ സലിം ചരുവിള എന്നിവരുടെ കരുതലുണ്ടായത്. യുവാവ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു വീട്ടിൽ മരുന്ന് കഴിച്ച് കഴിയുന്ന യുവാവിന്റെ അച്ഛനും അമ്മയും രോഗികളാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുഹമ്മദ് കുഞ്ഞിന് വീണ്ടും ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാനായില്ല. ഗ്രന്ഥശാല പ്രവർത്തകർ വിവരം അറിയുകയും മരുന്ന് വാങ്ങാനുള്ള ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.

ഗ്രന്ഥശാല അംഗങ്ങൾ ബുധനാഴ്‌ച്ച കാറിൽ വണ്ടാനത്തേയ്ക്ക് തിരിച്ചു. റോഡിൽ വാഹന പരിശോധനയിൽ പൊലീസുകാരാട് വിവരം പറഞ്ഞപ്പോൾ അവരും വഴിയൊരുക്കി നൽകി. ആശുപത്രിയിൽ എത്തി വിവരം പറയുകയും ഡോക്ടർ ഫോണിൽ മുഹമ്മദ് കുഞ്ഞിനെ വിളിച്ച് സംസാരിക്കുകയും ചെയ്തു ഡോക്ടറുടെ കുറിപ്പിൽ ആശുപത്രിയിൽ നിന്ന് ലഭിച്ച മരുന്നുകൾ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗവും കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും മിഴി ഗ്രന്ഥശാല ചക്കുവള്ളി ഭരണ സമിതി അംഗവുമായ അക്കരയിൽ ഹുസൈൻ മുഹമ്മദ് കുഞ്ഞിന് കൈമാറുകയും ചെയ്തു. ഗ്രന്ഥശാല പ്രവർത്തകരുടെ മാതൃകാ പ്രവർത്തനം നാട്ടിലാകെ വലിയ ചർച്ചയായിട്ടുണ്ട്. നവ മാധ്യമങ്ങളിലടക്കം യുവാക്കൾക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. പോരുവഴി പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സന്നദ്ധ പ്രവർത്തകരായി രജിസ്റ്റർ ചെയ്തു വാളന്റിയർമാരായി പ്രവർത്തിക്കുകയാണ് ഈ യുവാക്കൾ. ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ ഇതിനകം ചെയ്തിട്ടുണ്ട്.

നന്മ നിറഞ്ഞ മാതൃകാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ ഈ അംഗങ്ങളെ പ്രസിഡന്റ് അനിൽ പി തോമസ്, സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ എന്നിവർ അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP