Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരിത കാലത്ത് ദിവസ വേതനക്കാരുടെ പ്രശ്‌നങ്ങളോടുള്ള ഉത്കണ്ഠ മഹനീയം; ശ്രമിക്കുന്നത് സിനിമകൾ നിർമ്മിക്കുന്നത് അവർക്ക് കൂടി വേണ്ടിയെന്ന സന്ദേശം നൽകാനെന്ന് ബിഗ് ബി; കോളിവുഡിലെ സാധാരണക്കാരുടെ കണ്ണീരൊപ്പാനുള്ള ഫെഫ്കാ പദ്ധതിയുടെ ഗുണഫലം ഇനി ഇന്ത്യൻ സിനിമയിലെ ഒരു ലക്ഷത്തോളം വരുന്ന പാവങ്ങൾക്കും; സാക്ഷാൽ അമിതാഭ് ബച്ചനും കല്യാൺ ജ്യൂലറിയും ഉണ്ണികൃഷ്ണനൊപ്പം; സമ്മതം അറിച്ചുള്ള സൂപ്പർതാരത്തിന്റെ സന്ദേശം മറുനാടന്; കോവിഡിൽ ഫെഫ്കയുടേത് കുമ്മനടിയല്ല!

ദുരിത കാലത്ത് ദിവസ വേതനക്കാരുടെ പ്രശ്‌നങ്ങളോടുള്ള ഉത്കണ്ഠ മഹനീയം; ശ്രമിക്കുന്നത് സിനിമകൾ നിർമ്മിക്കുന്നത് അവർക്ക് കൂടി വേണ്ടിയെന്ന സന്ദേശം നൽകാനെന്ന് ബിഗ് ബി; കോളിവുഡിലെ സാധാരണക്കാരുടെ കണ്ണീരൊപ്പാനുള്ള ഫെഫ്കാ പദ്ധതിയുടെ ഗുണഫലം ഇനി ഇന്ത്യൻ സിനിമയിലെ ഒരു ലക്ഷത്തോളം വരുന്ന പാവങ്ങൾക്കും; സാക്ഷാൽ അമിതാഭ് ബച്ചനും കല്യാൺ ജ്യൂലറിയും ഉണ്ണികൃഷ്ണനൊപ്പം; സമ്മതം അറിച്ചുള്ള സൂപ്പർതാരത്തിന്റെ സന്ദേശം മറുനാടന്; കോവിഡിൽ ഫെഫ്കയുടേത് കുമ്മനടിയല്ല!

ആർ പീയൂഷ്

കൊച്ചി: സിനിമയിലെ ദിവസ വേതനക്കാരുടെ വേദനകൾ തിരിച്ചറിഞ്ഞ മലയാള സിനിമാ സംഘടനായ ഫെഫ്കയ്ക്കും ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും കൈതാങ്ങായി എത്തുന്നത് സാക്ഷാൽ ബിഗ് ബി. മലയാള സിനിമയിലെ സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടി ഫെഫ്ക അവതരിപ്പിച്ച പദ്ധതി അങ്ങനെ ഇന്ത്യൻ സിനിമയിലെ ബഹുഭൂരിഭാഗം ദിവസ വേതനക്കാർക്കും ആശ്വാസമാകുകയാണ്. കൊറോണക്കാലത്ത് ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പർതാരം അമിതാഭ് ബച്ചൻ തന്നെ ഇതിന് മുന്നിട്ടിറങ്ങുകയാണ്. കല്യാൺ ജ്യുലേഴ്‌സിന്റെ പിന്തുണയോടെയാണ് ഫെഫ്കയുടെ പദ്ധതി രാജ്യമെങ്കും ബച്ചൻ വ്യാപിപ്പിക്കുന്നത്.

ഇത്തരത്തിലൊരു ആശയം അവതരിപ്പിച്ചത് ഫെഫ്കയായിരുന്നു. മലയാള സിനിമയിലെ അയ്യായിരത്തോളം വരുന്ന സാധാരണക്കാർക്ക് സഹായം നൽകുകയായിരുന്നു ലക്ഷ്യം. മോഹൻലാൽ ആണ് ആദ്യമായി സഹായ വാഗ്ദാനവുമായി എത്തിയത്. ഇതിന് പിന്നാലെ വിഷുക്കാലത്ത് സിനിമയിലെ സാധാരണക്കാർക്ക് കൈനീട്ടം നൽകാൻ ഫെഫ്ക തീരുമാനിച്ചു. ഇതിനായി പലരുടേയും സഹായം തേടി. ഇതിന്റെ ഭാഗമായി പല ചർച്ചകൾ നടന്നു. കല്യാൺ ജ്യൂലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറാണ് ബച്ചൻ. ഇക്കാര്യം ബച്ചന്റെ ശ്രദ്ധയിലുമെത്തി. ഇതോടെയാണ് ഇന്ത്യൻ സിനിമയിലെ സൂപ്പർതാരം ഫെഫ്കയുമായി ചർച്ച നടത്തിയത്. എങ്ങനെ ഈ ആശയം ഇന്ത്യൻ സനിമയ്ക്ക് മൊത്തം ഗുണകരമാക്കാമെന്നും ആലോചനകളെത്തി. അങ്ങനെ കല്യാണിന്റെ സഹായത്തോടെ ഈ പദ്ധതിക്ക് പുതിയ തലം കിട്ടി. അപ്പോഴും മലയാളത്തിലെ സിനിമാക്കാർക്ക് കൂടുതൽ സഹായം പണമായി തന്നെ കിട്ടും.

മലയാള സിനിമയുമായി സഹകരിക്കുന്നവർക്ക് നിശ്ചിത തുകയാകും നൽകു. ഇതിന് വേണ്ടി ഫെഫ്ക ഫണ്ട് സമാഹരിച്ചിട്ടുണ്ട്. ഇത് എല്ലാവർക്കും വീതിച്ച് നൽകും. അതിന് ശേഷം നിശ്ചയിക്കുന്ന തുകയിൽ ബാക്കിയുള്ളത് കല്യാൺ ജ്യൂലറിയും നൽകും. അമിതാഭ് ബച്ചന്റെ പങ്കായാട്ടായിരിക്കും ഈ തുക മലയാളത്തിലെ ചലച്ചിത്ര മേഖലയിലെ സാധാരണക്കാർക്ക് കിട്ടുക. ഇന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തോളം ദിവസ വേതനക്കാർക്ക് 1500 രൂപയുടെ കൂപ്പണമാകും നൽകുക. ബച്ചനും കല്യാൺ ജ്യൂലേഴ്‌സും ചേർന്നാകും ഇതും നടപ്പാക്കുക. അതിനിടെ ഇത്തരമൊരു പദ്ധതിയിൽ ഫെഫ്കയ്ക്കും ഉണ്ണികൃഷ്ണനും പങ്കില്ലെന്ന പ്രചരണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫെഫ്കയ്ക്ക് ബദലായി നിൽക്കുന്ന മാക്ടയുടെ നേതാക്കളാണ് ഇത്തരത്തിൽ വാദങ്ങൾ ഉയർത്തുന്നത്. എന്നാൽ ഇത് പൂർണ്ണമായും തെറ്റെന്ന് തെളിയിക്കുന്ന അമിതാബ് ബച്ചന്റെ ഇമെയിൽ സന്ദേശം മറുനാടന് കിട്ടി.

കഷ്ടതയുടെ കാലത്ത് ദിവസ വേതനക്കാരോടും സാധാരണ സിനിമാ പ്രവർത്തകർക്കും വേണ്ടി താങ്കൾ മുന്നോട്ട് വയ്ക്കുന്നത് മഹത്തായ ആശയമാണെന്ന് ഉണ്ണികൃഷ്ണന് ബച്ചൻ കൈമാറിയ സന്ദേശത്തിൽ പറയുന്നു. ഇത് വ്യക്തിപരമായ പുകഴ്‌ത്തലുകളുടെ സമയമല്ലെന്നും സാധാരണക്കാരന്റെ വേദനകൾ തുടയ്‌ക്കേണ്ട സമയമാണെന്നും ബച്ചന്റെ സന്ദേശത്തിൽ വ്യക്തമാണ്. സിനിമകൾ നിർമ്മിക്കുന്നതിന്റെ യഥാർത്ഥ ലക്ഷ്യം ഇത് കൂടെയാണെന്ന് അവർക്ക് പകർന്ന് നൽകേണ്ട സമയാണ് ഇത്. താങ്കളുടെ എല്ലാ നല്ല പ്രവർത്തികൾക്കും ഒരിക്കൽ കൂടി നന്ദി-ഇങ്ങനെയാണ് അമിതാഭ് ബച്ചന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഇതിൽ നിന്ന് തന്നെ ഫെഫ്കയുടെ ഇടപെടൽ അമിതാഭ് ബച്ചൻ പോലും അംഗീകരിച്ചുവെന്നത് വ്യക്തമാണ്. ഈ വിഷയത്തിലാണ് മാക്ടയുടെ വ്യാജ പ്രചരണം.

നേരത്തെ ബച്ചന് ഉണ്ണികൃഷ്ണനും കത്ത് അയച്ചിരുന്നു. ഇപ്പോൾ, 2020 ൽ, ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം അതിന്റെ മഹത്തായ, പരിശോധിച്ച ചരിത്രത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അഭൂതപൂർവമായ അടച്ചുപൂട്ടൽ ഞങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്നു, വ്യവസായത്തിലെ ദൈനംദിന തൊഴിലാളികളെ കഷ്ടപ്പാടുകളുടെ പരിധിയിലേക്ക് തള്ളിവിട്ടു. സർ, കഴിഞ്ഞ ആറ് വർഷമായി ഞാൻ എഫെക് ജനറൽ സെക്രട്ടറിയായും കഴിഞ്ഞ 12 വർഷമായി കേരള ഫെഡറേഷന്റെ ഫെഫ്ക ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ഞങ്ങളുടെ വ്യവസായത്തിലെ തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ സൂക്ഷ്മതകളിലും ഞാൻ സാക്ഷ്യം വഹിച്ചു; അവരുടെ പോരാട്ടം, ചടുലത, നിരാശ, എല്ലാറ്റിനുമുപരിയായി അവരുടെ സ്ഥിരോത്സാഹം. പക്ഷേ, സർ, അതിജീവിക്കാനുള്ള അവരുടെ ഇച്ഛ ഒരിക്കലും ഇതുപോലെ പരീക്ഷിക്കപ്പെട്ടിട്ടില്ല. അവരിൽ പലരും പട്ടിണിയിലാണ് എന്നതാണ് വസ്തുത. ഇടയ്ക്കിടെയുള്ള ദയാപ്രവൃത്തികൾ വരുന്നു. പക്ഷേ, നിങ്ങളെപ്പോലെ ആരും ചിന്തിച്ചിട്ടില്ല-ഈ കത്തിൽ ഉണ്ണിക്കൃഷ്ണൻ ബച്ചന്റെ പ്രവർത്തിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

താങ്കളുടെ ഓഫീസുമായി ഞാൻ ബന്ധപ്പെടുമ്പോൾ, ഇന്ത്യയിലെ ചലച്ചിത്രമേഖലയിലെ മുഴുവൻ തൊഴിലാളിവർഗത്തിനും വേണ്ടിയുള്ള ഒരു സമഗ്ര പാക്കേജിനെക്കുറിച്ച് താങ്കളും ചിന്തിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. നിങ്ങളുടെ സംരംഭത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രത്തിൽ വ്യക്തമാകുന്നതുപോലെ, പ്രദേശത്തിന്റെയോ ഭാഷയുടെയോ തടസ്സങ്ങളാൽ വിഭജിക്കപ്പെടാത്ത ഒരു വലിയ കുടുംബമായിട്ടാണ് താങ്കൾ മുഴുവൻ വ്യവസായത്തെയും കാണുന്നത്. താങ്കൾ ഉൾക്കൊള്ളുന്ന കാഴ്ചപ്പാട് തൊഴിലാളികളുടെ പ്രശ്നങ്ങൾ ഗണ്യമായി ലഘൂകരിച്ചു. അടുത്ത ഒരു മാസത്തേക്ക് കുട്ടികൾക്കും മാതാപിതാക്കൾക്കും എങ്ങനെ ഭക്ഷണം നൽകാമെന്ന് അവരിൽ പലരും വിഷമിക്കേണ്ടതില്ല. സർ, നിങ്ങൾ ഒരു മികച്ച സൂപ്പർസ്റ്റാറിന്റെയും മികച്ച മനുഷ്യന്റെയും സവിശേഷമായ സംയോജനമാണെന്നും ബച്ചന്റെ ഇടപെടലിനെ ഉണ്ണിക്കൃഷ്ണൻ വിശേഷിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി സന്ദേശത്തിലാണ് ഈ വിഷയത്തിലെ ഉണ്ണികൃഷ്ണന്റെ ഇടപെടലിനെ പ്രശംസിച്ച് ബച്ചനും സന്ദേശം അയച്ചത്.

ഇനി അഞ്ച് മാസം ഷൂട്ടിംഗുകൾ ഒന്നും നടക്കില്ലെന്ന വിലയിരുത്തലിലേക്ക് മലയാള സിനിമാ ലോകം നേരത്തെ എത്തിയിരുന്നു. അതുകൊണ്ട് തന്നെ സിനിമാക്കാരായ ദിവസ വേതനക്കാരെ സഹായിക്കാൻ വ്യക്തമായ പദ്ധതി തയ്യാറാക്കുകയാണ് ഫെഫ്ക ചെയ്തത്. ഏപ്രിൽ 14ന് ആദ്യ ഘട്ട സഹായം ദിവസ വേതനക്കാരായ അണിയറ പ്രവർത്തകരെ തേടിയെത്തും. മെയ് അവസാനം രണ്ടാം ഘട്ട സഹായവും. വലിയ പ്രതിസന്ധിയിലേക്ക് വ്യവസായം നീങ്ങുന്നുവെന്ന് തന്നെയാണ് ഫെഫ്കയുടെ വിലയിരുത്തൽ. മോഹൻലാൽ 10 ലക്ഷം രൂപ സഹായനിധിയിലേക്ക് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഫെഫ്കെ മോഹൻലാൽ അറിയിച്ചതാണ് ഈ സഹായ വാഗ്ദാനം. ഇതിന് ശേഷം മഞ്ജു വാര്യരും ഫെഫ്കയ്ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. തന്നെക്കൊണ്ടാകുന്ന വലിയ തുക തന്നെ ദിവസ വേതനക്കാരെ സഹായിക്കാൻ നൽകുമെന്നാണ് മഞ്ജു അറിയിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് സഹായ വാഗ്ദാനവുമായി ബച്ചനും എത്തുന്നതും പദ്ധതി പുതിയ തലത്തിലേക്ക് കടക്കുന്നതും.

ഫെഫ്ക ജനറൽ ബോഡി നേരത്തെ വാട്സാപ്പ് ലൈവിലൂടെ കൂടിയിരുന്നു. ഇതിലാണ് പക്കേജിൽ വിശദ ചർച്ച നടന്നത്. 5000ഓളം ദിവസ വേതനക്കാർ മലയാള സിനിമയിലുണ്ട്. ഇവരുടെ വിശദാംശങ്ങൾ ഏപ്രിൽ ആദ്യത്തോടെ തയ്യാറാക്കും. ഒരോരുത്തരുടേയും സാമ്പത്തിക സ്ഥിതി, വീട്ടിലെ അംങ്ങളുടെ എണ്ണം, അവരുടെ സാമൂഹിക ആരോഗ്യ അവസ്ഥകൾ എന്നിവയെല്ലാം ശേഖരിക്കും. ഇതെല്ലാം പരിശോധിച്ചാകും ഒരോരുത്തർക്കും നൽകേണ്ട സഹായത്തിന്റെ തോത് നിശ്ചിക്കുക. ചെറിയ ചിത്രങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകർക്കും ഇതിന്റെ സഹായം ഉറപ്പാക്കും. ബച്ചന് മുമ്പ് മോഹൻലാലും മഞ്ജു വാര്യരും മാത്രമാണ് സഹായം നേരിട്ട് വാഗ്ദാനം ചെയ്തത്. ഇരുവരും അങ്ങോട്ട് ചോദിക്കാതെയാണ് മുമ്പോട്ട് വന്നത്. ഇതിൽ മോഹൻലാൽ ഇത്തരമൊരു ആശയം ചർച്ചയാകും മുമ്പ് തന്നെ 10 ലക്ഷം നൽകാമെന്ന് പറഞ്ഞു. ഇനിയും സിനിമാക്കാർ സഹായവുമായെത്തുമെന്നാണ് പ്രതീക്ഷ.

400 കോടിയുടെ നഷ്ടമാണ് സിനിമാ വ്യവസായത്തിന് ഉണ്ടാകാൻ പോകുന്നത്. ഇതിലെ പിന്നണിയിൽ ഉള്ളവരിൽ ബഹുഭൂരിഭാഗവും ദിവസ വേതനക്കാരാണ്. സിനിമയുണ്ടെങ്കിൽ കൂലി കിട്ടുന്നവർ. എല്ലാ സിനിമയും ചിത്രീകരണം മുടങ്ങി. ഇനി എന്ന് തുടങ്ങാനാകുമെന്ന് ആർക്കും ഉറപ്പില്ല. ഇതോടെ പാവപ്പെട്ട സിനിമാ തൊഴിലാളികളെല്ലാം പട്ടിണിയിൽ ആയി. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കാൻ സാങ്കേതിക പ്രവർത്തക സംഘടനയായ ഫെഫ്ക തീരുമാനം എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP