Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ അഞ്ച് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം സ്ഥീരികരിച്ചത് ബ്രീച്ചി കാൻഡി ആശുപത്രിയിലെ രണ്ട് നഴ്‌സുമാർക്കും ഭാട്യ ആശുപത്രിയിൽ മൂന്ന് നഴ്‌സുമാർ; മുംബൈയിൽ മാത്രം കോവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി; നിരീക്ഷണത്തിൽ കഴിയുന്നത് 70 നഴ്‌സുമാർ; മുംബൈയിൽ എല്ലാം പിടിവിട്ടു പോകുമ്പോൾ ആശങ്കകൾക്ക് നടുവിൽ നഴ്‌സുമാർ; ഡൽഹിയിൽ ഡോക്ടർമാർക്ക് പഞ്ചനക്ഷത്ര സൗകര്യം ഒരുക്കി നൽകുമ്പോൾ നഴ്‌സുമാർ കഴിയുന്നത് ദുരിതസാഹചര്യത്തിൽ

മുംബൈയിൽ അഞ്ച് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം സ്ഥീരികരിച്ചത് ബ്രീച്ചി കാൻഡി ആശുപത്രിയിലെ രണ്ട് നഴ്‌സുമാർക്കും ഭാട്യ ആശുപത്രിയിൽ മൂന്ന് നഴ്‌സുമാർ; മുംബൈയിൽ മാത്രം കോവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി; നിരീക്ഷണത്തിൽ കഴിയുന്നത് 70 നഴ്‌സുമാർ; മുംബൈയിൽ എല്ലാം പിടിവിട്ടു പോകുമ്പോൾ ആശങ്കകൾക്ക് നടുവിൽ നഴ്‌സുമാർ; ഡൽഹിയിൽ ഡോക്ടർമാർക്ക് പഞ്ചനക്ഷത്ര സൗകര്യം ഒരുക്കി നൽകുമ്പോൾ നഴ്‌സുമാർ കഴിയുന്നത് ദുരിതസാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് മഹാമാരിയുടെ എപ്പിക് സെന്ററായി മുംബൈ മാറിയതോടെ മലയാളി നഴ്‌സുമാർ തീർത്തും ദുരിതത്തിൽ. മുംബൈയിൽ രണ്ട് ആശുപത്രികളിലായി അഞ്ച് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാർക്കും ഭാട്യ ആശുപത്രിയിലെ മൂന്ന് മലയാളി നഴ്‌സുമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിൽ രോഗം ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി. 70 മലയാളി നഴ്‌സുമാർ നിരീക്ഷണത്തിലുണ്ട്.

രാജ്യത്തെ കൊറോണ വൈറസ് ബാധ മൂലം ഏറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നഗരം കൂടിയാണ് മുംബൈ. ഇവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മുംബൈയിൽ മാത്രം 65 പേർ കൊറോണ ബാധയെത്തുടർന്ന് ഇതിനോടകം മരിച്ചു. മുംബൈയിലെ ആശുപത്രികളിൽ ഐസൊലേഷനിലുള്ള മലയാളി നഴ്സുമാർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.

ഇന്ത്യയിൽ കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നഗരമാണ് മുംബൈ. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും നഴ്‌സുമാർക്ക് രോഗം സ്ഥിരീകരിക്കുന്നതും മഹാരാഷ്ട്ര ആരോഗ്യമേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ ഇതുവരെ മരിച്ചത് 199 പേരാണ്. കഴിഞ്ഞ ദിവസം മാത്രം 33 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ നടത്തിയ പരിശോധനയിൽ 600 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മുംബൈ, ഇൻഡോർ, പുണെ, എന്നീ നഗരങ്ങളിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ഇതുവരെ 6412 പേർക്കാണ് രാജ്യത്തുകൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കെറോണ വൈറസ് ബാധിച്ച് മഹാരാഷ്ട്രയിൽ മാത്രം 97 പേരാണ് മരിച്ചത്. ഗുജറാത്തിൽ 17 ഉം മധ്യപ്രദേശിൽ 16 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ 720 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഡൽഹിയിൽ കെറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം12 ആയി. രോഗികളുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്നത് തമിഴ്‌നാടാണ്. 834 പേർക്കാണ് തമിഴ് നാട്ടിൽ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് മൂലം 8 മരണവും തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ ഡൽഹിയിലെ മലയാളി നഴ്‌സുമാരിൽ നിന്നും ഉയരുന്നതും നിലവിളികളാണ്. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നേയുള്ളൂ ഇവർക്ക്. കിഴക്കൻ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് ബാധിച്ച ഒമ്പതു മലയാളി നഴ്‌സുമാരാണ് ദുരിതത്തിലായത്. ഈ ആശുപത്രിയിലെ 20 നഴ്സുമാർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. ഇവരെല്ലാം ഇപ്പോൾ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്. നഴ്സുമാരുടെ ദുരിതമറിഞ്ഞ് കേരളസർക്കാരിന്റെ ഡൽഹി പ്രതിനിധി എ. സമ്പത്ത് അവരുമായി ഫോണിൽ സംസാരിച്ചു ആവശ്യമയാ സൗകര്യങ്ങൾ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. നഴ്സുമാരുടെ ദുരവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു.

ഡോക്ടർമാർക്കു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം. ഡ്യൂട്ടിയിലുള്ളവർക്ക് താജ് ഹോട്ടലിൽ നിന്നുള്ള ഭക്ഷണവും. നഴ്സുമാർക്കാവട്ടെ, കാന്റീൻ ഭക്ഷണവും കോവിഡ് സാധ്യത ഉണ്ടെങ്കിൽ വീടുകളിൽത്തന്നെ സമ്പർക്കവിലക്കും. തലസ്ഥാനത്തെ കോവിഡ് ആശുപത്രിയായ എൽ.എൻ.ജെ.പി.യിലെ അവസ്ഥയാണിത്. ആരോഗ്യപ്രവർത്തകരെ രണ്ടുതട്ടിൽ കാണുന്ന ഈ സമീപനത്തിനത്തിനെതിരേ ഡൽഹി സ്റ്റേറ്റ് ഹോസ്പിറ്റൽ നഴ്സസ് യൂണിയൻ രംഗത്തു വന്നു. 30 കിടക്കകളുള്ള ഹാളിൽ കോവിഡ് വാർഡൊരുക്കിയിട്ടുണ്ട്. എന്നാൽ, ഇവിടെ രണ്ടു ബാത്ത്‌റൂമേയുള്ളൂ. വസ്ത്രം മാറാനും വേറെ സൗകര്യമില്ലെന്നും വാർഡിലെ രോഗികളും പരാതിപ്പെടുന്നു.

നഴ്‌സുമാർ കൊറോണ വാർഡിൽ 15 ദിവസം തുടർച്ചയായി ജോലിചെയ്യണം. പിന്നീട് 14 ദിവസം വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയണമെന്നാണു വ്യവസ്ഥ. ഇങ്ങനെ, ഒരു ബാച്ചിലുള്ള 120 പേരുടെ ഡ്യൂട്ടി ഈ വെള്ളിയാഴ്ച അവസാനിക്കും. അവരൊക്കെ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയണം. എന്നാൽ, ഇവരിൽനിന്നു കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചാൽ ആരു സമാധാനം പറയും? നഴ്‌സുമാർ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP